ഖത്തറിന്റെ മണ്ണിൽ മെസ്സി കപ്പടിച്ചപ്പോൾ മലയാളികൾ അടിച്ചത് കോടികളുടെ മദ്യം; ഇത് റിക്കോര്‍ഡ് വില്‍പ്പന

 ഖത്തറിൽ മെസ്സിപട  സ്വർണ്ണക്കപ്പ് അടിച്ചപ്പോൾ മലയാളികൾ
അത് ഏറ്റവും കൂടുതല്‍ ആസ്വദിച്ച പ്രദേസാങ്ങളില്‍ ഒന്നാണ് കേരളം. കേരളത്തിന്റെ പിന്തുണയെ ശ്ലാഘിച്ച് അര്‍ജന്‍റീന ഫുട്ബോള്‍ അസ്സോസ്സിയേഷന്‍ ഉള്‍പ്പടെ നന്ദി അറിയിച്ച് പോസ്റ്റ് ഇട്ടിരുന്നു. എന്നാല്‍ അര്‍ജന്‍റീന കപ്പടിച്ചപ്പോള്‍ മാലയാളികള്‍  അടിച്ചു തീർത്തത് കോടികളുടെ മദ്യമാണ് . ഒറ്റ ദിവസം മലയാളികൾ കുടിച്ചു വറ്റിച്ചത്  56 കോടിയുടെ മദ്യമാണ് . ഇത് ഒരു സറ്വ്വകാല റിക്കോര്‍ഡ് ആണ്.

ഖത്തറിന്റെ മണ്ണിൽ മെസ്സി കപ്പടിച്ചപ്പോൾ മലയാളികൾ അടിച്ചത് കോടികളുടെ മദ്യം; ഇത് റിക്കോര്‍ഡ് വില്‍പ്പന 1

 കേരളത്തിൽ ഫുട്ബോൾ ആവേശം മൂർദ്ധന്യാവസ്ഥയിൽ എത്തിയപ്പോൾ ഒരു ദിവസത്തെ വരുമാനത്തിൽ 21 കോടി രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. സാധാരണ ദിവസങ്ങളിൽ 35 കോടിയുടെ മദ്യമാണ് വിൽപ്പന നടത്താറുള്ളത് എങ്കിൽ ഞായറാഴ്ച മാത്രം 21 കോടി രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. കൺസ്യൂമർ ഫെഡിലും അതുപോലെതന്നെ ചില്ലറ വിൽപ്പന ശാല വഴിയും  വിറ്റ മദ്യത്തിന്റെ കണക്കാണ് ഇപ്പോൾ പുറത്തു വന്നത്.

സംസ്ഥാനത്ത് മദ്യത്തിന്റെ വില 20 രൂപ വരെ വർദ്ധിപ്പിച്ചിരുന്നു. വിദേശ മദ്യത്തിന്റെ നികുതി നാല് ശതമാനം വർദ്ധിപ്പിച്ചതായാണ് സർക്കാർ അറിയിച്ചിട്ടുള്ളത് . അടുത്തിടെ കേരള ബിവറേജസ് കോർപ്പറേഷൻ അവരുടെ വേർഹൗസ് മാർജിനിൽ നിന്നും ഒരു ശതമാനം വർദ്ധിപ്പിക്കാനും തീരുമാനമെടുത്തിരുന്നു .

ഇതിന്റെ അടിസ്ഥാനത്തിൽ വിദേശ മദ്യത്തിന് നാല് ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായത് . പക്ഷേ മദ്യപാനികളെ സംബന്ധിച്ച് ഇതൊന്നും ഒരു പ്രശ്നമല്ല. എങ്ങനെയും പണം കണ്ടെത്തി ആസ്വദിക്കുക എന്നത് മാത്രമാണ് അവര്‍ ലക്ഷ്യം വയ്ക്കുന്നത്. എല്ലാ ആഘോഷങ്ങൾക്കും മദ്യം ഒരു പ്രധാനപ്പെട്ട ഘടകമായാണ് അവർ കാണുന്നത്.

Exit mobile version