കൊറോണ വന്ന് അമ്മ മരിച്ചു; തുടർന്നുള്ള ജീവിതം ഭിക്ഷയെടുത്ത്; എന്നാൽ ഒറ്റ രാത്രികൊണ്ട് ആ പത്ത് വയസ്സുകാരൻ കോടീശ്വരനായി മാറി; ആ കഥ ഇങ്ങനെ

 കൊറോണ ബാധിച്ച് അമ്മ മരണപ്പെട്ടതിനെ തുടർന്ന് ഭിക്ഷ യാചിച്ചു ജീവിതം മുന്നോട്ടു നീക്കിയ ആ പത്ത് വയസ്സുകാരൻ ഒറ്റ രാത്രി ഇരുട്ടി വെളുത്തപ്പോൾ കോടീശ്വരനായി മാറി. ഉത്തർപ്രദേശിലെ സഹരൻപൂർ ജില്ലയിലെ പണ്ടോളി സ്വദേശിയായ ഷാസിബാണ് ആ ഭാഗ്യവാൻ.

കൊറോണ വന്ന് അമ്മ മരിച്ചു; തുടർന്നുള്ള ജീവിതം ഭിക്ഷയെടുത്ത്; എന്നാൽ ഒറ്റ രാത്രികൊണ്ട് ആ പത്ത് വയസ്സുകാരൻ കോടീശ്വരനായി മാറി; ആ കഥ ഇങ്ങനെ 1

 അമ്മ മരിച്ചതിനു ശേഷം ഭിക്ഷയെടുത്ത് ജീവിതം തള്ളി നീക്കുകയായിരുന്നു ഷാസിബ്. ഷാസിബിന് മുത്തച്ഛൻ മരിക്കുന്നതിനു മുൻപ് സ്വത്തിന്റെ പകുതി എഴുതി വച്ചിരുന്നു. ഇദ്ദേഹം ചെറു മകന് തന്റെ ഗ്രാമത്തിലെ തറവാട് വീടും അഞ്ച് ബിഗാസ് സ്ഥലവും ആണ് എഴുതിക്കൊടുത്തത്. എന്നാല്‍ ഇത് ഷാസിബ് അറിഞ്ഞിരുന്നില്ല. 

 ശാസ്ബിന്റെ അമ്മ ഇമ്രാന ഭർത്താവ് മരണപ്പെട്ടതിനു ശേഷം ഭർത്താവിന്റെ അമ്മയുമായി വഴക്കിട്ട് പിരിഞ്ഞു. പിന്നീട് ഇവർ മകനെയും കൂട്ടി സ്വന്തം വീട്ടിലേക്ക് മടങ്ങി വന്നു. വീട്ടില്‍ മടങ്ങിയെത്തി അധികം വൈകാതെ ഇമ്രാന കോവിട് ബാധിച്ച് മരണപ്പെട്ടു. പിന്നീട് ഷാസിബിനെ കുറിച്ച് യാതൊരു വിവരവും ആർക്കും കിട്ടിയില്ല. തനിച്ചായി പോയ ഷാസിബ്  ഭക്ഷണത്തിനു വേണ്ടി തെരുവ് തോറും ഭിക്ഷ എടുത്ത് അലയുകയായിരുന്നു.

 മുത്തച്ഛൻ വിൽപ്പത്രം എഴുതി വെച്ചത് മുതൽ തന്നെ ബന്ധുക്കൾ കുട്ടിയെ തിരഞ്ഞു എങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. രണ്ടു വർഷം മുൻപാണ് ഷാസിബിന്റെ മുത്തശ്ശനായ യാക്കൂബ് മരണപ്പെടുന്നത്. അപ്പോഴൊക്കെ ബന്ധുക്കള്‍ ഷാസിബിനെ തിരഞ്ഞു എങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.  ഏതാനും ദിവസങ്ങൾക്കു മുൻപാണ് തെരുവിൽ ഭിക്ഷ എടുക്കുന്ന കുട്ടിയെ അയൽവാസിയായ മോബിൻ കാണുന്നത്. തുടർന്ന് അദ്ദേഹം ബന്ധുക്കളെ വിവരം അറിയിച്ചു. ശേഷം വീട്ടുകാരെത്തി കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരികയായിരുന്നു.

Exit mobile version