പൂജ നടത്തിയത് നൂൽ ബന്ധമില്ലാതെ; കൈവശം വടിവാളും കത്തിയും; ദേഹം മുഴുവൻ കുങ്കുമവും മഞ്ഞളും; എന്നിട്ടും അവര്‍ പോലീസിനോട് സഹകരിക്കാന്‍ തയ്യാറല്ല; കാരണമാണ് ബഹുരസം

 കഴിഞ്ഞ ദിവസം പത്തനംതിട്ട തിരുവല്ലയില്‍ യുവതിയെ നരബലിക്ക് ഇരയാക്കാൻ ശ്രമിച്ചു എന്ന വാർത്ത കേരളം ഞെട്ടലോടെയാണ് കേട്ടത്. സംഭവം സത്യമാണെന്ന് അധികാരികൾ സ്ഥിരീകരിച്ചെങ്കിലും  ഇതുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണങ്ങൾ മുന്നോട്ടു നീങ്ങാത്ത സ്ഥിതിയിലാണ് കാര്യങ്ങളുടെ കിടപ്പ്. കാരണം ഇതുവരെ പരാതിക്കാരിയെ  ബന്ധപ്പെടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. പോലീസിനെ ഭയമാണെന്നും അതുകൊണ്ടുതന്നെ വിളിച്ചാൽ ഫോൺ എടുക്കില്ല എന്നും ഇവർ ഒരു മാധ്യമത്തിനോട് പറഞ്ഞിരുന്നു.

പൂജ നടത്തിയത് നൂൽ ബന്ധമില്ലാതെ; കൈവശം വടിവാളും കത്തിയും; ദേഹം മുഴുവൻ കുങ്കുമവും മഞ്ഞളും; എന്നിട്ടും അവര്‍ പോലീസിനോട് സഹകരിക്കാന്‍ തയ്യാറല്ല; കാരണമാണ് ബഹുരസം 1

ഇതിന് പിന്നിലെ മുഖ്യസൂത്രധാരക ഇടനീലക്കാരിയായ അമ്പിളിയാണ്. അമ്പിളിയും മന്ത്രവാദിയും ചേർന്ന് മദ്യവും മയക്കുമരുന്നും ഉപയോഗിച്ചു. ഈ വിവരം പുറത്തു പറഞ്ഞാൽ ലഹരി കേസിൽ ഉൾപ്പെടുത്തുമെന്ന് പരാതിക്കാരിയായ യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തന്നെ ഇവിടേക്ക് കൂട്ടിക്കൊണ്ടുവന്നത് ഇടനിലക്കാരിയായ അമ്പിളിയാണെന്ന് യുവതി പറയുന്നു. ഒരു ഡ്രസ്സ്പോലും  ഇല്ലാതെയാണ് പൂജ നടത്തി വന്നിരുന്നത്. സിനിമയിൽ കാണുന്നതുപോലെ വടിവാളും കത്തിയും ഉണ്ടായിരുന്നു. ഈ ആയുധങ്ങൾ മഞ്ഞളും കുങ്കുമവും ഇട്ട്  പൂജിക്കുകയും ചെയ്തു.

എന്തിനാണ് കത്തിയെടുക്കുന്നത് എന്ന് ചോദിച്ചപ്പോൾ തന്നെ കൊല്ലാനാണ് എന്നാണ് അമ്പിളി പറഞ്ഞത്. ഇതോടെ എല്ലാം അവസാനിച്ചു എന്നാണ് കരുതിയതെന്നും ഭാഗ്യം കൊണ്ട് മാത്രമാണ് താന്‍ രക്ഷപ്പെട്ടതെന്നും യുവതി പറയുന്നു. കൊച്ചിയിൽ താമസമാക്കിയ കുടക് സ്വദേശിനി തന്റെ ദാമ്പത്യത്തിലെ പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടിയാണ് ഇടനിലക്കാരിയായ അമ്പിളിയെ സമീപിച്ചത്. അമ്പിളിയാണ്  ഇവരെ മന്ത്രവാദത്തിന് കൂട്ടിക്കൊണ്ടുപോയത്. ഇതിനായി അമ്പിളി ഇരുപതിനായിരം രൂപ യുവതിയിൽ നിന്നും വാങ്ങിയിരുന്നു.

 പോലീസ് നടത്തിയ അന്വേഷണത്തിൽ ചങ്ങനാശ്ശേരി സ്വദേശിനിയായ അമ്പിളിയാണ് വീട് വാടകയ്ക്ക് എടുത്തത് എന്നാണ് ലഭിച്ച വിവരം. ഇരുവർക്കും ഇടയിൽ  സാമ്പത്തികമായ കൊടുക്കൽ വാങ്ങലുകൾ നടന്നിട്ടുണ്ട്. വിശദമായ അന്വേഷണം നടന്നു വരികയാണെന്നും അധികം വൈകാതെ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തു കൊണ്ടുവരാൻ കഴിയും എന്നും പോലീസ് അറിയിച്ചു.

Exit mobile version