കഴിഞ്ഞ കുറച്ചു നാളുകളായി ചൈന ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാനുള്ള പല ശ്രമങ്ങളും നടത്തി വരിക്കുകയാണ്. ഇന്ത്യ ഇതിനെ അതി ശക്തമായി ചെറുത്തു തോല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് പെട്ടെന്ന് ഇത്തരമൊരു നീക്കത്തിലേക്ക് ചൈനയെ നയിക്കാനുള്ള കാരണം. ഒരു പച്ചമരുനിന് വേണ്ടിയാണ് ചൈന ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. വളരെയേറെ വിലയുള്ള ഈ പച്ചമരുന്ന് ശേഖരിക്കുന്നതിന് വേണ്ടിയാണ് ചൈന ഇന്ത്യയിലേക്ക് അതിക്രമിച്ചു കിടക്കാൻ ശ്രമിക്കുന്നത് എന്നാണ് സെൻട്രൽ ഫോർ സ്ട്രാറ്റജി കമ്മ്യൂണിക്കേഷൻ കണ്ടെത്തിയിരിക്കുന്നത്. കോർഡിസ്‌പേസ് ഗോൾഡ് എന്ന പേരില്‍ അറിയപ്പെടുന്ന ഈ പച്ചമരുന്നിന് ചൈനയിൽ വൻ ഡിമാൻഡ് ആണുള്ളത്. ഇപ്പോൾ ലഭിക്കുന്ന വിവരം അനുസരിച്ച് ചൈനീസ് പട്ടാളക്കാർ അരുണാചൽ പ്രദേശിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിക്കുന്നത് ഈ പച്ചമരുന്ന് കടത്തുക എന്ന ലക്ഷ്യത്തോടെയാണ്. ചൈനയിൽ ഇതിന് സ്വർണത്തേക്കാൾ മൂല്യമുണ്ട്. ഹിമാലയൻ ഗോൾഡ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഇന്ത്യയുടെ അധീനതയിലുള്ള ഹിമാലയത്തിലാണ് ഈ ഫംഗസ് ധാരാളമായി കണ്ടു വരുന്നത് . ചൈനയിലെ ചില പ്രവിശ്യകളിലും ഇത് കാണപ്പെടുന്നുണ്ട് എങ്കിലും ഇന്ത്യയിലാണ് ഇത് വൻതോതിൽ ഉള്ളത്.
ഹിമാലയൻ ഗോൾഡിന് ചൈനയിൽ നിരവധി ആവശ്യക്കാരാണ് ഉള്ളത്. വൃക്ക രോഗം , വന്ധ്യത എന്ന് തുടങ്ങി നിരവധി മാറാ രോഗങ്ങൾക്ക് ഇത് പ്രതിവിധിയാണ് എന്നാണ് ചൈനക്കാർ വിശ്വസിക്കുന്നത്. എന്നാൽ ഇതിനെ സാധൂകരിക്കുന്ന ശാസ്ത്രീയമായ ഒരു തെളിവുകളും ഇതുവരെ ലഭ്യമല്ല. ആവശ്യക്കാർ അധികമുള്ളതും ലഭ്യതയില്‍ ഉള്ള കുറവുമാണ് ഈ പച്ചമരുന്നിന് ചൈനയിൽ വൻ ഡിമാൻഡ് ഉണ്ടാകാൻ കാരണം.