ആശുപത്രികളും സെമിത്തേരികളും മൃതദേഹങ്ങൾ കൊണ്ട് നിറഞ്ഞു; എല്ലാം മറച്ചുവയ്ക്കാൻ ശ്രമിച്ചിട്ടും ചൈന കോവിഡിന്റെ പിടിയിലാണെന്ന സത്യം പുറം ലോകം അറിഞ്ഞു

 ചൈന ഒഴുകെയുള്ള ലോക രാജ്യങ്ങൾ എല്ലാം തന്നെ കോവിഡിനെ അതിജീവിച്ച് കഴിഞ്ഞു. എന്നാൽ ചൈനയുടെ സ്ഥിതി ഇപ്പോഴും അതീവ വളരെ ഗുരുതരമായി തുടരുകയാണ്. ചൈനയിൽ കോവിഡ് കേസുകളും മരണവും കുതിച്ചുയരുന്ന കാഴ്ചയാണ് കാണുന്നത്. ചൈനയിലെ ആശുപത്രികളും സെമിത്തേരികളും എല്ലാം തന്നെ  മൃതദേഹങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഓരോ ദിവസവും മരിക്കുന്നതിന്‍റെ കണക്ക് കുതിച്ചുയരുകയാണ്. കഴിഞ്ഞ ദിവസം മൃതദേഹങ്ങൾ കൂട്ടിയിട്ടിരിക്കുന്ന വീഡിയോകൾ സമൂഹ മാധ്യമത്തിലൂടെ പുറത്തു വരികയുണ്ടായി. അപ്പോഴും എല്ലാം മറച്ചു പിടിക്കാനാണ് ചൈന ശ്രമിക്കുന്നത്.  എല്ലാം മറച്ചു വയ്ക്കാൻ ശ്രമിക്കുകയാണ് ചൈനീസ് സർക്കാർ. സ്ട്രക്ച്ചറുകളിൽ മൃതദേഹം കൂട്ടിയിട്ടിരിക്കുന്നതിന്റെ വീഡിയോയും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

ആശുപത്രികളും സെമിത്തേരികളും മൃതദേഹങ്ങൾ കൊണ്ട് നിറഞ്ഞു; എല്ലാം മറച്ചുവയ്ക്കാൻ ശ്രമിച്ചിട്ടും ചൈന കോവിഡിന്റെ പിടിയിലാണെന്ന സത്യം പുറം ലോകം അറിഞ്ഞു 1

വാക്സിൻ സ്വീകരിക്കാത്ത ലക്ഷക്കണക്കിന് പ്രായമായവരിലാണ് ഇപ്പോള്‍ കോവിഡ് ഗുരുതരമായിരിക്കുന്നത് . അനൗദ്യോഗിക കണക്കുകൾ അനുസരിച്ച് പ്രതിദിനം 100 കണക്കിന് പേരാണ് മരണത്തിന് കീഴടങ്ങുന്നത് എന്നാണ് വിവരം. യഥാർത്ഥ കണക്കുകൾ ഇതിനും എത്രയോ മേലെയാണ്. ചൈനയിലെ മിക്ക ആശുപത്രികളും കോവിഡ് ബാധിതരായ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുന്നു. പക്ഷേ രോഗബാധിതരുടെ കണക്കുകൾ രഹസ്യമാക്കി വെക്കാനാണ് ചൈന ശ്രമിക്കുന്നത് . കോവിഡ് മൂലം മരിക്കുന്നവർ ആശുപത്രിയുടെ കണക്കിൽ മറ്റു രോഗങ്ങൾ മൂലം മരിക്കുന്നവരാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ലോക രാജ്യങ്ങളുടെ ചോദ്യങ്ങളെ വിദഗ്ദമായി ഒഴിവാക്കാന്‍ ആണ് ഇതിലൂടെ ചൈന ലക്ഷ്യം വയ്ക്കുന്നത്. എന്നാല്‍ സമൂഹ മാധ്യമത്തിലൂടെ പുറത്തു വരുന്ന വീഡിയോകള്‍ ചൈനയുടെ ഉത്തരം മുട്ടിച്ചിരിക്കുകയാണ്.  

Exit mobile version