ലണ്ടനിലേക്ക് പോയ കുടുംബത്തിന്റെ ഒപ്പം യാത്ര ചെയ്യുകയായിരുന്ന വളർത്തു നായ വിമാന കമ്പനിക്കു പറ്റിയ അബദ്ധം മൂലം ചെന്ന് പെട്ടെന്ന് സൗദിയിൽ. തങ്ങളുടെ പൊന്നോമനയായ വളർത്തു നായക്ക് വേണ്ടി മൂന്നു ദിവസത്തോളം വിമാനത്താവളത്തിൽ തമ്പടിച്ച കുടുംബത്തിന് ഒടുവിൽ നായയെ തിരികെ കിട്ടി. പക്ഷേ അപ്പോഴേക്കും വലിയ മാറ്റങ്ങൾ ആയിരുന്നു ബ്ലൂബെൽ എന്ന ആ നായക്ക് സംഭവിച്ചത്.
ലണ്ടനിലേക്ക് ബ്രിട്ടീഷ് എയർ വെയ്സ്സിൽ യാത്ര ചെയ്തതായിരുന്നു ആ കുടുംബം. നായയെ യാത്രാ വിമാനത്തിൽ കൊണ്ടു പോകാൻ കഴിയാത്തത് കൊണ്ട്തന്നെ ഇതിനു വേണ്ടി മറ്റൊരു വിമാനത്തിൽ ആയിരുന്നു ബ്ലൂബലിനെ കയറ്റിയത്. ലണ്ടനിൽ എത്തിയ കുടുംബത്തിന് കുറച്ച് സമയത്തിനകം തന്നെ നായക്കുട്ടി ഉണ്ടായിരുന്ന കൂട് ലഭിച്ചു. പക്ഷേ കൂട് പരിശോധിച്ചപ്പോഴാണ് അതില്‍ നായ ഉണ്ടായിരുന്നില്ല എന്ന് തിരിച്ചറിയുന്നത്. ഇതോടെ ഉടമയും കുടുംബവും ആകെ തകർന്നു പോയി. തങ്ങളുടെ പൊന്നോമനയായ നായ ഒപ്പമില്ലാതെ എയർപോർട്ടിൽ നിന്ന് മടങ്ങി പോകില്ല എന്ന് വാശി പിടിച്ചു. ഉടമ പരാതിപ്പെടുകയാണെങ്കിൽ കാര്യങ്ങൾ കൂടുതൽ ഗുരുതരമാകും എന്ന് അറിവുണ്ടായിരുന്ന വിമാനക്കമ്പനി എങ്ങനെയും നായയെ കണ്ടുപിടിക്കാനുള്ള ശ്രമം ആരംഭിച്ചു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അവർക്ക് കാര്യങ്ങൾ കൂടുതൽ വ്യക്തമായത്.തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ബ്ലൂബെൽ എത്തപ്പെട്ടത് സൗദി അറേബ്യയിളാണെന്ന വിവരം വിമാന കമ്പനിക്ക് ലഭിച്ചു. അവർ ഉടമയെ കാണിച്ച് ഇത് ബ്ലൂബെൽ തന്നെയാണെന്ന് തീർച്ചപ്പെടുത്തുകയും ചെയ്തു. ശരിക്കും സംഭവിച്ചത് ഒരു വലിയ അബദ്ധമാണെന്ന് വിമാനക്കമ്പനി പറയുന്നു. നായയെ തിരികെ ലഭിച്ചെങ്കിൽ മാത്രമേ വിമാനത്താവളം വിട്ടു പോവുകയുള്ളൂ എന്ന് തീർത്തു പറഞ്ഞ കുടുംബം മൂന്നു ദിവസത്തോളമാണ് വിമാനത്താവളത്തിൽ കാത്തിരുന്നത്. നായയെ തിരികെ കിട്ടിയപ്പോൾ അത് ആകെ അവശനായ നിലയിലായിരുന്നു. ആഹാരവും വെള്ളവും ഇല്ലാത്തതുകൊണ്ടാണ് തങ്ങളുടെ നായ ഇത്തരത്തിൽ ക്ഷീണിതനായതെന്നും ഇതിന് പ്രധാനകാരണം വിമാന കമ്പനി ആണെന്നും കുടുംബം ആരോപിക്കുന്നു.