എങ്ങനെയായിരിക്കും ഭൂമിയുടെ അവസാനം; സ്വാഭാവികമായിരിക്കുമോ; അതോ മനുഷ്യൻ ഭൂമിയെ നശിപ്പിക്കുമോ; ഗവേഷകര്‍ പറയുന്നത് ഇങ്ങനെ

എങ്ങനെ ആയിരിക്കും ഭൂമിയുടെ അന്ത്യം സംഭവിക്കുക. പുരാണങ്ങളിലും മറ്റും പറയുന്നത് വലിയ പ്രളയം വന്ന് സര്‍വതും നശിക്കും എന്നാണ് പറയപ്പെടുന്നത്.  എന്നാല്‍ ഭൂമിയുടെ അന്ത്യവുമായി ബന്ധപ്പെട്ട  ഒരു ചോദ്യം എല്ലായിപ്പോഴും ശാസ്ത്രലോകം ഉയർത്താറുണ്ട്. വളരെ സ്വാഭാവികമായ ഒരു അന്ത്യമായിരിക്കുമോ ഇത്, അതോ മനുഷ്യൻ വരുത്തി വയ്ക്കുന്ന പ്രവർത്തനങ്ങൾ മൂലം ഭൂമി ഇല്ലാതാകുമോ.

എങ്ങനെയായിരിക്കും ഭൂമിയുടെ അവസാനം; സ്വാഭാവികമായിരിക്കുമോ; അതോ മനുഷ്യൻ ഭൂമിയെ നശിപ്പിക്കുമോ; ഗവേഷകര്‍ പറയുന്നത് ഇങ്ങനെ 1

 ശാസ്ത്രത്തിന്റെ ഇതുവരെയുള്ള നിഗമനത്തിൽ ഭൂമിയുടെ അവസാനം സ്വാഭാവികം ആയിരിക്കും എന്നാണ് അനുമാനിക്കപ്പെടുന്നത്. എന്നാൽ ഇത് എങ്ങനെയായിരിക്കും സംഭവിക്കുക എന്നതിനെക്കുറിച്ച്  വലിയ വ്യക്തതയില്ല.

4.5 ബില്യൻ വർഷം പഴക്കമുള്ള ഭൂമിയുടെ നില നിൽപ്പ് തന്നെ സൂര്യനെ മാത്രം ആശ്രയിച്ചാണ് ഉള്ളത്. സൂര്യനിൽ നിന്ന് പ്രകാശം ലഭിക്കുന്നിടത്തോളം കാലം ഭൂമിക്ക് പ്രത്യേകിച്ചൊന്നും സംഭവിക്കില്ല എന്നാണ് കരുതപ്പെടുന്നത്. അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ ഭൂമിയുടെ അവസാന കാലത്ത് എന്താണ് സംഭവിക്കുക എന്നതിന്റെ ഏകദേശം രൂപം ശാസ്ത്രജ്ഞർ കണ്ടെത്തുകയുണ്ടായി.

 ഒരു ഗ്രഹം അതിന്റെ അവസാന കാലത്ത് സ്വയം രൂപമാറ്റം സംഭവിക്കുകയും നക്ഷത്രത്തിനോട് അടുക്കുകയും ചെയ്യും എന്നാണ് ഗവേഷകർ പറയുന്നത്. ഗ്രഹവും നക്ഷത്രവും തമ്മിലുള്ള ഗുരുത്വാകഷണബലം അതിന്‍റെ ആകൃതിയുടെ മാറ്റത്തിന് തന്നെ കാരണമാകും. ഈ മാറ്റം ഊർജ്ജത്തിന്റെ പ്രകാശനത്തിലേക്ക് നയിക്കും. ഭൂമില്‍ വലിയ തോതിലുള്ള വേലിയേറ്റവും മറ്റും സൃഷ്ടിക്കപ്പെടും . അത് പ്രകൃതി ദുരന്തം ക്ഷണിച്ചു വരുത്തും. ഇങ്ങനെ ആയിരിക്കാം ഭൂമിയുടെ അവസാനം എന്നാണ് ഗവേഷകര്‍ പറയുന്നത്.         മിക്ക ഗ്രഹങ്ങളുടെയും അവസാനകാലം ആകൃതിയിലും മറ്റും വലിയ വ്യത്യാസം ആയിരിയ്ക്കും സംഭവിക്കുക എന്നാണ് നിഗമനം.

Exit mobile version