ചാർലി ചാപ്ലിന്റെ ഭൗതികാവശിഷ്ടങ്ങൾ തിരികെ നൽകാൻ മോഷ്ടാവ് ആവശ്യപ്പെട്ടത് 6 ലക്ഷം ഡോളർ; ഒടുവിൽ സംഭവിച്ചത്

ഡിസംബർ 25നാണ് വിഖ്യാത കോമേഡിയൻ ചാർലി ചാപ്ലിന്റെ ഓർമ്മ ദിവസം. ലോക സിനിമയിൽ തന്നെ ചാർലി ചാപ്ലിനെ പോലെ മറ്റൊരാളില്ല. സ്ലാപ്സ്റ്റിക് കോമഡിയിലൂടെ ലോകത്തെ മുഴുവൻ കയ്യിലെടുത്ത അതുല്യ പ്രതിഭ ആയിരുന്നു ചാപ്ലിൻ. വ്യക്തി ജീവിതത്തിൽ നിരവധി ദുരന്തങ്ങൾ അദ്ദേഹത്തിന് അനുഭവിക്കേണ്ടതായി വന്നിട്ടുണ്ട് അതെല്ലാം ഒരു വശത്തൊതുക്കി വച്ച് ലോകത്തെ മുഴുവൻ ചിരിപ്പിച്ച ചാപ്ലിൻ മരണ ശേഷം പോലും ദുരിതങ്ങൾ വേട്ടയാടപ്പെടപ്പെട്ട വ്യക്തിയാണ്.

ചാർലി ചാപ്ലിന്റെ ഭൗതികാവശിഷ്ടങ്ങൾ തിരികെ നൽകാൻ മോഷ്ടാവ് ആവശ്യപ്പെട്ടത് 6 ലക്ഷം ഡോളർ; ഒടുവിൽ സംഭവിച്ചത് 1

 ലോകം ക്രിസ്മസ് ആഘോഷങ്ങളിൽ മുഴുകി നിൽക്കുന്ന ഒരു രാത്രിയാണ് ചാർലി ചാപ്ലിൻ ഇഹലോക വാസം വെടിഞ്ഞത്. ഉറക്കത്തിനിടെ സ്ട്രോക്ക്  ബാധിച്ചായിരുന്നു മരണം. കോർഷർ വേവിലെ ഒരു പള്ളിയിലാണ് അദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിച്ചത്. എന്നാൽ രണ്ടു മാസത്തിനു ശേഷം ആ കല്ലറയിൽ കണ്ടത് മറ്റൊരു ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. കല്ലറ ആരോ തുറന്നു മാറ്റിയിരിക്കുന്നു. ഭൗതിക അവശിഷ്ടങ്ങൾ കല്ലറയിൽ കാണാനില്ല.

അധികം വൈകാതെ ചാപ്ലന്റെ ഭാര്യയെ തേടി 27 ഫോൺ കോളുകൾ വന്നു. ഭൗതിക അവശിഷ്ടങ്ങൾ തിരികെ നൽകണമെങ്കിൽ 6 ലക്ഷം ഡോളർ നൽകണം എന്നായിരുന്നു കോൾ ചെയ്ത വ്യക്തിയുടെ ആവശ്യം. എന്നാൽ ചാപ്ലിന്റെ ഭാര്യ പണം നൽകാൻ തയ്യാറായില്ല. ഒടുവിൽ ഫോൺ കോളുകൾ നിരീക്ഷിച്ച സ്വിസ് പോലീസ് മോഷ്ടാവിനെ പിടികൂടി. 25കാരനായ റോമൻ വാർദാസ് ആയിരുന്നു പ്രതി. ചാപ്ലിനെ ഏതെങ്കിലും തരത്തിൽ ദ്രോഹിക്കുക ആയിരുന്നില്ല ലക്ഷ്യം എന്നും പണത്തിനു വേണ്ടിയാണ് ഇത്തരം ഒരു പ്രവർത്തിയിൽ ഏർപ്പെട്ടതൊന്നും അയാൾ പോലീസിന് മുന്നിൽ കുറ്റസമ്മതം നടത്തി. ഒടുവിൽ ചാപ്ലിന്റെ ഭാര്യ ഇദ്ദേഹത്തിന് മാപ്പ് നൽകി. ഭൗതിക അവശിഷ്ടം വീണ്ടും അതേ കല്ലറയിൽ തന്നെ അടക്കം ചെയ്തു.

Exit mobile version