ചൈനയുടെ നട്ടെല്ലിന് തന്നെ തകർത്തുകൊണ്ട് കോവിഡ് സംഹാരതാണ്ഡവമാടുന്ന കാഴ്ചയാണ് ലോകം കാണുന്നത്. ചൈന ലോകരാജ്യങ്ങൾക്ക് മേൽ പ്രയോഗിക്കാൻ കണ്ടെത്തിയ രാസായുധമാണ് കോവിഡ് എന്ന സിദ്ധാന്തം വിശ്വസിക്കുന്നവരാണ് ഏറെയും. ആഗോള സമ്പദ് വ്യവസ്ഥയെ പിന്നോട്ട് അടിക്കുകയും അതുവഴി നേട്ടം കൊയ്യുന്നതിന് വേണ്ടി ചൈന നടത്തിയ നീക്കമാണ് കോവിഡ് വൈറസിന്റെ സൃഷ്ടിക്ക് പിന്നിൽ എന്നാണ് ഭൂരിഭാഗവും ഇപ്പോഴും വിശ്വസിക്കുന്നത്. തുടക്കകാലത്ത് ലോകരാജ്യങ്ങൾ എല്ലാം കോവിഡ് വരുത്തി വെച്ച നാശനഷ്ടങ്ങളിൽ വിറങ്ങലിച്ചു നിന്നു പോയെങ്കിലും പിന്നീട് കരകയറുന്ന കാഴ്ചയാണ് കണ്ടത്. കോവിഡിനെ ചെറുത്ത് തോൽപ്പിക്കാൻ ഉതകുന്ന വാക്സിനുകൾ അല്പം വൈകിയാണെങ്കിലും വിവിധ ലോകരാജ്യങ്ങൾ നിർമ്മിച്ചു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ വാക്സിൻ നിർമ്മാണത്തിൽ വിജയം വരിച്ചു. ഇന്ന് ഇന്ത്യയെയും അതുപോലെതന്നെ മറ്റു പല രാജ്യങ്ങളെയും സംബന്ധിച്ച് കോവിഡ് ഒരു വലിയ ഭീഷണിയല്ല. തുടക്ക കാലത്ത് ഇന്ത്യ ഉൾപ്പെടെയുള്ള ലോകരാജ്യങ്ങൾ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ എല്ലാം തന്നെ പിൻവലിച്ചു. ലോകം സാധാരണ നിലയിലേക്ക് വീണ്ടും മാറി തുടങ്ങി. എന്നാൽ ചൈനയുടെ കാര്യത്തിൽ മാത്രം സംഭവം വ്യത്യസ്തമാണ്.
കോവിഡ് ചൈനയിൽ വ്യാപകമായി പ്രചരിക്കുകയാണ്. നിരവധി ടൗൺഷിപ്പുകളെ ഒന്നാകെ ചൈന കോറന്റൈനിൽ ആക്കിയിരിക്കുന്നു. കോവിഡ് നിയന്ത്രണങ്ങൾ കൊണ്ട് പലർക്കും പുറത്തിറങ്ങാൻ പോലും കഴിയുന്നില്ല. ഭരണകൂടം ഏർപ്പെടുത്തിയിരിക്കുന്ന നിബന്ധനകൾക്കെതിരെ യുവജനപ്രക്ഷോഭം വരെ ഉണ്ടാകുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തി. ഇത്തരത്തിലുള്ള പരസ്യപ്രക്ഷോഭങ്ങൾ ചൈനയിൽ പൊതുവേ കാണാറില്ല.
നിലവിൽ രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം എത്രയാണെന്ന് നിർണയിക്കുക അസാധ്യമായി മാറിയെന്ന് ചൈനയിലെ നാഷണൽ ഹെൽത്ത് കമ്മീഷൻ അഭിപ്രായപ്പെടുന്നു. ചൈന സീറോ കോവിഡ് നയം ഉപേക്ഷിച്ചിട്ട് അധിക നാളായില്ല. ഇതിനുശേഷം കോവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ തോതിലുള്ള വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ചൈനയുടെ തലസ്ഥാനമായ ബീജിങ്ങിൽ കേസുകൾ ക്രമാതീതമായി വർദ്ധിക്കുന്നു. വ്യാപകമായ പരിശോധനകൾ നിർത്തിവെച്ചിട്ടുണ്ടങ്കിലും ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം ഇപ്പോൾ കുറവാണ്. രോഗലക്ഷണങ്ങൾ ഇല്ലാത്തവർ പരിശോധനയ്ക്ക് തയ്യാറാകുന്നില്ല എന്നാണ് ഹെൽത്ത് കമ്മീഷൻ പറയുന്നത്. ചൈനയിൽ കാര്യങ്ങൾ ഏറെക്കുറെ കൈവിട്ട സ്ഥിതിയിലാണ്. വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാൻ ആകുമെന്ന് ഇന്റർനാഷണൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.