ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ഫുട്ബോൾ ടീമാണ് അർജന്റീന. അതുകൊണ്ടു തന്നെ അർജന്റീനയുടെ ലോകകപ്പ് വിജയം വലിയ ആഘോഷത്തോടെയാണ് ആരാധകർ ഏറ്റു വാങ്ങിയത്. കേരളത്തിൽ ഉൾപ്പെടെ വലിയ ആഘോഷമാണ് നടന്നത് . അർജന്റീന ലോകകപ്പ് നേടിയതിന് പിന്നാലെ വാക്ക് പാലിച്ച് അർജന്റീനയുടെ ആരാധകനായ ഹോട്ടലുടമ.
തൃശ്ശൂർ പള്ളിമൂലയിലെ ഹോട്ടലിന്റെ ഉടമയായ ഷിബുവാണ് അർജന്റീന ലോകകപ്പ് നേടിയാൽ ആയിരം പേർക്ക് സൗജന്യമായി ബിരിയാണി നൽകുമെന്ന് പ്രഖ്യാപിച്ചത് . അർജന്റീന കപ്പ് നേടിയതോടെ അദ്ദേഹം തന്റെ വാക്ക് പാലിക്കുകയും ചെയ്തു.
തിങ്കളാഴ്ച രാവിലെ 11:30 മുതൽ തന്നെ ഹോട്ടലിൽ ബിരിയാണി വിതരണം തുടങ്ങി . അർജന്റീന വിജയിച്ചതോടെ നീണ്ട ക്യൂ ആണ് ഹോട്ടലിന്റെ മുമ്പിൽ രൂപപ്പെട്ടത്. അർജന്റീന കപ്പ് ഉയർത്തിയതോടെ തൃശൂർ പള്ളി മൂലയിലെ ഹോട്ടലിൽ ബിരിയാണി ഉണ്ടാക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും അദ്ദേഹം തുടങ്ങിയിരുന്നു. താൻ 1000 പേർക്ക് ബിരിയാണി നൽകുമെന്ന ഷിബുവിന്റെ പ്രഖ്യാപനം വാർത്താ മാധ്യമങ്ങൾ ഉൾപ്പെടെ വലിയ പ്രധാന്യത്തോടെ റിപ്പോർട്ട് ചെയ്തിരുന്നു. അതുകൊണ്ടു തന്നെ രാവിലെ മുതൽ തന്നെ ഹോട്ടലിന്റെ മുന്നിൽ വലിയ ക്യൂ ആയിരുന്നു. ഈ വിജയം താൻ ആഘോഷിക്കുകയാണെന്നും എത്ര പേര് വന്നാലും ബിരിയാണി നൽകുമെന്ന് ഷിബു ഉറപ്പു പറയുന്നു . മെസ്സി കപ്പിൽ മുത്തമിട്ട നിമിഷമാണ് അതുകൊണ്ടുതന്നെ തന്റെ ഹോട്ടലിലേക്ക് ഭക്ഷണത്തിനായി എത്തുന്ന ആരെയും നിരാശരാക്കി മടക്കി അയക്കില്ലെന്നും ഷിബു അഭിപ്രായപ്പെട്ടു.