ലോകകപ്പ് അവസാനിച്ചു എങ്കിലും അതിനെ തുടർന്ന് ഉയർന്നു വന്ന വിവാദങ്ങൾ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ലോകകപ്പിലെ ഏറ്റവും മികച്ച ഗോൾകീപ്പറിനുള്ള ഗോൾഡൻ ഗ്ലൗ പുരസ്കാരം ഏറ്റുവാങ്ങിയതിനു ശേഷം അർജന്റീനയുടെ ഗോളി ഇമിലിയാനോ മാർട്ടിനെസ്സ് കാണിച്ച ആംഗ്യം വലിയ വിമർശനത്തിന് വഴി വെച്ചിരുന്നു. മികച്ച ഗോളിക്കുള്ള ഗോൾഡൻ ഗ്ലൗ പുരസ്കാരം കാലുകൾക്കിടയിൽ തിരുകി ആണ് മാർട്ടിനെ പോസ്റ്റ് ചെയ്തത്.
താരത്തിന്റെ അതിരു വിട്ട ഈ ആഹ്ലാദ പ്രകടനത്തിനെതിരെ നിരവധി പേരാണ് രംഗത്ത് വന്നത്. മാന്യതയ്ക്ക് നിരക്കാത്ത നടപടി ആണ് ഇതെന്നും മാർട്ടിൻസിൽ നിന്നും പിഴ ഈടാക്കണമെന്നും ചിലർ വാദിച്ചു. സംഭവം വലിയ ചർച്ചയായതോടെ വിവാദത്തിൽ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് മാർട്ടിനസ്.
ആ മത്സരത്തിൽ ഉടനീളം തന്നെ ഫ്രഞ്ച് കളിക്കാരും ഒരു വിഭാഗം കാണികളും ചേർന്ന് തനിക്ക് നേരെ അസഭ്യവർഷം നടത്തിയെന്നും അതിൽ പ്രകോപിതനായ താൻ അവർക്ക് മറുപടി നൽകുകയാണ് ചെയ്തത് എന്നുമാണ് അദ്ദേഹം നൽകിയ വിശദീകരണം. അവർ തന്റെ അഭിമാനത്തെ ചോദ്യം ചെയ്തു, അതുകൊണ്ടാണ് അങ്ങനെ ചെയ്യേണ്ടി വന്നതെന്ന് മാർട്ടിനെസ്സ് പറയുന്നു. അതേസമയം താരം നൽകിയ വിശദീകരണത്തെ ഫിഫ ഏത് രീതിയിലാണ് പരിഗണിക്കുക എന്ന് വ്യക്തമല്ല. താരത്തിനെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി കോണുകളിൽ നിന്നും ഫിഫയുടെ മേൽ സമ്മർദ്ദം ശക്തമാണ്.
കഷ്ടപ്പെട്ടാണ് മത്സരം കൈപ്പിടിയില്‍ ഒതുക്കാൻ കഴിഞ്ഞതെന്ന് എമിലിയാനോ മാർട്ടിനസ് പറയുന്നു. മത്സരം ജയിച്ചു എന്ന ഘട്ടത്തിൽ നിന്നാണ് ഫ്രാൻസ് തിരിച്ചു വന്നത്. ടെൻഷൻ നിറഞ്ഞ മത്സരം ആയിരുന്നു. അവസാനത്തെ ക്വിക്ക് കാലുകൊണ്ട് തടുക്കാന്‍ കഴിഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗോൾഡൻ ഗ്ലവ് പുരസ്കാരം നേടുന്ന ആദ്യത്തെ അർജന്റീനിയന്‍ താരമാണ് എമിലിയാനോ മാർട്ടിനസ്. ലോകകപ്പ് കിരീടവുമായി നാട്ടിലെത്തിയ അർജന്റീന ടീമിനു വൻ വരരവേൽപ്പാണ് നൽകിയത്. വിമാനത്താവളത്തിൽ എത്തിയ ടീമിനെ സർക്കാർ പ്രതിനിധികളും ആരാധകരും പ്രവർത്തകരും ഉൾപ്പെടെ ആവേശോജ്ജ്വലമായി വരവേറ്റു.