ചിക്കൻ കഴിക്കുന്നവരുടെ ശരീരത്തിന് പ്രതിരോധശേഷി കുറയും; ആന്റിബയോട്ടിക്കുകൾ ഏൽക്കാതെ വരും; കാരണം ഇതാണ്

എല്ലാവരുടെയും പ്രിയപ്പെട്ട ഭക്ഷണ വിഭവങ്ങളിൽ ഒന്നാണ് ചിക്കൻ. ചിക്കന്‍ കൊണ്ട് പല വ്യത്യസ്ഥവും രുചികരമായ ഭക്ഷണ വിഭവങ്ങളും ഇന്ന് ലഭ്യമാണ്. ചിക്കനിൽ ധാരാളം പ്രോട്ടീനും വൈറ്റമിനുകളും ധാതുക്കളും അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ശരീരത്തിന് പല ഗുണങ്ങളും ചിക്കൻ കഴിക്കുന്നത് കൊണ്ട് ഉണ്ടാകുന്നുണ്ട്. എന്നാൽ ഏറ്റവും പുതിയ കണ്ടെത്തൽ അനുസരിച്ച് ചിക്കൻ ധാരാളമായി കഴിക്കുന്നത് ശരീരത്തിന്റെ പ്രതിരോധ ശേഷി കുറയ്ക്കുന്നതായും ആന്റിബയോട്ടിക്കുകൾ ഏല്‍ക്കുന്നത് സാവധാനത്തിൽ ആക്കുമെന്നും ഗവേഷകർ പറയുന്നു. ഇതിന്റെ പ്രധാന കാരണം കോഴി പെട്ടെന്ന് വളരാന്നതിനുവേണ്ടി പൗൾട്രി ഫാം ഉടമകൾ ഭക്ഷണത്തിന്റെ ഒപ്പം അമിതമായ അളവിൽ ആന്റിബയോട്ടിക്കുകളും നൽകുന്നു എന്നതാണ്. ഒരു കോഴിക്ക് നൽകേണ്ട ആന്റിബയോട്ടിക്കുകളെ കുറിച്ച്  പൗൾട്രി ഫാം ഉടമകൾക്ക് വലിയ ധാരണയില്ല. ഇതാണ് ഇത്തരമൊരു ദുരവസ്ഥയ്ക്ക് കാരണം.

ചിക്കൻ കഴിക്കുന്നവരുടെ ശരീരത്തിന് പ്രതിരോധശേഷി കുറയും; ആന്റിബയോട്ടിക്കുകൾ ഏൽക്കാതെ വരും; കാരണം ഇതാണ് 1

ഇതിന്‍റെ അനന്തര ഫലമായി  കോഴിയുടെ ശരീരത്തിൽ ധാരാളം ആന്റിബയോട്ടിക്കുകൾ അടിഞ്ഞു കൂടുന്നു. ഇത് ഭക്ഷണമായി മനുഷ്യ ശരീരത്തിൽ പ്രവേശിക്കുമ്പോൾ ആ കോഴിയുടെ ശരീരത്തിൽ അടങ്ങിയിരിക്കുന്ന ആന്റിബയോട്ടിക്കുകൾ മനുഷ്യ ശരീരത്തിലേക്ക് നേരിട്ട് പ്രവേശിക്കുകയാണ് ചെയ്യുന്നത്. കോഴിയുടെ ശരീരത്ത് ഉള്ള ആന്റിബയോട്ടിക്കുകൾ അങ്ങനെ മനുഷ്യന്റെ ശരീരത്ത് എത്തുന്നു. ഇതോടെ മനുഷ്യശരീരം ആന്റിബയോട്ടിക്കുകൾക്ക് അടിമപ്പെടുന്നു എന്ന് തന്നെ പറയാം. പിന്നീട് ഈ വ്യക്തിയുടെ ശരീരത്തിൽ എന്തെങ്കിലും തരത്തിലുള്ള വൈറസ് ബാധ ഉണ്ടായാൽ നൽകുന്ന ആന്റിബയോട്ടിക്കുകൾ വേഗം ഏൽക്കില്ല. ഇതോടെ ഉയർന്ന ഡോസിനുള്ള മരുന്നുകൾ നൽകേണ്ടതായി വരുന്നു. ഇത് ശരീരത്തിൽ പല ദോഷഫലങ്ങളും ഉളവാക്കുന്നു. ഇത് വരുത്തി വയ്ക്കുന്ന പ്രത്യാഖാതം വളരെ ഗുരുതരമാണ്. 

Exit mobile version