കാണാന്‍ സുന്ദരന്‍; പക്ഷേ കൊലയാളികളുടെ കൊലയാളി; ഭക്ഷണം രാജവെമ്പാല; അറിയാം  ഈ പാമ്പിനെക്കുറിച്ച്

പ്രകൃതിയുടെ കലവറയിൽ നിറഞ്ഞു നിൽക്കുന്ന അത്ഭുതങ്ങൾ ആരെയും അമ്പരപ്പിക്കുന്നതാണ്.  കൗതുകവും,  ഭയവും സൃഷ്ടിക്കുന്ന നിരവധി വിസ്മയങ്ങൾ പ്രകൃതിയുടെ മടിത്തട്ടിൽ മയങ്ങി കിടപ്പുണ്ട്. പ്രകൃതിയുടെ ചില സൃഷ്ടികൾ മനുഷ്യൻ വളരെ ഭയത്തോടെ കൂടിയാണ് നോക്കിക്കാണുന്നത്. ഇത്തരത്തില്‍ കാഴ്ചയിൽ ഭംഗിയുണ്ടെന്ന് തോന്നുമെങ്കിലും പലരെയും ഭയപ്പെടുത്തുന്ന ഒന്നാണ് പാമ്പ്. വിഷം  ഉള്ളതും വിഷം ഇല്ലാത്തതും ആയ നിരവധി പാമ്പുകൾ നമുക്ക് ചുറ്റുമുണ്ട്. ചില പാമ്പുകൾ കടിച്ചാൽ ചികിത്സ നൽകിയില്ലെങ്കിൽ മരണം ഉറപ്പാണ്. അത്തരത്തിൽ ലോകത്തിലെ ഏറ്റവും മാരകമായ വിഷം വഹിക്കുന്ന പാമ്പിനെ നമുക്ക് ഒന്ന് പരിചയപ്പെടാം.

കാണാന്‍ സുന്ദരന്‍; പക്ഷേ കൊലയാളികളുടെ കൊലയാളി; ഭക്ഷണം രാജവെമ്പാല; അറിയാം  ഈ പാമ്പിനെക്കുറിച്ച് 1

ബ്ലൂ കോറൽ എന്നാണ് ഈ പാമ്പിന്റെ പേര്. ഏഷ്യയിലെ ചില പ്രദേശങ്ങളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. ഇതിന്‍റെ തലയിലും വാലിന്റെ അറ്റത്തും ചുവപ്പു നിറവും ശരീരം മുഴുവൻ നീല നിറവുമാണ് ഇതിന് ഉള്ളത്. ഈ പാമ്പിന്റെ വിഷം വേദന സംഹാരിയായി ഉപയോഗിക്കാൻ കഴിയും എന്ന് നേരത്തെ തന്നെ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. വളരെ വേഗത്തിൽ സഞ്ചരിക്കുന്ന പാമ്പുകളാണ് ഇവ. അതി മാരകമായ വിഷം ഉള്ളതു കൊണ്ടു തന്നെ കൊലയാളിയുടെ കൊലയാളി എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഇതിന്റെ പ്രധാന ഭക്ഷണം രാജവെമ്പാലകളാണ് എന്നു മനസ്സിലാക്കുമ്പോഴാണ് ഇത് എത്രത്തോളം അപകടകരമായ പാമ്പ് ആണെന്ന് മനസ്സിലാവുകയുള്ളൂ. രാജവെമ്പാലയുടെ വിഷം ബ്ലൂ കോറല്‍  വിഭാഗത്തില്‍ പെടുന്ന പാമ്പുകള്‍ക്ക് ഏല്‍ക്കില്ല.

ഏഷ്യയുടെ തെക്കൻ ഭാഗങ്ങളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. മനുഷ്യ സാമീപ്യം ഉള്ളടത്ത് ഇത് സാധാരണയായി വരാറില്ല. രണ്ട് മീറ്റർ വരെ ഇതിന് നീളം വയ്ക്കും. ഇതിന്റെ വിഷഗ്രന്ധിക്കു ഇവയുടെ ശരീരത്തിന്റെ നാലിലൊന്ന് വലിപ്പം വരെ ഉണ്ടാകും.

Exit mobile version