ഭിന്നശേഷിക്കാരനായ  ലോട്ടറി വില്പനക്കാരനെ വിളിച്ചു വരുത്തി ലോട്ടറി എടുത്തു; ആ കാരുണ്യത്തിന് ഭാഗ്യദേവതയുടെ അനുഗ്രഹം

ഭാഗ്യം അങ്ങനെയാണ് നിനച്ചിരിക്കാത്ത നിമിഷങ്ങളിൽ അത് തേടിയെത്തും. ഭാഗ്യത്തിന്‍റെ വഴികള്‍ വിചിത്രമാണ്.  അതുപോലെയുള്ള ഒരു അനുഭവം കഴിഞ്ഞ ദിവസം അടൂർ സ്വദേശിയായ ഡാനീയേലിനെ തേടിയെത്തി. പതിവായി ലോട്ടറി എടുക്കുന്ന വ്യക്തിയാണ് ഡാനിയേൽ ഉണ്ണുണ്ണി. ഇദ്ദേഹം പ്രതിദിനം പത്തിൽ അധികം ലോട്ടറി എടുക്കും. എന്നാൽ ആദ്യമായാണ് ഇദ്ദേഹത്തിന് ഒന്നാം സമ്മാനം ലഭിക്കുന്നത്. 70 ലക്ഷം രൂപയാണ് അദ്ദേഹത്തിന് സമ്മാനമായി ലഭിച്ചത്. ഇദ്ദേഹം അടൂർ കരുവാറ്റ സെൻമേരിസ് ഓർത്തഡോക്സ് പള്ളിയുടെ സൂക്ഷിപ്പുകാരനാണ്. മേലോട് കരിന്തേനൂർ സ്വദേശിയാണ് ഇദ്ദേഹം.

ഭിന്നശേഷിക്കാരനായ  ലോട്ടറി വില്പനക്കാരനെ വിളിച്ചു വരുത്തി ലോട്ടറി എടുത്തു; ആ കാരുണ്യത്തിന് ഭാഗ്യദേവതയുടെ അനുഗ്രഹം 1

മുൻപും ഇദ്ദേഹത്തിന്  ലോട്ടറിയിലൂടെ സമ്മാനങ്ങള്‍ അടിച്ചിട്ടുണ്ട്. അപ്പോഴൊക്കെ നൂറും ആയിരവും 2000ഉം  5000 വുമൊക്കെ പലപ്പോഴായി ഇദ്ദേഹത്തിന് ലോട്ടറിയിലൂടെ സമ്മാനം ലഭിച്ചിട്ടുണ്ട്. സെന്‍റ് മേരിസ് പള്ളിയുടെ സമീപത്തു കൂടി പോയ ഭിന്നശേഷിക്കാരനായ ലോട്ടറി വില്പനക്കാരനായ വിളിച്ചു വരുത്തിയാണ് ഇദ്ദേഹം ലോട്ടറി എടുത്തത് .

 ഡാനിയൽ സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് കേരള ബാങ്കിന്റെ അടൂർ ശാഖയിൽ നൽകിയിട്ടുണ്ട് . ഇത്രയും വലിയ തുക സമാനം ലഭിച്ചു എങ്കിലും തനിക്ക് വലിയ സ്വപ്നങ്ങൾ ഒന്നുമില്ലെന്ന് ഇദ്ദേഹം പറയുന്നു. രണ്ട് പെൺമക്കൾ ഉണ്ടായിരുന്നവരെ വിവാഹം കഴിപ്പിച്ച് അയച്ചു. തനിക്ക് ലഭിച്ച പണത്തിന്റെ ഒരു വിഹിതം അവർക്ക് നൽകനാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്. ബാക്കി പണം അത്യാവശ്യം കാര്യങ്ങൾക്ക് വേണ്ടി വിനിയോഗിക്കണം എന്നാണ് അദ്ദേഹം ഇപ്പോള്‍ വിചാരിച്ചിരിക്കുന്നത് . പള്ളിയുടെ നേതൃത്വത്തിൽ വച്ച് നൽകിയ വീട്ടിലാണ് ഡാനിയേലും കുടുംബവും ഇപ്പോൾ താമസിക്കുന്നത്.

Exit mobile version