കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിൽ ഒരു വ്യത്യസ്തമായ മാർച്ച് നടക്കുകയുണ്ടായി. ഈ മാര്‍ച്ചിൽ പങ്കെടുത്തത് അവിവാഹിതരായ പുരുഷന്മാരായിരുന്നു എന്നതാണ് ഈ മാര്‍ച്ചിനെ വേറിട്ട് നിര്‍ത്തിയത്. ലിംഗാനുപാദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കണം എന്ന ആവശ്യവുമായാണ് ഇവർ ഇത്തരം മാർച്ചുമായി മുന്നോട്ട് വന്നത്. നിലവില്‍ പെണ്‍കുട്ടികള്‍ക്ക് വലിയ ക്ഷാമം ആണ് നേരിടുന്നത്. തങ്ങൾക്ക് വിവാഹം കഴിക്കാനുള്ള പെൺകുട്ടികളെ സർക്കാർ തന്നെ കണ്ടെത്തി നൽകണമെന്നും ഇവർ ആവശ്യം ഉന്നയിച്ചു. മഹാരാഷ്ട്രയിലെ സോലാ പൂരിൽ ആണ് ബ്രൈഡ് ഗ്രൂപ്പ് മോർച്ച എന്ന പേരിൽ മാർച്ച് നടന്നത്.
മാർച്ച് നടത്തിയ യുവാക്കൾ ജില്ലാ കളക്ടർക്ക് ഒരു നിവേദനം നൽകി. ഈ നിവേദനത്തിലാണ് സംസ്ഥാന സർക്കാർ തങ്ങൾക്ക് പെൺകുട്ടികളെ കണ്ടെത്തി നൽകണം എന്ന് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കൂടാതെ ലിംഗ അനുപാതം മെച്ചപ്പെടുത്തുന്നതിന് വേണ്ടി സർക്കാർ നടപടി സ്വീകരിക്കണമെന്നും അതിനു വേണ്ടി പെൺ ഭ്രൂണഹത്യ തടയുന്നതിന് സ്ത്രീകൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനുള്ള നടപടികൾ സര്ക്കാര്‍ തന്നെ മുന്‍കൈ എടുക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. നിരവധി യുവാക്കളാണ് ഈ മാര്‍ച്ചില്‍ പങ്കെടുത്തത്.
വിവാഹ വസ്ത്രം ധരിച്ച് കുതിരപ്പുറത്താണ് മാർച്ചിൽ പങ്കെടുത്ത മിക്ക യുവാക്കളും എത്തിയത് . കൂടാതെ കളക്ടറുടെ ഓഫീസിൽ മുന്നിൽ ഇവര്‍ ബാൻഡ് മേളവും നടന്നു.
ഏതായാലും വ്യത്യസ്തത കൊണ്ട് ഈ മാർച്ച് ചർച്ചകൾ ഇടം പിടിച്ചു എന്നു തന്നെ പറയാം. സമൂഹ മാധ്യമത്തിൽ ഇതുമായി ബന്ധപ്പെട്ട തുടർ ചര്‍ച്ചകളും ഉണ്ടായി. നിലവിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇത് വ്യാപകമാണ്. ഇതിനെതിരെ വലിയ തോതിലുള്ള ബോധവൽക്കരണം ആവശ്യമാണെന്ന് യുവാക്കൾ ആവശ്യപ്പെട്ടു.