സൗഹൃദം ആഴത്തിലായപ്പോൾ മേജർ പല സുപ്രധാന വിവരങ്ങളും യുവതിക്ക് കൈമാറി; പിന്നീട് ഭീഷണി ; കരസേനയിലെ മേജറെ യുവതി ഹണി ട്രാപ്പില്‍ കുടുക്കിയതിങ്ങനെ

തെലുങ്കാന സ്വദേശി ആയ ആർമി മേജറിനെ ഹണി ട്രാപ്പിൽ കുടുക്കിയതായി പരാതി. ഉത്തർപ്രദേശിൽ നിയമതനായ ഇദ്ദേഹത്തെ ലക്നൗ സ്വദേശിയായ യുവതി ബ്ലാക്ക് ചെയ്തു എന്നാണ് പരാതിയിൽ ഉള്ളത്. ഇദ്ദേഹം തെലുങ്കാന ബാച്ച് പള്ളി സ്വദേശിയാണ്.

സൗഹൃദം ആഴത്തിലായപ്പോൾ മേജർ പല സുപ്രധാന വിവരങ്ങളും യുവതിക്ക് കൈമാറി; പിന്നീട് ഭീഷണി ; കരസേനയിലെ മേജറെ യുവതി ഹണി ട്രാപ്പില്‍ കുടുക്കിയതിങ്ങനെ 1

 2020 ഡിസംബർ മുതലാണ് സംഭവങ്ങളുടെ തുടക്കം. സാക്ഷി എന്ന ചന്ദന ജയിനുമായി മേജർ പരിചയപ്പെടുന്നതും അടുക്കുന്നതും സോഷ്യൽ മീഡിയ വഴിയാണ്. അന്ന് മേജർ പിജി നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുക ആയിരുന്നു. താനും ആർമിയിൽ ഉദ്യോഗസ്ഥയാണ് എന്ന് പറഞ്ഞാണ് ഇവർ മേജറിനെ പരിചയപ്പെട്ടത്. തനിക്ക് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസിലെ ഉയർന്നു ഉദ്യോഗസ്ഥരുമായി അടുപ്പം ഉണ്ടെന്നും ആ അടുപ്പം ഉപയോഗിച്ച് പരീക്ഷയിൽ സഹായിക്കാൻ കഴിയും എന്നും ഇവർ മേജറിനെ പറഞ്ഞ് ധരിപ്പിച്ചു. ഇതോടെ ബന്ധം കൂടുതൽ ആഴത്തിലായി. യുവതി പറഞ്ഞത് വിശ്വസിച്ച മേജർ പല സുപ്രധാനമായ വിവരങ്ങളും ഇവരുമായി പങ്കു വച്ചു. എന്തിനേറെ പറയുന്നു മേജർ ഇവരെ സാമ്പത്തികമായി സഹായിക്കുക പോലും ചെയ്തു. എന്നാൽ യുവതി പണം ആവശ്യപ്പെടുന്നത് പതിവായതോടെ ബന്ധം വഷളായി. പണം നൽകില്ല എന്ന് പറഞ്ഞതോടെ ഉദ്യോഗസ്ഥൻ മുൻപ് അയച്ച സുപ്രധാന വിവരങ്ങൾ ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക ഐഡിയിലേക്ക് അയക്കുമെന്ന് യുവതി ഭീഷണിപ്പെടുത്തി. ഇതോടെ താൻ ഹണി ട്രാപ്പിൽ കുടുങ്ങിയ വിവരം മേജർ തിരിച്ചറിഞ്ഞു.

 തുടർന്ന് ഇദ്ദേഹം ലക്നൗവിലെ കന്റോൺമെന്റ് പോലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തു. ഈ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കരസേനയിലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചതിനു ശേഷം ഈ വിഷയത്തിൽ അന്വേഷണം വിപുലപ്പെടുത്തുമെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Exit mobile version