ഒപ്പം ജീവിക്കുന്ന പങ്കാളിയെ കുറിച്ച് എല്ലാ വിവരങ്ങളും എല്ലാവർക്കും അറിയണമെന്നില്ല. ഒരു പരിധിക്കപ്പുറം എല്ലാവര്‍ക്കും എല്ലാം അറിഞ്ഞുകൊണ്ട് ഒപ്പം ജീവിക്കാനും കഴിയില്ല. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ നമ്മുടെ ഒപ്പം കഴിയുന്ന പങ്കാളിയുടെ യഥാർത്ഥ സ്വഭാവം എന്താണെന്ന് അറിയുമ്പോള്‍ അമ്പരന്നു പോകുന്ന സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്. ബ്രിട്ടനിൽ ജീവിക്കുന്ന ഒരു ഇന്ത്യൻ വംശജയ്ക്ക് അത്തരം ഒരു കാര്യമാണ് ഇപ്പോള്‍ സംഭവിച്ചത്. പങ്കാളിയെ കുറിച്ച് കൂടുതൽ അറിഞ്ഞപ്പോൾ അവർ അമ്പരന്നുവെന്ന് മാത്രമല്ല തകർന്നു പോവുകയും ചെയ്തു.
ഇന്ത്യൻ വംശജരായ ആ യുവതി പെട്ടെന്നൊരു ദിവസമാണ് തന്റെ ഭർത്താവിന്റെ യഥാർത്ഥ മുഖം എന്താണെന്ന് തിരിച്ചറിയുന്നത്. അത് അറിഞ്ഞുതോടെ അവൾ ശരിക്കും ഞെട്ടി. താന്‍ ഏറ്റവും സുരക്ഷിതത്വം നിറഞ്ഞ ഒരു കാലഘട്ടത്തിലേക്ക് മാറി എന്നായിരുന്നു അവൾ ധരിച്ചത്. എന്നാല്‍ ആ പോലീസുകാരിയുടെ മുന്നിൽ ജീവിതം കീഴ്മേല്‍ മറിഞ്ഞു. അവര്‍ തന്റെ ഭർത്താവിനെ എല്ലാ രീതിയിലും വിശ്വസിച്ചിരുന്നു. ഒറ്റ നിമിഷം കൊണ്ട് ആഴക്കയത്തിലേക്ക് വലിച്ചെറിയപ്പെടുകയായിരുന്നു മുൻ മോഡലും സിവില്‍ പോലീസ് ഉദ്യോഗസ്ഥയും ആയ രസ്വീന്തർ അഗാളി.
ഭർത്താവിനെ കണ്ണുമടച്ച് വിശ്വസ്സിച്ച ഇവർക്ക് കിട്ടിയത് മുട്ടൻ പണിയാണ്. ഇവരെ സർവീസിൽ നിന്ന് തന്നെ ഇപ്പോൾ പുറത്താക്കി. ഇവരുടെ ഭർത്താവിന്റെ യഥാർത്ഥ മുഖം പുറംലോകം അറിഞ്ഞഞ്ഞതോടെയാണ് ജോലി പോലും നഷ്ടപ്പെട്ടത്.
ഭർത്താവ് ഒരു മയക്കുമരുന്ന് ഇടനിലക്കാരനായിരുന്നു എന്ന് കഴിഞ്ഞ ദിവസമാണ് ഇവർ അറിഞ്ഞത്. ബ്രിട്ടനിലെ ഒരു വലിയ മയക്കുമരുന്ന് ശൃംഖലയിലെ വലിയ കണ്ണിയായിരുന്നു ഇയാൾ. എന്നാൽ ഇയാൾ ഭാര്യയോട് പറഞ്ഞു ധരിപ്പിച്ചിരുന്നത് പ്രൊഫഷണൽ ഫുട്ബോൾ താരങ്ങളുടെ ഷെഫ് ആണ് എന്നാണ്. എന്നാൽ തനിക്ക് അതിനെക്കുറിച്ച് യാതൊന്നും അറിയില്ലായിരുന്നു എന്ന് യുവതി പറയുന്നു. ജൂലിയൻ എന്നാണ് ഇയാളുടെ പേര്.
ഒരു വലിയ ആഡംബര വീട് വാടകയ്ക്കെടുത്താണ് ഇരുവരും താമസിച്ചിരുന്നത്.5 ലക്ഷം രൂപയാണ് ഇതിന് വാടക. കൂടാതെ കോടികൾ വില വരുന്ന ആഡംബര വാഹനങ്ങൾ, രത്നങ്ങൾ ഓർണമെൻസ് എന്നിവയും ഇവരുടെ പക്കൽ ഉണ്ടായിരുന്നു. എന്നാൽ പോലീസ് പറയുന്നത് ഭർത്താവിനെ കുറിച്ചുള്ള വിവരങ്ങൾ മറച്ചുവച്ചു എന്നാണ്. ഇവരുടെ വീട്ടിൽ നിന്നും പോലീസ് പലവിധത്തിലുള്ള മയക്കു മരുന്നുകളും ബ്ലാക്ക് മണിയും പിടികൂടി. പോലീസ് വയർലെസ് സെറ്റ് ഉൾപ്പെടെ ഇവരുടെ വീട്ടിൽ ഉണ്ടായിരുന്നു. ഈ ഫ്ലാറ്റിലെ വളപ്പിൽ കഞ്ചാവ് ചെടി വളർത്തുന്നതായി പോലീസ് കണ്ടെത്തി.
പോലീസ് ഓഫീസർ ആയ ഇയാളുടെ ഭാര്യയുടെ ഭാഗത്തുനിന്ന് ഉണ്ടായത് ഗുരുതരമായ വീഴ്ചയാണ് എന്ന് പോലീസ് പറയുന്നു. ഒരു പോലീസ് ഉദ്യോഗസ്ഥയായിരുന്നിട്ടുകൂടി ഭർത്താവിനെ കുറിച്ച് യാതൊരു സംശയവും ഇവർക്കില്ല എന്ന് പറയുന്നത് വിശ്വസിക്കാൻ കഴിയില്ല. ഒരാളുമായി ബന്ധം സ്ഥാപിക്കുമ്പോൾ അയാളുടെ യഥാർത്ഥ പശ്ചാത്തലം എന്താണെന്ന് അന്വേഷിക്കേണ്ടത് അത്യന്താപേക്ഷിതമായ കാര്യമാണ്. യുവതിയുടെ ഭാഗത്ത് നിന്നും അക്ഷന്തവ്യമായ തെറ്റാണ് ഉണ്ടായിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. പോലീസ് ഇവരോട് വിശദീകരണം തേടിയിട്ടുണ്ട്. എന്നാൽ ഇവരുടെ മേൽ കുറ്റങ്ങൾ ഒന്നും പോലീസ് ചുമത്തിയിട്ടില്ല.