ശാസ്ത്രലോകം അമ്പരപ്പിലാണ്. കാരണം റഷ്യ ശ്രമിച്ചു കൊണ്ടിരിക്കുന്നത് മനുഷ്യന്റെ കയ്യിൽ നിന്നു തന്നെ വഴുതിപ്പോയേക്കാവുന്ന ഒരു വൈറസിനെ പുനരുജീവിപ്പിക്കാനാണ്. സൈബീരിയയിലെ ഒരു നഗരത്തിലാണ്
ഇതിനായുള്ള പ്രവര്‍ത്തനത്തില്‍ ഏർപ്പെട്ടിരിക്കുന്നത്. പുരാതനകാലത്ത് ജീവിച്ചിരുന്ന മാമത്തുകളെയും വമ്പൻ മൃഗങ്ങളെയും ഇല്ലാതാക്കിയ വൈറസിനിയാണ് റഷ്യ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇതിനെ ഉയർത്തെഴുന്നേൽപ്പിക്കാനുള്ള റഷ്യയുടെ ശ്രമത്തെ കരുതലോടെയാണ് ശാസ്ത്രലോകം കാണുന്നത്. ബയോ വെപ്പൺ ലാബിലാണ് ഇതിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നത്.
ദശലക്ഷക്കണക്കിന് വർഷങ്ങൾക്കു മുൻപ് ജീവൻ വെടിഞ്ഞ മാമത്തുകളുടെയും കാണ്ടാമൃഗങ്ങളുടെയും മൃതശരീരങ്ങൾ ‘യാക്കുടിയ’ എന്ന പ്രദേശത്ത് കണ്ടെത്തിയിരുന്നു. ഇവിടുത്തെ താപനില മൈനസ് 55 ഡിഗ്രി സെൽഷ്യസിലും താഴെയാണ്. ഗവേഷണം നടത്തുന്നതിനിടയിൽ മൃഗങ്ങളുടെ ശവശരീരത്തിൽ നിന്നുമാണ് അപകടകരമായ ഈ വൈറസിന്റെ സാന്നിധ്യം ഗവേഷകർ തിരിച്ചറിയുന്നത്.
ഈ വൈറസുകൾ ഹിമയുഗത്തിൽ പോലും ധാരാളം പകർച്ചവ്യാധികൾ സൃഷ്ടിച്ചിരുന്നതായി കരുതപ്പെടുന്നു. നൂറുകണക്കിന് വമ്പൻ മൃഗങ്ങളെ ഒറ്റയടിക്ക് കൊല്ലാൻ ശേഷിയുള്ളവയാണ് ഇവ. ഈ വൈറസിനെയാണ് റഷ്യയിലെ ബയോ വെപ്പൺ ലാബിൽ ഒരു കൂട്ടം ശാസ്ത്രജ്ഞർ ചേർന്ന് പുനരുജ്ജീവിപ്പിക്കാൻ ഒരുങ്ങുന്നത്. അപകടകരമായ ഈ പകർച്ച വ്യാധിയെക്കുറിച്ച് പഠിക്കുക എന്ന ലക്ഷ്യത്തോടെയാണ് തങ്ങൾ ഇത് ചെയ്യുന്നതെന്നാണ് റഷ്യന്‍ ശാസ്ത്രജ്ഞർ പറയുന്നത്.
അതേസമയം ഈ വൈറസ് ലാബിൽ നിന്ന് പുറത്ത് കടന്നാൽ അത് ലോകത്ത് തന്നെ വലിയൊരു മഹാമാരിക്ക് കാരണമായിരിക്കും എന്ന് ലണ്ടനിലെ ഒരു കൂട്ടം ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. റഷ്യ ഇപ്പോൾ നടത്തുന്നത് തീർത്തും അപകടകരമായ പരീക്ഷണമാണ്. ഇതിന്റെ പരിണിതഫലം മനുഷ്യരാശിയെ തന്നെ തച്ചുടക്കാൻ തക്കശേഷിയുള്ളതാണ്. മനുഷ്യ ശരീരത്തിന് താങ്ങാൻ കഴിയാത്തത്ര ശക്തമാണ് ഈ വൈറസ്. അതുകൊണ്ട് ഇതിൽ നിന്നും റഷ്യൻ ഗവേഷകർ പിന്മാറണമെന്ന് അവർ ലോകമെമ്പാടുമുള്ള ഗവേഷകര്‍ ആവശ്യപ്പെടുന്നു. ഈ വൈറസിലൂടെ അണുബാധ പടരുകയാണെങ്കിൽ അതിനെ ചെറുത്ത് തോല്‍പ്പിക്കാനുള്ള ശേഷി മനുഷ്യ ശരീരത്തിനില്ല. നാല് ലക്ഷം വർഷം പഴക്കമുള്ള ഒരു വൈറസിനെ മനുഷ്യശരീരം ഇതുവരെ നേരിട്ടിട്ടില്ല. ഇത് തീക്കളിയാണെന്നും ഗവേഷകർ അഭിപ്രായപ്പെട്ടു.