അകാലത്തിൽ മരണപ്പെട്ട തങ്ങളുടെ മകളുടെ മൃതശരീരവും വഹിച്ചുകൊണ്ട് അവർ യാത്ര ചെയ്തത് മാസങ്ങൾ. ഒടുവിൽ ബുധനാഴ്ച സൗത്ത് ടക്കോട്ടയിലെ മിച്ചനിൽ വച്ച് ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയിലെ വാഷിംഗ്ടണിലാണ് സംഭവം. മില്ലർ എന്ന 33 കാരിയും ഇവരുടെ പങ്കാളിയായ അലക്സാണ്ടർ എന്ന 28 കാരനെയും ആണ് അശ്വവാഭാവികമായ സാഹചര്യത്തില്‍ പോലീസ് പിടികൂടിയത്.
ഇവരുടെ ദത്ത് പുത്രിയാണ് മരിച്ചത്. മരണപ്പെട്ട മകളുടെ മൃതദേഹവും വഹിച്ചു കൊണ്ട് വിവിധ സംസ്ഥാനങ്ങളിലൂടെ അവർ യാത്ര ചെയ്തു. ഒടുവിൽ പോലീസ് പിടികൂടുംപോള് ഇതിന് ഇവർ പറഞ്ഞ കാരണമാണ് ഏവരെയും അമ്പരപ്പിച്ചത്. പറ്റുന്ന അത്രയും നാൾ മകളുടെ ഒപ്പം സമയം ചെലവഴിക്കുന്നതിനു വേണ്ടിയാണ് തങ്ങൾ ഇങ്ങനെ ചെയ്തതെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്.
സെപ്റ്റംബർ 10നാണ് ഇവരുടെ ദത്തുപുത്രി മരിച്ചത്. പക്ഷേ കുട്ടിയുടെ മരണം ഉറപ്പിക്കുന്നതിന് വേണ്ടി ആശുപത്രിയിൽ കൊണ്ടു പോവുകയോ മരണ കാരണം അധികാരികളെ അറിയിക്കുകയോ ഒന്നും ചെയ്യാൻ ഇവർ തയ്യാറായില്ല. കാരണം അങ്ങനെ ചെയ്താല്‍ ചെയ്താല്‍ മകളെ അടക്കം ചെയ്യേണ്ടതായി വരും. മകളുടെ ഒപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതിനു വേണ്ടി ഇവർ ഈ വിവരം രഹസ്യമാക്കി വയ്ക്കുക ആയിരുന്നു.
ഇവരുടെ പെരുമാറ്റത്തിത്തില് സംശയം തോന്നി വാഹനം പരിശോധിച്ചപ്പോഴാണ് ഉള്ളിൽ മൃതദേഹം ഉള്ളത് കണ്ടെത്തിയത്. വാഹനത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന ശവപ്പെട്ടിയിൽ ആയിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. 8 വയസ്സ് പ്രായം ഉള്ള മകള്‍ മരിച്ച വിവരം അധികാരികളെ അറിയിക്കാതിരിക്കുകയും ഇത്തരത്തില്‍ അസ്വാഭാവികമായി പെരുമാറുകയും ചെയ്തതിന് ഇവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പ്രാഥമിക അന്വേഷണത്തിൽ ഇവർ പറയുന്നത് സത്യമാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. എങ്കിലും വിശദമായി അന്വേഷണം നടന്നു വരികയാണെന്ന് പോലീസ് അറിയിച്ചു.