അടുത്തിടെ പുറത്തു വന്ന ഒരു ഗവേഷണ ഫലം ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ് . ഒട്ടകത്തിന്റെ കണ്ണീരിൽ അടങ്ങിയിരിക്കുന്ന ചില സവിശേഷമായ രാസവസ്തുക്കൾ ഉപയോഗിച്ച് പാമ്പിന്റെ വിഷത്തെ പോലും ഒഴിവാക്കാൻ കഴിയും എന്നാണ് ഏറ്റവും പുതിയ ഗവേഷണത്തിലൂടെ കണ്ടെത്തിയിട്ടുള്ളത്. ദുബായിലുള്ള ഒരു ലാബിലാണ് ഇതിന് ആസ്പദമായ പഠനം നടന്നത്.
ഒട്ടകത്തിന്റെ കണ്ണീർ കൊണ്ട് പാമ്പിന്റെ വൃഷത്തെ പോലും ചെറുക്കാൻ കഴിയുമെന്നു ഗവേഷകർ പറയുന്നു . ഇത് ഉപയോഗിച്ച് മനുഷ്യന്റെ ജീവൻ പോലും രക്ഷിക്കാൻ കഴിയും. മാരകമായ പാമ്പിന്‍റെ വിഷത്തെ പോലും ഒട്ടകത്തിന്റെ കണ്ണീർ കൊണ്ട് നിർവീര്യമാക്കാനാകും. ദുബായിലെ സെൻട്രൽ വെറ്റിനറി റിസർച്ച് ലബോറട്ടറി ആണ് ഈ പഠനത്തിന് പിന്നിൽ . വളരെ അമൂല്യമായ പല രാസ വസ്തുക്കളും അടങ്ങിയതാണ് ഒട്ടകത്തിന്റെ കണ്ണീർ എന്നാണ് ഇവരുടെ കണ്ടെത്തൽ.
അതേസമയം ഇതുമായി ബന്ധപ്പെട്ട ഗവേഷണം വളരെ വർഷങ്ങൾക്കു മുമ്പ് തന്നെ ദുബായിലെ ലാബിൽ നടന്നതായും സാമ്പത്തിക ബുദ്ധിമുട്ട് മൂലം ഇത് പകുതിക്ക് വെച്ച് നിർത്തുകയും ആയിരുന്നു. ഈ ഗവേഷണം കൂടുതൽ മുന്നോട്ടു കൊണ്ടു പോകാൻ ഉള്ള ശ്രമത്തിലാണ് ഇപ്പോൾ ദുബായി സർക്കാർ. ഒട്ടകത്തിന്റെ കണ്ണീരിൽ അടങ്ങിയിരിക്കുന്നത് പാമ്പിന്റെ വിഷത്തിലുള്ള ഒരു മറുമരുന്നാണ് . ഇതിൽ പല പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. ഇത് അണുബാധയിൽ നിന്ന് സംരക്ഷിക്കുന്നു. പാമ്പിന്റെ വർഷത്തെ തന്നെ ഇത് നിർവീര്യമാക്കുന്നു. നേരത്തെയും ഒട്ടകത്തിന്റെ കണ്ണീരിനെ കുറിച്ച് ഇന്ത്യയിലും അമേരിക്കയിലും ഉൾപ്പെടെ വിവിധ രാജ്യങ്ങളിലും ഗവേഷണം നടന്നിട്ടുണ്ട്.