പരാതിയില്ല; മകൾക്ക് ഉല്ലാസുമായി ഒരു പ്രശ്നവും ഇല്ലായിരുന്നു; ഉല്ലാസ് പന്തളത്തിന്റെ ഭാര്യാപിതാവ്

  പ്രിയപ്പെട്ട ടെലിവിഷൻ കലാകാരനായ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ  ഞെട്ടലിലാണ് മലയാളികൾ ഒന്നടങ്കം. ആദ്യം ഈ വാർത്ത മലയാളികൾ വിശ്വസിച്ചില്ല എങ്കിലും പിന്നീട് സത്യമാണെന്ന് തെളിഞ്ഞു. ആത്മഹത്യയാണ് എന്ന്  അറിഞ്ഞതോടെ സംശയത്തിന്റെ വിരൽ ഉല്ലസിലേക്ക് ചൂണ്ടുകയും ചെയ്തു. എന്നാൽ മകൾ ആശയുടെ മരണത്തിൽ മരുമകൻ ഉല്ലാസ് പന്തളത്തിന് എതിരെ ഒരു പരാതിയും ഇല്ലെന്ന് ഭാര്യ പിതാവായ ശിവാനന്ദൻ അറിയിച്ചു. മകൾ ആത്മഹത്യ ചെയ്യാൻ ഇടയായ കാരണം പെട്ടെന്നുണ്ടായ അസ്വസ്ഥത ആകാമെന്നാണ് ശിവാനന്ദൻ പറയുന്നത്. മകൾക്ക് ഉല്ലാസുമായി എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നതായി തോന്നിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പരാതിയില്ല; മകൾക്ക് ഉല്ലാസുമായി ഒരു പ്രശ്നവും ഇല്ലായിരുന്നു; ഉല്ലാസ് പന്തളത്തിന്റെ ഭാര്യാപിതാവ് 1

അതുകൊണ്ടുതന്നെ മകളുടെ മരണത്തിൽ ദുരൂഹത എന്തെങ്കിലുമുള്ളതായി കരുതുന്നില്ല. കുട്ടികളും തന്നോട് പറഞ്ഞത് അമ്മ ആത്മഹത്യ ചെയ്തു എന്നാണ്. ഉല്ലാസുമായി എന്തെങ്കിലും തരത്തിലുള്ള വഴക്ക് ഇല്ല. ഇന്നലെ ആയിരുന്നു ഉല്ലാസിന്റെ മകന്റെ പിറന്നാൾ. സമൂഹ മാധ്യമത്തിൽ ഉല്ലാസ് മകന്റെ ചിത്രം പങ്കു വെച്ച് പോസ്റ്റ് ഇട്ടിരുന്നു.

തൊട്ടടുത്ത ദിവസം പുലർച്ചെ ആണ് ഭാര്യ ആശയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആശയും മക്കളും കിടന്നിരുന്നത് ഒന്നാം നിലയിലെ കിടപ്പുമുറിയിൽ ആയിരുന്നു. കുറച്ചു കഴിഞ്ഞ്  ഉല്ലാസ് റൂമിൽ ചെന്നപ്പോൾ ഭാര്യ അവിടെ ഉണ്ടായിരുന്നില്ല. വീടിന്റെ പരിസരവും മറ്റും വിശദമായി പരിശോധിച്ചു എങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ അദ്ദേഹം പോലീസിൽ വിവരമറിയിച്ചു. പിന്നീട് നടത്തിയ പരിശോധനയിൽ ഭാര്യ ആശയേ വീടിന്റെ ഒന്നാം നിലയിലെ ടെറസിൽ ഷീറ്റിട്ട ഭാഗത്ത് തൂങ്ങി നിൽക്കുന്നതായി കണ്ടെത്തി. തുണികളുടെയും മറ്റും ഇടയിൽ ആയതുകൊണ്ടാകാം ആദ്യം ഇത് കാണാതിരുന്നത് എന്നാണ് കരുതുന്നത്. ഉല്ലാസും കുടുംബവും പുതിയ വീട്ടിലേക്ക് താമസം മാറിയിട്ട് അധികനാൾ ആയിട്ടില്ല.

Exit mobile version