ശോഭരാജ് മോചിതനാകുമ്പോള്‍; ക്രൂരതയുടെ കനൽ വഴികളിലേക്ക് വീണ്ടും ലോകം തിരിഞ്ഞു നോക്കുന്നു; കൊടും കുറ്റവാളിയുടെ ജീവതം
പ്രായാധിക്യം മൂലം കുപ്രസിദ്ധ കുറ്റവാളി ചാൾസ് ശോഭരാജനെ മോചിപ്പിക്കാൻ ഒരുങ്ങുകയാണ് എന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. 20 പേരെ അതിക്രൂരമായി കൊലപ്പെടുത്തിയ കൊടും കുറ്റവാളിയാണ് ശോഭരാജ്. 1976 മുതൽ 1997 വരെ ഇയാൾ ഇന്ത്യയിലെ ജയിലിലായിരുന്നു. ഇന്ത്യൻ ജയിലിൽ നിന്നും മോചിതനായതിനു ശേഷം ഇയാൾ പാരീസിലേക്ക് പോയി. 2003ല്‍ നേപ്പാളിൽ എത്തിയ ഇദ്ദേഹം വീണ്ടും ജയിലിലായി. 78 വയസ്സുള്ള ശോഭരാജിനെ ജയിൽ മോചിതനാക്കാൻ ഉത്തരവിട്ടത് നേപ്പാൾ സുപ്രീം കോടതിയാണ്.
ഇയാൾ ഇതുവരെ 20 കൊലപാതകങ്ങൾ നടത്തി എന്നാണ് ഔദ്യോഗിക വിവരം. ഇയാൾ നേപ്പാളിൽ ജയിലിൽ കഴിഞ്ഞത് 1975ൽ യുഎസ് പൗരന്മാരായ രണ്ടു പേരെ കൊലപ്പെടുത്തിയ കുറ്റത്തിനാണ്. അവിടെ നിന്നും മുങ്ങിയ ഇയാൾ 2003 സെപ്റ്റംബറിൽ നേപ്പാളിൽ ഒരു കാസിനോയിൽ വച്ചാണ് അറസ്റ്റ് ചെയ്യപ്പെടുന്നത്. ശോഭരാജ് ഇതിനോടകം 19 വർഷത്തെ തടവ് ശിക്ഷാ പൂർത്തിയാക്കിക്കഴിഞ്ഞു. സ്പ്ളിറ്ററിംഗ് കില്ലർ, സർപ്പാന്റ്, ബിക്കിനി കില്ലർ തുടങ്ങിയ പല അപരനാമങ്ങളും ഇയാൾക്ക് ഉണ്ടായിരുന്നു. ശോഭരാജിന്റെ പിതാവ് ഇന്ത്യാക്കാരനും അമ്മ വിയറ്റ്നാം സ്വദേശിനിയും ആണ്.
ശോഭരാജ് തന്റെ കൗമാര കാലഘട്ടം ചെലവഴിച്ചത് ഫ്രാൻസിലാണ്. കൗമാര പ്രായത്തിൽ തന്നെ ഇയാൾ കുറ്റകൃത്യത്തിൽ ഏർപ്പെട്ടിരുന്നു. 19 വയസ്സിൽ ഭവനഭേദത്തിന് പോലീസ് പിടിയിലായി. പിന്നീട് ജയിൽ മോചിതനായ ഇയാൾ അധോലോകത്തിൽ എത്തപ്പെട്ടു. ചൂതുകളിലും ഇയാൾ താൽപരനായിരുന്നു. ഇതിനിടെ നിരവധി കുറ്റകൃത്യങ്ങളിൽ ഇയാൾ പ്രതിയായി. പല സ്ത്രീകളുമായി ബന്ധം പുലർത്തി. എന്നാൽ ശോഭരാജ് എന്ന പേര് ലോകമൊട്ടാകെ കുപ്രസ്സിദ്ധി ആർജ്ജിക്കുന്നത് 1972 നും 76 നും ഇടയിലാണ്. ഈ കാലയളവിൽ രണ്ട് ഡസണ്‍ മനുഷ്യരെയാണ് ഇയാൾ കൊന്നുതള്ളിയത്.
1976 പോലീസ് പിടിയിലായി അയാൾ അതി സമൃദ്ധമായി ജയിൽ ചാടി. പിന്നീട് വിവിധ രാജ്യങ്ങളിൽ യാത്ര ചെയ്തു ഒളിവിൽ കഴിഞ്ഞു. ഇതിനിടെ ഇന്ത്യയിൽ ഇയാൾ ഒരു കൂട്ടം വിനോദസഞ്ചാരികളുടെ ഭക്ഷണത്തിൽ വിഷം കലർത്തി. കൂടാതെ ഒരു ഇസ്രയേലി ടൂറിസ്റ്റിനെ കൊലപ്പെടുത്തുകയും ചെയ്തു. ഇങ്ങനെയാണ് ശോഭരാജ് ഇന്ത്യയിൽ വെച്ച് അറസ്റ്റ് ചെയ്യപ്പെടുന്നത്.
എന്നാൽ 1986 ഇയാൾ ഡൽഹിയിലെ തീഹാർ ജയിൽ ചാടി കടന്നു കളഞ്ഞു. എന്നാൽ ഒരു മാസത്തിനകം തന്നെ ഇയാൾ വീണ്ടും പിടിയിലായി. പിന്നീട് 1997 വരെ ഇയാൾ ജയിലിലായിരുന്നു. 97 പുറത്തിറങ്ങിയ ഇയാൾ പാരിസിലേക്ക് കടന്നു. 2003ലാണ് നേപ്പാളില്‍ വച്ച് ഇയാള്‍ പിടിയിലായത്. നിരവധി ആരാധകരുള്ള ഒരു സെലിബ്രിറ്റി കുറ്റവാളിയായിരുന്നു ശോഭരാജ്. ഇയാളെ കുറിച്ച് ഡോക്യുമെന്റുകളും സിനിമകളുമൊക്കെ പുറത്തിറങ്ങിയിട്ടുണ്ട്.