ലോകത്തിലെ ഏറ്റവും മികച്ച ഭക്ഷണം ഏതു രാജ്യത്തിന്റെതാണ്; ആ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനമെത്ര; ഇതാ അതിനുള്ള ഉത്തരം

വ്യത്യസ്തതയാണ് ഇന്ത്യയുടെ സമ്പത്തും മുഖമുദ്രയും . സംസ്കാരത്തിലും ആചാരാനുഷ്ഠാനങ്ങളിലും വസ്ത്രധാരണത്തിലും ആഹാരരീതിയിലും ഒക്കെ ഈ വൈവിധ്യം രാജ്യത്തു പ്രകടമാണ്. ഇവയിലെല്ലാം ലോകത്തിന് ഇന്ത്യയുടെ സംഭാവന വളരെ വിലമതിക്കാനാവാത്തതാണ്. അടുത്തിടെ വളരെ  അമൂല്യമായ ഒരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് രാജ്യം. ലോകത്തെ തന്നെ ഏറ്റവും മികച്ച പാചകരീതിയിൽ അഞ്ചാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ഇന്ത്യ.

ലോകത്തിലെ ഏറ്റവും മികച്ച ഭക്ഷണം ഏതു രാജ്യത്തിന്റെതാണ്; ആ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനമെത്ര; ഇതാ അതിനുള്ള ഉത്തരം 1

പബ്ലിക് വോട്ടിങ്ങിലൂടെയാണ് ഇത്തരമൊരു ഫലം പുറത്തു വന്നത്.  ടേസ്റ്റ് അറ്റ്ലസ്റ് എന്ന വെബ്സൈറ്റ് ആണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്. ഈ പട്ടിക അനുസരിച്ച് ഇന്ത്യയുടെ പാചക രീതിയ്ക്ക് അഞ്ചാം സ്ഥാനമാണ് ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട വോട്ടിംഗ് നടന്നത് 2022 ലാണ്. ഇറ്റാലിയൻ പാചകരീതിയാണ്   ഒന്നാം സ്ഥാനാം കരസ്ഥമാക്കിയത്. ഗ്രീസും സ്പെയിനും രണ്ടും മൂന്നും സ്ഥാനം നേടിയപ്പോൾ ജപ്പാൻ നാലാം സ്ഥാനത്ത് എത്തി.

ലോകത്ത് തന്നെ ഏറ്റവും മികച്ച പാചക രീതി പിന്തുടരുന്ന 97 രാജ്യങ്ങളുടെ പട്ടികയാണ്ഈ  വെബ്സൈറ്റ് പുറത്തു വിട്ടത്. ഇതിൽ ഇന്ത്യയ്ക്ക് അഞ്ചിൽ 4.54 പോയിന്‍റ് ലഭിച്ചു. 465 ഭക്ഷണ വിഭവങ്ങളാണ് ഈ പട്ടികയിൽ ഉൾപ്പെടുത്തിയത്. പായസം , വിവിധതരം പാനീയങ്ങൾ ലഘുഭക്ഷണങ്ങൾ മധുര ഫലഹാരങ്ങൾ എന്നിവയും എ വിഭാഗത്തില്‍ ഉണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ മികച്ച ഇന്ത്യൻ ഭക്ഷണങ്ങൾ ലഭിക്കുന്ന 464 റസ്റ്റോറന്റ്കളുടെ  ലിസ്റ്റ് വെബ്സൈറ്റ് പുറത്തു വിട്ടു. മികച്ച റെസ്റ്റോറന്റ്കളുടെ  പട്ടികയിൽ ബാംഗ്ലൂരിൽ നിന്ന് കാരവല്ലി എന്ന റസ്റ്റോറന്‍റും ഡൽഹിയിലെ ബുഖാറ, ദം ഗുപ്ത്,  ഗുരുഗ്രാമിനുള്ള കൊമോറിന്‍ എന്നീ റസ്റ്റോറന്റുകളും ഇടം പിടിച്ചു.

Exit mobile version