മാസ്ക് നിർബന്ധം; മുൻകരുതൽ എടുക്കണം; ജാഗ്രത വേണം; പുതിയ സാഹചര്യത്തിൽ ആരോഗ്യമന്ത്രാലയത്തിന് പറയാനുള്ളത്

ചൈനയിൽ കോവിഡ് വീണ്ടും നാശം വിതച്ചിരിക്കുന്ന സാഹചര്യത്തിൽ ജാഗ്രത തുടരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ഇനിയും കോവിഡ് അവസാനിച്ചിട്ടില്ല. നിരീക്ഷണം ശക്തമാക്കണം. നിലവില്‍ ഏത്  സാഹചര്യത്തെയും അടിയന്തരഘട്ടത്തെയും നേരിടാൻ സജ്ജമാണെന്ന് ഉന്നതതല യോഗത്തിന് ശേഷം ആരോഗ്യമന്ത്രി മൻസുക മണ്ഡവ്യ അറിയിച്ചു. ജനങ്ങൾ കൂട്ടം കൂടുന്ന സ്ഥലം, അടച്ചിട്ട മുറികൾ തുടങ്ങി എല്ലായിടത്തും മാസ്ക് നിർബന്ധമായും ധരിക്കണം. ഗുരുതരമായ രോഗമുള്ളവരും പ്രായമായവരും നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. നിലവിൽ രാജ്യത്ത് 28% ത്തോളം പേരാണ് മുൻകരുതൽ ഡോസ് സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ പ്രായമായവർ നിർബന്ധമായും കരുതൽ ഡോസ് എടുക്കണം.

മാസ്ക് നിർബന്ധം; മുൻകരുതൽ എടുക്കണം; ജാഗ്രത വേണം; പുതിയ സാഹചര്യത്തിൽ ആരോഗ്യമന്ത്രാലയത്തിന് പറയാനുള്ളത് 1

കോഡിന്റെ വ്യാപനം വീണ്ടും രൂക്ഷമായതോടെ ചൈനയിൽ ആശുപത്രികൾ നിറഞ്ഞു കവിഞ്ഞ സ്ഥിതിയാണ്. വരുന്ന മൂന്ന് മാസത്തിനുള്ളിൽ രാജ്യത്തെ 60% ത്തിൽ അധികം പേരും കോവിഡ് രോഗബാധിതരായിരിക്കും എന്നാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ചൈനയെ കൂടാതെ അമേരിക്ക , ഫ്രാൻസ്  , ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലും കോഡ് വ്യാപനം രൂക്ഷം ആയിട്ടുണ്ട്. നിലവിലത്തെ സാഹചര്യത്തിൽ മുൻകരുതലാണ് ഏറ്റവും വലിയ പ്രതിവിധി. ചൈനയിലെ സ്ഥിതിഗതികൾ പുറത്തു വന്നതോടെ ലോകാരോഗ്യ സംഘടന ഞെട്ടൽ രേഖപ്പെടുത്തി. ലോകരാജ്യങ്ങൾ എല്ലാവരും കരുതിയിരിക്കണം എന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം ഇന്ത്യയില്‍ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടു വരുന്നതിനെ കുറിച്ചും അധികൃതർ ആലോചിക്കുന്നുണ്ട്. ചൈനയിൽ കണ്ടെത്തിയ പുതിയ വകഭേദം ഗുജറാത്തിൽ സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം യോഗം വിളിച്ചു ചേർത്തത്. വരുംദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ നിർദ്ദേശങ്ങൾ പുറത്തു വന്നേക്കാം. വീണ്ടും ഒരു അടച്ചിടൽ ഭീഷണിയിലേക്ക് നീങ്ങുന്ന സാഹചര്യം അല്ല എങ്കിൽപ്പോലും നിയന്ത്രണാതീതമായ നിലയിലേക്ക് കാര്യങ്ങൾ കൈവിട്ടു പോകാൻ അധിക സമയം വേണ്ടി വരില്ല. അതുകൊണ്ടുതന്നെ കരുതലിലാണ് അധികൃതർ.

Exit mobile version