വീട്ടിൽ വളർത്തുന്ന പൂച്ചയുടെ കടിയേറ്റ യുവാവ് നാലുവർഷത്തിന് ശേഷം   മരണത്തിന് കീഴടങ്ങി; ഇത് അത്യപൂര്‍വ്വം; യുവാവിന്റെ മരണത്തിൽ ആശങ്കാകുലരായി മെഡിക്കല്‍ ലോകം

 നായയുടെയോ പൂച്ചയുടെ കടിയേറ്റാൽ നമ്മൾ പേവിഷബാധയ്ക്കുള്ള കുത്തിവെപ്പ് എടുക്കാറുണ്ട്. ഇതാണ് പ്രധാനമായും നമ്മൾ ചെയ്യുന്ന ഏക പ്രതിനിധി. എന്നാൽ വീട്ടിൽ വളർത്തുന്ന പൂച്ചയുടെ  കടിയേറ്റ 33 കാരൻ നാലു വർഷത്തിനുശേഷം മരണപ്പെട്ടു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഈ മരണത്തിന്റെ കാരണമാണ് ഏവരെയും അമ്പരപ്പിച്ചത്. മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ രക്തത്തിൽ കലർന്നാണ് ഇദ്ദേഹത്തിന് ഈ ദുർവിധി സംഭവിച്ചത്.

വീട്ടിൽ വളർത്തുന്ന പൂച്ചയുടെ കടിയേറ്റ യുവാവ് നാലുവർഷത്തിന് ശേഷം   മരണത്തിന് കീഴടങ്ങി; ഇത് അത്യപൂര്‍വ്വം; യുവാവിന്റെ മരണത്തിൽ ആശങ്കാകുലരായി മെഡിക്കല്‍ ലോകം 1

അന്തർദേശീയ മാധ്യമമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. ഹെൻട്രിക് ക്രീഗ് ബോം ബ്ലെൻഡർ എന്നയാളാണ് മരിച്ചത്. ഇദ്ദേഹം ഒരു അഭയ കേന്ദ്രത്തിൽ നിന്നും 2018 ലാണ് പൂച്ചക്കുട്ടികളെ  ദത്ത് എടുക്കുന്നത്. ഇതിനെ പരിപാലിക്കുന്നതിനിടെ വളരെ യാദൃശ്ചികമായി ഒരു പൂച്ച വിരലിൽ കടിച്ചു. തുടര്ന്ന് വിരലിൽ നീർക്കെട്ട് ഉണ്ടായി. പക്ഷേ ഇദ്ദേഹം ഇത് അത്ര കാര്യമായി എടുത്തില്ല. എന്നാൽ ദിവസങ്ങൾ പിന്നിട്ടതോടെ സ്ഥിതികൾ കൂടുതൽ മോശമായി. വരിളിലെ നീർക്കെട്ട് വലുതാവുകയും വേദന സഹിക്കാവുന്നതിലും അപ്പുറമാവുകയും ചെയ്തു.

 ഒടുവിൽ ഇദ്ദേഹം വൈദ്യസഹായം തേടി. ഇദ്ദേഹത്തെ ഡെന്മാർക്കുള്ള ആശുപത്രിയിൽ പരവേശിപ്പിച്ചു . ഒരു മാസ്സത്തിനിടെ പതിനഞ്ചിൽ അധികം ശസ്ത്രക്രിയകൾ ഇദ്ദേഹത്തിന് നടത്തേണ്ടതായി വന്നു. എന്നാൽ അതുകൊണ്ടൊന്നും പ്രതീക്ഷിച്ച ഫലം ഉണ്ടായില്ല. ഒടുവിൽ പൂച്ചയുടെ കടിയേറ്റ വിരൽ മുറിച്ച് മാറ്റി. പൂച്ച കടിച്ചതിലൂടെ അപകടകരമായ ബാക്ടീരിയകൾ  അദ്ദേഹത്തിന്റെ രക്തത്തിൽ കലർന്നതാണ് പ്രശ്നങ്ങൾ സങ്കീർണമാകാൻ കാരണം. പാസ്റ്ററല്ല  മൾട്ടോ സിഡാ എന്ന ബാക്ടീരിയ ആണ് ഇദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിച്ചത്.

 ഈ ബാക്ടീരിയ രക്തത്തിൽ കലരുയും മാംസം ഭക്ഷിക്കാൻ തുടങ്ങുകയും ചെയ്തു. തുടർന്ന് നാലുവർഷത്തോളം നരക യാതന അനുഭവിച്ച ഈദ്ദേഹം ഒടുവിൽ മരണത്തിന് കീഴടങ്ങി.

Exit mobile version