ആ കൂവൽ അപശബ്ദം അല്ല, തിരിച്ചറിവുള്ള സമൂഹത്തിന്റെ താക്കീതാണ്; രഞ്ജിത്തിനെ രൂക്ഷമായി വിമർശിച്ച് അരുൺ കുമാർ

 ഇരുപത്തിയേഴാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ  സമാപന ചടങ്ങിൽ
സംസാരിക്കാൻ എത്തിയ ചലച്ചിത്ര അക്കാദമി  ചെയർമാനും
 സംവിധായകനുമായ രഞ്ജിത്തിനെ മേളയിൽ പങ്കെടുത്ത ഡെലിഗേറ്റുകൾ
കൂവിയിരുന്നു. തുടർന്ന് ഇതിൽ അദ്ദേഹം പ്രതികരണം അറിയിച്ചു. നന്പകല്‍ നേരത്തു മയക്കം എന്ന ചിത്രത്തിന്റെ പ്രദർശനവുമായി ബന്ധപ്പെട്ടു ഏര്‍പ്പെടുത്തിയ 100%  റിസർവേഷൻ സംവിധാനത്തിന്  എതിരെയായിരുന്നു പ്രതിഷേധമുയർന്നത്. തുടർന്ന് ചലച്ചിത്ര മേളയുടെ സമാപനച്ചടകൾ സംസാരിക്കാന്‍ എത്തിയ രഞ്ജിത്തിനെ കാണികൾ കൂവി വിളിച്ചു. ഇത് കേവലം കൂവലല്ലെന്നും കുട്ടികളുടെ ഒരു ശബ്ദം മാത്രമായി മാത്രമേ താൻ കാണുന്നുള്ളൂ എന്നും അതിൽ പരാതി ഇല്ലെന്നും രഞ്ജിത്ത് അറിയിച്ചു. രഞ്ജിത്തിന്റെ ഈ പ്രസ്താവനക്കെതിരെ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രമുഖ മാധ്യമപ്രവർത്തകനായ അരുൺകുമാർ. സമൂഹമാധ്യമത്തിൽ പങ്കുവെച്ച് കുറുപ്പിലൂടെയാണ് അരുൺകുമാർ രഞ്ജിത്തിനെതിരെയുള്ള തന്റെ നിലപാട് വ്യക്തമാക്കിയത്.

ആ കൂവൽ അപശബ്ദം അല്ല, തിരിച്ചറിവുള്ള സമൂഹത്തിന്റെ താക്കീതാണ്; രഞ്ജിത്തിനെ രൂക്ഷമായി വിമർശിച്ച് അരുൺ കുമാർ 1

 ആരാണ്  കുട്ടികൾ. ജോലിയിൽ നിന്ന് ലഭിക്കുന്ന ശമ്പളത്തിന്റെ ഒരു വിഹിതം പിടിച്ചു വെച്ച് ഇത്രയും ദൂരം താണ്ടി സ്വന്തം ചെലവിൽ സിനിമ കാണാൻ എത്തിയ സിനിമ ആസ്വാദകരായ ഡെലിഗേറ്റുകൾ ആണോ കുട്ടികൾ എന്ന് അദ്ദേഹം ചോദിക്കുന്നു. ഇത് ഇന്‍ഫന്‍റലൈസേഷൻ നടത്തി ‘നീയൊരു കുട്ടിയാണ്’ എന്ന് വളരെ മിസോജനിറ്റിക്കായി തന്‍റെ തിരക്കഥയിൽ ഉള്ളതുപോലെ ആക്ഷേപിക്കാൻ രഞ്ജിത്ത് ആരാണ് എന്ന് അദ്ദേഹം ചോദിക്കുന്നു.

 വളരെ നല്ല രീതിയിൽ നടന്നുവന്ന ഒരു മേളയിലെ വിമർശനങ്ങൾ കേൾക്കാനും വിനീതമാകാനും കഴിയാത്ത ഒരാൾ എങ്ങനെയാണ് ഒരു കലാകാരൻ ആകുന്നത്.

 ഇപ്പോഴും മംഗലശ്ശേരി നീലകണ്ഠനിൽ നിന്നും കോശിയുടെ അപ്പണില്‍ നിന്നും ഇറങ്ങാൻ കഴിയാത്ത രഞ്ജിത്തിന്‍റെ പരിമിതി ഈ മേളയിൽ ഇറക്കരുത്. ആ കൂവൽ ഒരു അപശബ്ദം അല്ല,  തിരിച്ചറിവുള്ള സമൂഹത്തിന്റെ താക്കീതാണ് എന്ന് അരുൺ കുറിച്ചു.

Exit mobile version