61 കാരന്‍ മകൾക്ക് വേണ്ടി ഓർഡർ ചെയ്തത് ഒന്നര ലക്ഷത്തിന്റെ മാക്ക് ബുക്ക്; വീട്ടിലെത്തിയ ആമസോണിന്‍റെ പാഴ്സൽ തുറന്ന അച്ഛൻ സ്തംഭിച്ചുപോയി

ഇന്ന് സാധനങ്ങൾ പർച്ചേസ് ചെയ്യാൻ എല്ലാവരും ഓൺലൈനെ ആണ് ആശ്രയിക്കാറുള്ളത്. എന്നാൽ പലപ്പോഴും ഓൺലൈൻ വഴി സാധനങ്ങൾ പർച്ചേസ് ചെയ്യുമ്പോൾ പല അബദ്ധങ്ങളും സംഭവിക്കാറുണ്ട്. ഐഫോൺ ഓർഡർ ചെയ്തവർക്ക് സോപ്പും,  കല്ലുമൊക്കെ കിട്ടിയ ധാരാളം സംഭവങ്ങൾ സമൂഹ മാധ്യമത്തിലൂടെ പുറത്തു വന്നിട്ടുണ്ട്. വലിയ മൂല്യമുള്ള സാധനങ്ങൾ ഓർഡർ ചെയ്യുമ്പോൾ ഒരു മൂല്യവും ഇല്ലാത്ത പലതും കിട്ടിയ ചരിത്രവും ഓൺലൈൻ പർച്ചേസുകളിൽ സംഭവിക്കാറുണ്ട്. അതുപോലെ ഉള്ള ഒരു സംഭവമാണ് ഇപ്പോൾ യുകെയിൽ സംഭവിച്ചിട്ടുള്ളത്.

61 കാരന്‍ മകൾക്ക് വേണ്ടി ഓർഡർ ചെയ്തത് ഒന്നര ലക്ഷത്തിന്റെ മാക്ക് ബുക്ക്; വീട്ടിലെത്തിയ ആമസോണിന്‍റെ പാഴ്സൽ തുറന്ന അച്ഛൻ സ്തംഭിച്ചുപോയി 1

ഒരു 61കാരൻ തന്റെ മകൾക്ക് പിറന്നാല്‍ സമ്മാനം നല്‍കുന്നതിന് വേണ്ടി
ഒന്നരലക്ഷം രൂപ വിലയുള്ള മാക്ബുക്കാണ് പ്രമുഖ ഓൺലൈൻ സ്റ്റോർ ആയ
ആമസോൺ വഴി ഓർഡർ ചെയ്തത്. വീട്ടിലെത്തിയ പാഴ്സൽ പൊട്ടിച്ച് നോക്കിയ അദ്ദേഹം ശരിക്കും അമ്പരന്നു പോയി. മാക്ക് ബുക്കിന് പകരം അദ്ദേഹത്തിന് കിട്ടിയത് നായകൾക്കു  കൊടുക്കുന്ന ഭക്ഷണത്തിന്‍റെ രണ്ട് പാക്കറ്റുകൾ ആണ്. അദ്ദേഹം ഉടൻ തന്നെ ഈ വിവരം ആമസോൺ അധികൃതരെ നേരിട്ട് വിളിച്ച് അറിയിച്ചു. ആദ്യം പ്രതികരിക്കാതിരിക്കാൻ അവര്‍ തയ്യാറായില്ല എങ്കിലും പിന്നീട് കമ്പനി അദ്ദേഹത്തോട് ക്ഷമാപണം നടത്തി.  പണം തിരികെ അദ്ദേഹത്തിന്റെ അക്കൗണ്ടിൽ നിക്ഷേപിക്കുക ആയിരുന്നു. 

സമൂഹ മാധ്യമത്തിലൂടെ ഈ 61 കരണ്‍ തന്നെയാണ് ഈ വിവരം ലോകത്തോട് പങ്കു വച്ചത്. ഇതോടെ നിരവധി പേർ ഇത്തരത്തിലുള്ള അനുഭവം ഉണ്ടായിട്ടുള്ളതായി പോസ്റ്റിനു താഴെ കമന്റ് രേഖപ്പെടുത്തി. കൂടുതൽ വിമർശനങ്ങൾക്ക് വക നൽകാതെ കമ്പനി ഉചിതമായ നടപടി സ്വീകരിച്ചതോടെയാണ് സംഭവം തണുത്തത്.

Exit mobile version