രാത്രിയിൽ കൂട്ട് തെരുവ് പട്ടികള്‍  മാത്രം; കഴിഞ്ഞ മൂന്നു മാസമായി ഉണ്ണികൃഷ്ണനും ഭാര്യയും കഴിയുന്നത് റെയിൽവേ സ്റ്റേഷനിൽ

കഴിഞ്ഞ മൂന്ന് മാസത്തോളമായി അഞ്ചാലമൂട് സ്വദേശികളായ ഉണ്ണികൃഷ്ണനും ഭാര്യ രാധയും കഴിയുന്നത് റെയിൽവേ സ്റ്റേഷനുകളിലാണ്.  തമിഴ്നാട്ടിലെ നാഗൂർ ,  അങ്കമാലി , ആലുവ തുടങ്ങിയ സ്ഥലങ്ങളിലെ റെയില്‍വേ സ്റ്റേഷനിലാണ് ഇരുവരും അന്തി ഉറങ്ങുന്നത്.

രാത്രിയിൽ കൂട്ട് തെരുവ് പട്ടികള്‍  മാത്രം; കഴിഞ്ഞ മൂന്നു മാസമായി ഉണ്ണികൃഷ്ണനും ഭാര്യയും കഴിയുന്നത് റെയിൽവേ സ്റ്റേഷനിൽ 1

പലരും പണം കൊടുത്ത് വാങ്ങുന്ന ടിക്കറ്റുകളിലാണ് ഇവരുടെ യാത്രയും താമസവുമെല്ലാം നടന്നു വരുന്നത്. സ്വന്തം നാടായതുകൊണ്ട് പരിചയക്കാർ ഉണ്ടാകുമെന്ന് കരുതിയാണ് ഇവർ ഇതുവരെ കൊല്ലത്തേക്ക് വരാതിരുന്നത്. 

 റെയിൽവേ സ്റ്റേഷനുകളുടെ പ്ലാറ്റ്ഫോമിൽ കഴിയുമ്പോൾ പലപ്പോഴും ഇവരെ പോലീസ് പുറത്താക്കും. ഭാര്യ രാധ,  ബെഞ്ചിലും ഉണ്ണികൃഷ്ണൻ തറയിൽ തുണി വിരിച്ചും ആണ് കിടക്കുന്നത്. സ്റ്റേഷനിൽ കഴിയാൻ പറ്റാത്ത സാഹചര്യമുണ്ടാകുമ്പോൾ ഇവർ ബസ് സ്റ്റാൻഡിലേക്ക് താമസം മാറും.

 കഴിഞ്ഞ സെപ്റ്റംബറിൽ ആണ് വാടക കൊടുക്കാൻ പണമില്ലാത്തതിനാൽ ഇവരെ ലോഡ്ജിൽ നിന്നും പുറത്താക്കുന്നത്. വസ്ത്രങ്ങളും മറ്റ് രേഖകളും ലോഡ്ജ് മുറിയില്‍ ആണ്. ഉടുതുണിക്ക് മറുതുണി ഇല്ലാത്ത അവസ്ഥയിലാണ് ഇരുവരും.    പോകാൻ മറ്റൊരു ഇടമില്ലാത്തതിനാൽ തെരുവിൽ കഴിയുകയാണ് ഈ വയോധിക ദമ്പതികൾ ഇപ്പോള്‍. എന്ത് ജോലിയും ചെയ്യാൻ രാധാകൃഷ്ണൻ തയ്യാറാണ്.  ഭാര്യ രാധയ്ക്ക് സുഖമില്ലാത്തതിനാൽ അവരെ സുരക്ഷിതമായി ഒരു ഇടത്ത്  പാര്‍പ്പിക്കാതെ എങ്ങനെ ജോലിക്ക് പോയി ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയുമെന്ന് രാധാകൃഷ്ണൻ ചോദിക്കുന്നു.

ഇരുവരും ഒരു വീടിനുവേണ്ടി ലൈഫ് മിഷൻ പദ്ധതിയെ സമീപിച്ചു എങ്കിലും ഒരു പ്രയോജനവും ഉണ്ടായില്ല. പലരും സഹായിക്കുന്ന പണം കൊണ്ടാണ് ഭക്ഷണത്തിനുള്ള വക പോലും ഇവര്‍ കണ്ടെത്തുന്നത്.

Exit mobile version