കോളേജ് ഹോസ്റ്റലുകൾ നൈറ്റ് ലൈഫിനുള്ള ടൂറിസ്റ്റ് ഹോമുകൾ അല്ല; 25 വയസ്സിലാണ് ആളുകൾക്ക് പക്വത വരുന്നത്; അതിനുമുമ്പ് പറയുന്നതൊന്നും അംഗീകരിക്കാൻ കഴിയില്ല; സർവകലാശാല കോടതിയിൽ

 കോളേജ് പോസ്റ്റുകൾ കേവലം നൈറ്റ് ലൈഫിലുള്ള ടൂറിസ്റ്റു ഹോമുകൾ അല്ല. 25 വയസ്സിലാണ് ആളുകൾക്ക് പക്വത  വരുന്നത്, അതിനുമുമ്പ് പറയുന്നതൊന്നും അംഗീകരിക്കാൻ കഴിയില്ല എന്ന വാദവുമായി അഓരോഗ്യ സർവകലാശാല ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ വിദ്യാർഥിനികൾക്ക് രാത്രികാലത്ത് നിയന്ത്രണം ഏർപ്പെടുത്തിയതിനെ ചോദ്യം ചെയ്ത് വിദ്യാർത്ഥികൾ കോടതിയെ സമീപിച്ചിരുന്നു. ഒമ്പതരയ്ക്ക് ശേഷം  ഹോസ്റ്റലിൽ കയറ്റുന്നില്ലെന്ന് കാണിച്ച് കുട്ടികൾ ഹോസ്റ്റലിനു മുന്നിൽ പ്രതിഷേധിച്ചു. ഇത് മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും ഏറ്റെടുത്തു. തുടർന്നാണ് ആരോഗ്യ സര്‍വകലാശാല അതീവ വിചിത്രം എന്ന് കരുതാവുന്ന ഒരു സത്യവാങ്മൂലം കോടതിയില്‍  സമർപ്പിച്ചിട്ടുള്ളത്.

കോളേജ് ഹോസ്റ്റലുകൾ നൈറ്റ് ലൈഫിനുള്ള ടൂറിസ്റ്റ് ഹോമുകൾ അല്ല; 25 വയസ്സിലാണ് ആളുകൾക്ക് പക്വത വരുന്നത്; അതിനുമുമ്പ് പറയുന്നതൊന്നും അംഗീകരിക്കാൻ കഴിയില്ല; സർവകലാശാല കോടതിയിൽ 1

25 വയസ്സിലാണ് ഒരാൾക്ക് പൂർണമായ പക്വത കൈവരിക്കാൻ കഴിയുന്നതെന്നും അതിനു മുൻപ് എടുക്കുന്ന എല്ലാ തീരുമാനങ്ങൾക്കും മാർഗ്ഗ നിർദ്ദേശം നൽകണമെന്നും അന്തർദേശീയ തരത്തിൽ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ വെളിപ്പെട്ടിട്ടുള്ളതാണ് എന്ന് കാണിച്ചാണ് ആരോഗ്യ സർവകലാശാല കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. കുട്ടികൾ നൈറ്റ് ലൈഫ് ആസ്വദിക്കാൻ അല്ല മറിച്ച് പഠനത്തിന് വേണ്ടിയാണ് ഹോസ്റ്റലിൽ നിൽക്കുന്നത്. അതുകൊണ്ടുതന്നെ രാത്രിയിൽ പുറത്തിറങ്ങേണ്ട ആവശ്യമില്ല. 9 മണിക്ക് കോളേജിൽ ലൈബ്രറികൾ അടയ്ക്കും അതിനാൽ ഒമ്പതരയ്ക്ക് തന്നെ ഹോസ്റ്റലിനുള്ളിൽ പ്രവേശിക്കണമെന്ന വാദത്തെ തെറ്റ് പറയാൻ കഴിയില്ല എന്നാണ് ആരോഗ്യ സർവകലാശാലയുടെ ഭാഷ്യം.

അതേസമയം ഹോസ്റ്റലിൽ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട സമയക്രമവുമായി ബന്ധപ്പെട്ടു യാതൊരു തരത്തിലുള്ള ലിംഗ വിവേചനവും പാടില്ലെന്ന് സർക്കാർ അറിയിച്ചിരുന്നു. രാത്രി പതിനൊന്നര വരെ കോളേജ് ലൈബ്രറി പ്രവർത്തിപ്പിക്കണം. രാത്രി 10ന് മുൻപ് കുട്ടികൾ മാത്രം ഹോസ്റ്റലിനുള്ളിൽ പ്രവേശിക്കണമെന്ന  നിബന്ധന  പാടില്ല, പെൺകുട്ടികൾക്ക് വേണ്ടി മാത്രമാണ് ഈ നിയന്ത്രണം എന്നും ചൂണ്ടിക്കാട്ടിയാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ വിദ്യാർഥിനികൾ പ്രതിഷേധിച്ചത്. എന്നാൽ വിദ്യാർത്ഥികളുടെ ഈ വാദത്തെ കണ്ഡിച്ചുകൊണ്ടാണ് ആരോഗ്യ സർവകലാശാല ഹൈക്കോടതിയിൽ സത്യവാങ്ങ്മൂലം സമർപ്പിച്ചത്.

Exit mobile version