ഇന്ന് ജനതയെ നേരിട്ട് സ്വാധീനിക്കുന്ന നവ മാധ്യമങ്ങൾ ധാരാളമുണ്ട്. അതിൽ മുന്നിൽ തന്നെയാണ് യൂട്യൂബിന്റെ സ്ഥാനം. ഇന്ത്യയുടെ ജി ഡി പി യിലേക്ക് ഇവർ നൽകിയ സംഭാവന എത്രയാണെന്ന് അറിയുമോ. 10,000 കോടി രൂപ. 2021ലെ ഈ കണക്ക് പുറത്തു വിട്ടത് ഓക്സ്ഫോർഡ് എക്കണോമിക്സ് നടത്തിയ പഠനത്തിലാണ്.
രാജ്യത്ത് 10 ലക്ഷത്തിലധികം സബ്സ്ക്രൈബേർസ് ഉള്ള 4500ല്‍ കൂടുതൽ യൂട്യൂബ് ചാനലുകളാണ് ഉള്ളത്. ഒരു ലക്ഷമോ അതിൽ കൂടുതലോ വാർഷിക വരുമാനം ഉണ്ടാക്കുന്ന യൂട്യൂബ് ചാനലുകൾ അനവധിയാണ്. ഇവയ്ക്ക് പൊതു ജനങ്ങളുടെ ഇടയില്‍ ഉള്ള സ്വാധീനം വളരെ വലുതാണ്. ഇന്ന് വലിയൊരു വിഭ്ഗമ് പേരും യൂ ടൂബിനെ ആണ് ആശ്രയിക്കുന്നുണ്ട്. ഭക്ഷണം , യാത്ര , സംഗീതം തുടങ്ങി എല്ലാ വിഭാഗത്തിലും കാഴ്ചക്കാർ ഉണ്ട്. ഗെയിമിംഗ് വീഡിയോകൾ അപ്‌ലോഡ് ചെയ്തു പണം ഉണ്ടാക്കിയവരും നിരവധിയാണ്.
സമൂഹത്തിൽ യൂട്യൂബിന്റെ സ്വാധീനം എന്തെന്ന് മനസ്സിലാക്കുന്നതിന് വേണ്ടി അടുത്തിടെ ഒരു പഠനം നടത്തിയിരുന്നു . യൂട്യൂബിനെ ഗൂഗിൾ പോലെ തന്നെ വിവര ശേഖരണത്തിനുള്ള ഒരു ഉപാധിയായിട്ടാണ് പലരും കാണുന്നത് . തങ്ങളുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടാന്‍ വേണ്ടി പലരും യൂ ടൂബില്‍ സമയം ചിലവഴിക്കുന്നത്. നിരവധി പേരാണ് പഠനത്തിനു വേണ്ടി യൂട്യൂബിനെ ആശ്രയിക്കുന്നത്. യുവാക്കളെ അപേക്ഷിച്ച് വീട്ടമ്മമാർ കൂടുതലായി സമയം ചെലവഴിക്കുന്നത് യൂട്യൂബിൽ ആണ്. വരും വർഷങ്ങളിൽ യൂട്യൂബ് കൂടുതൽ ജനകീയമാകും എന്നാണ് പഠനം പറയുന്നത്. ടെലിവിഷന്‍ കാഴ്ച്ചക്കാരെപ്പോലെ തന്നെ സ്ഥിരമായ കാഴ്ച്ചക്കാരെ സൃഷ്ടിക്കാന്‍ യൂടൂബിന് കഴിഞ്ഞിട്ടുണ്ട്.