‘അവതാർ’; ലോകത്തെ ആവേശം കൊള്ളിച്ച ഈ  ആശയം ലഭിച്ചതെങ്ങനെയെന്ന് വെളിപ്പെടുത്തി സംവിധായകൻ ജെയിംസ് കാമറൂൺ

 ലോക സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രമായ ‘അവതാർ: ദി വേ ഓഫ് വാട്ടർ’ കഴിഞ്ഞ ദിവസമാണ് തീയറ്ററിൽ എത്തിയത്. 250 മില്ല്യൻ ഡോളർ ചെലവിട്ടാണ് ഈ ചിത്രം നിർമ്മിച്ചിട്ടുള്ളത്. മികച്ച പ്രതികരണം നേടി മുന്നേറുന്ന ഈ ചിത്രത്തിന്റെ ആശയം തനിക്ക് ലഭിച്ചത് എങ്ങനെയാണെന്ന് അടുത്തിടെ സംവിധായകൻ ജെയിംസ് കാമറൂൺ വ്യക്തമാക്കിയിരുന്നു.

‘അവതാർ’; ലോകത്തെ ആവേശം കൊള്ളിച്ച ഈ  ആശയം ലഭിച്ചതെങ്ങനെയെന്ന് വെളിപ്പെടുത്തി സംവിധായകൻ ജെയിംസ് കാമറൂൺ 1

സ്വപ്നത്തിൽ നിന്നുമാണ് തനിക്ക് ഈ ആശയം കിട്ടിയതെന്ന് അദ്ദേഹം പറയുന്നു. കാമറൂണിന്റെ അമ്മ ഷേർളി കണ്ട സ്വപ്നമാണ് അവതാർ ആയി പരിണമിച്ചത്. ഇദ്ദേഹത്തിന്റെ അമ്മ നീല നിറത്തിലുള്ള ഒരു പെൺകുട്ടിയെയാണ് സ്വപ്നം കാണുന്നത്. ഈ പെൺകുട്ടിക്ക് 12 അടി ഉയരം ഉണ്ടായിരുന്നു. ഈ സ്വപ്നം അമ്മ ജെയിംസുമായി പങ്കുവച്ചു.

 ഇതില്‍ നിന്നുമാണ് ജെയിംസ് കാമറൂൺ അവതാറിന്റെ കഥ മെനഞ്ഞെടുത്തത്. നീല നിറത്തിലുള്ള ആളുകൾ താമസിക്കുന്ന ഒരു ഗ്രഹവും ആ ഗ്രഹത്തിൽ ഉള്ളവരെ ചുറ്റിപ്പറ്റിയുള്ള ജീവിതവും ഇദ്ദേഹത്തിന്റെ മനസ്സിൽ തെളിഞ്ഞു. ഇത് പിന്നീട് തിരക്കഥയായി ഡെവലപ്പ് ചെയ്യുകയായിരുന്നു. അവതാർ എന്ന ചിത്രത്തിന്റെ ആശയം മനസ്സിലേക്ക് വരുമ്പോൾ താൻ ഒരിക്കലും ടൈറ്റാനിക് എന്ന ചിത്രം  നിര്‍മ്മിക്കുന്നതിനെ കുറിച്ച് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലന്ന് ഇദ്ദേഹം പറയുന്നു.

ജെയിംസ് കാമറൂൺ ആദ്യമായി നിർമ്മിച്ച ചിത്രം ടൈറ്റാനിക്കാണ്. ഓസ്കാർ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ഈ ചിത്രം വാരിക്കൂട്ടി. അവതാർ ഇറങ്ങുന്നതിനു മുമ്പ് ലോകത്ത് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം ടൈറ്റാനിക് ആയിരുന്നു. എന്നാല്‍ 2009ൽ പുറത്തിറങ്ങിയ അവതാർ സർവകാല റെക്കോർഡുകളും ഭേദിച്ചു.

 സ്വന്തം സിനിമയ്ക്ക് വേണ്ടി മറ്റൊരു ഭാഷയും സ്ക്രിപ്റ്റും ഇദ്ദേഹം നിർമ്മിച്ചു എന്ന പ്രത്യേകതയും ജെയിംസ് കാമറൂണിന് അവകാശപ്പെടാൻ ഉണ്ട്. പ്രമുഖ ഭാഷ ശാസ്ത്രജ്ഞന്റെ സഹായത്തോടു കൂടി സൃഷ്ടിച്ച ഈ ഭാഷയിൽ ആയിരത്തിലധികം വാക്കുകൾ ഉണ്ട്.

Exit mobile version