16 കാരന്റെ കൈകൾക്ക് എട്ടു കിലോഗ്രാം ഭാരം; ഇത് ലോകത്ത് 300 പേരില്‍ മാത്രം കാണപ്പെടുന്ന അപൂർവ രോഗം

 കൈകളുടെ വലിപ്പത്തിന്റെ പ്രത്യേകത കൊണ്ട് ജാർഖണ്ഡിലെ 16 കാരൻ ശ്രദ്ധ നേടുന്നു. കൈകളുടെ പ്രത്യേകതകൾ കൊണ്ട് തന്നെ ഹൽക് ഹാന്‍ഡ്സ് എന്നാണ് ഈ പയ്യൻ അറിയപ്പെടുന്നത്.

16 കാരന്റെ കൈകൾക്ക് എട്ടു കിലോഗ്രാം ഭാരം; ഇത് ലോകത്ത് 300 പേരില്‍ മാത്രം കാണപ്പെടുന്ന അപൂർവ രോഗം 1

മുഹമ്മദ് ഖാലിദ് എന്നാണ് ഈ കുട്ടിയുടെ പേര്. മുഹമ്മദിന് ഒരു അപൂർവ രോഗമാണ്. അതാണ് കകളുടെ വലുപ്പം വര്‍ദ്ധിക്കാന്‍ഉള്ള കാരണം. മുഹമ്മദിന്റെ ഒരു കൈയുടെ തൂക്കം 8 കിലോഗ്രാമിൽ അധികമാണ്. കൂടാതെ രണ്ടടി നീളവും കൈകൾ കൊണ്ട്.

മുഹമ്മദ്  ഖാലിദ് ജാർഖണ്ഡ് ബൊക്കാറോ സ്റ്റീൽ സിറ്റി എന്ന ഗ്രാമത്തിലെ നിവാസിയാണ്. മാക്രോ ഡാക്റ്റലി എന്നാണ് മുഹമ്മദ് ഖാലിദിന്റെ ഈ രോഗാവസ്ഥയുടെ പേര്. ഇത് ലോകത്ത് തന്നെ ആകെ 300 പേരിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു രോഗമാണ്. ഈ രോഗം വന്നവരുടെ ശരീരത്തിന്റെ ഒരു ഭാഗം മാത്രം ഭീമാകാരമായി വളരുന്നു. ഈ അസുഖം ഉള്ളതുകൊണ്ട് തന്നെ സ്കൂളിൽ പോകാൻ പോലും ഈ കുട്ടിക്ക് കഴിയുമായിരുന്നില്ല. മറ്റു കുട്ടികൾ ഖാലിദിന്റെ കൈ കണ്ട് ഭയക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അധികൃതർ കുട്ടിക്ക് സ്കൂളിൽ പ്രവേശനം നിഷേധിച്ചത്.

നേരത്തെ ഖാലിദ് ഒരു ശസ്ത്രക്രിയ നടത്തിയിരുന്നു. കൈകളുടെ നീളവും വീതിയും കുറയ്ക്കുന്നതിന് വേണ്ടിയായിരുന്നു  ശസ്ത്രക്രിയ നടത്തിയത്. പക്ഷേ പ്രതീക്ഷിച്ച പ്രയോജനം ലഭിച്ചില്ലന്നു മാത്രമല്ല വിപരീത ഫലം ഉണ്ടാവുകയും ചെയ്തു. കുട്ടിയ്ദുഎ കൈകൾ വീണ്ടും വളരുകയും ഭാരം  വർധിക്കുകയും ചെയ്തു. വീട്ടിലുള്ളവരുടെ സഹായത്തോടെയാണ് കുട്ടി തന്റെ എല്ലാ കാര്യങ്ങളും ചെയ്തു വരുന്നത്. കൈകളുടെയും വിരലുകളുടെയും വലുപ്പം കൂടുതലായതുകൊണ്ടുതന്നെ എന്ത് കാര്യം ചെയ്യുന്നതിനും ഈ 16കാരന് മറ്റൊരാളുടെ സഹായം ആവശ്യമാണ്.

Exit mobile version