മൈക്രോസോഫ്റ്റിലെ ജോലി ഉപേക്ഷിക്കാൻ ഇന്ത്യൻ ടെക്കിയെ പ്രേരിപ്പിച്ചത് ആമസോൺ മുന്നോട്ട് വെച്ച ഓഫർ; പക്ഷേ കാത്തിരുന്നത് ഹൈ വോള്‍റ്റേജ് പണി

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഈ കൊമേഴ്സ് ഭീമനാണ് ആമസോൺ. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി കമ്പനി പതിനായിരത്തിലധികം ആളുകളെ പിരിച്ചു വിടുകയുണ്ടായി . വരും ദിവസങ്ങളിലും ഇത് തുടരുമെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ഇതിന്റെ ഒപ്പം ചില പുതിയ നിയമനക്കാർക്ക് അയച്ച ഓഫർ ലെറ്റുകളും കമ്പനി റദ്ദ് ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യക്കാരനായ ടെക്കിയ്ക്ക് നല്ല ഒന്നാന്തരം പണി ആമസോണിൽ നിന്നും കിട്ടി. ബാംഗ്ലൂർ സ്വദേശിയായ ആരുഷ് നാഗ്പ്പാലാണ് ആമസോൺ നൽകിയ പണിയിൽ വഴിയാധാരം ആയത്.

മൈക്രോസോഫ്റ്റിലെ ജോലി ഉപേക്ഷിക്കാൻ ഇന്ത്യൻ ടെക്കിയെ പ്രേരിപ്പിച്ചത് ആമസോൺ മുന്നോട്ട് വെച്ച ഓഫർ; പക്ഷേ കാത്തിരുന്നത് ഹൈ വോള്‍റ്റേജ് പണി 1

 ആരിഷ് മൈക്രോസോഫ്റ്റ് ഇന്ത്യയിൽ ജോലി ചെയ്തു വരികയായിരുന്നു. ഇതിനിടെയാണ് ഇദ്ദേഹത്തിന് ആമസോണിൽ നിന്നും ജോബ് ഓഫർ ലഭിക്കുന്നത്. മികച്ച പാക്കേജ് ആയതുകൊണ്ട് തന്നെ ആരുഷ് തനിക്കുണ്ടായിരുന്ന മൈക്രോസോഫ്റ്റിലെ ജോലി ഉപേക്ഷിച്ചു കാനഡയിലേക്ക് പറന്നു. സ്വന്തം നാട്ടിലെ എല്ലാ ആനുകൂല്യവും ഉള്ള  ജോലി ഉപേക്ഷിച്ചാണ് ഇദ്ദേഹം ആമസോണിൽ പ്രതീക്ഷ അർപ്പിച്ച് വിമാനം കയറിയത്. എന്നാൽ അവിടെയെത്തി ദിവസങ്ങൾക്കുള്ളിൽ ആമസോൺ ഈ ജോബ് ഓഫർ പിൻവലിച്ചു.  ഇതോടെ ആകെ ധർമ്മസങ്കടത്തിൽ ആയിരിക്കുകയാണ് ആരുഷ്. ആരുഷ് തന്നെയാണ് ഈ വിവരം സമൂഹ മാധ്യമത്തിലൂടെ ലോകത്തെ അറിയിച്ചത്.  ആമസോണിന്റെ ഭാഗത്ത് നിന്നും ഇത്തരമൊരു നീക്കം  ഉണ്ടാകുമെന്ന് താൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല എന്ന് ആരുഷ് പറയുന്നു. നേരത്തെയും ഇത്തരത്തില്‍ ആമസോണ്‍ ജോബ് ഓഫര്‍ പിന്‍വലിച്ച് ഉദ്യോഗാര്‍ത്ഥികളെ പ്രതിസന്ധിയില്‍ ആക്കിയിട്ടുണ്ട്.    കാനഡയില്‍ത്തന്നെ മറ്റെന്തെങ്കിലും ചെറിയ കമ്പനിയില്‍ ജോലിക്കു ശ്രമിക്കുകയാണ് ഇപ്പോള്‍ ആരുഷ്.   

Exit mobile version