ലോകമെമ്പാടുമുള്ള ജനങ്ങള്‍ കുടുംബത്തിന്‍റെയൊപ്പം ക്രിസ്മസ് ആഘോഷമാക്കിയപ്പോൾ തെരുവ് നായ്ക്കൾക്ക് വയറു നിറയെ ഭക്ഷണം ഒരുക്കിനല്കി ഒരു യുവാവ്; ഇത് സഹജീവികളോടുള്ള കരുതല്‍

എല്ലാ മനുഷ്യരും അവനവന്റെ ജീവിതത്തിന്റെ തിരക്കുകളിലാണ്. അതുകൊണ്ടുതന്നെ ചുറ്റുമുള്ള സഹജീവികളെ ശ്രദ്ധിക്കുന്നതിനോ അതിനെ പരിപാലിക്കുന്നതിനോ സമയം കണ്ടെത്താറില്ല. പല കണ്ണു നിറയിക്കുന്ന കാഴ്ചകളും അവന്റെ ശ്രദ്ധയിൽപ്പെടാറില്ല. എന്നാൽ കഴിക്കുന്നതിൽ നിന്നും ഒരു പങ്ക് തങ്ങളുടെ സഹജീവികൾക്ക് വേണ്ടി മാറ്റിവയ്ക്കുന്ന ചിലരെങ്കിലും ഈ സമൂഹത്തിൽ ഇപ്പോഴും ഉണ്ട്. അവരാണ് മനുഷ്യത്വം മരിച്ചിട്ടില്ല എന്ന് ലോകത്തോട് പറയാതെ പറയുന്നത്. അത്തരത്തിലുള്ള അതീവ ഹൃദ്യമായ ഒരു കാഴ്ചയാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ ശ്രദ്ധ പിടിച്ചു പറ്റുന്നത്.

ലോകമെമ്പാടുമുള്ള ജനങ്ങള്‍ കുടുംബത്തിന്‍റെയൊപ്പം ക്രിസ്മസ് ആഘോഷമാക്കിയപ്പോൾ തെരുവ് നായ്ക്കൾക്ക് വയറു നിറയെ ഭക്ഷണം ഒരുക്കിനല്കി ഒരു യുവാവ്; ഇത് സഹജീവികളോടുള്ള കരുതല്‍ 1

 ലോകത്തുള്ള സകലമാന ജനങ്ങളും കഴിഞ്ഞ ദിവസം ക്രിസ്മസ് ആഘോഷമാക്കി മാറ്റിയപ്പോൾ തായ്ലന്‍റിലെ  ഒരു യുവാവ് ക്രിസ്മസ് ദിനത്തിൽ തെരുവ് നായ്ക്കൾക്ക് ഭക്ഷണം ഒരുക്കി നല്‍കുന്ന തിരക്കിലായിരുന്നു. നിയാൽ ഹാർബി സൺ എന്ന തായ് സ്വദേശിയാണ് ക്രിസ്മസ് ദിനം ഭക്ഷണമില്ലാതെ വലയുന്ന തെരുവ് നായ്ക്കൾക്ക് വേണ്ടി വിരുന്നൊരുക്കി  നൽകിയത്. അധികം വന്ന വേസ്റ്റ് ഭക്ഷണമല്ല മറിച്ച് വിഭവ സമൃദ്ധമായ ഒരു സദ്യ തന്നെ അദ്ദേഹം ഒരുക്കി നല്കി. ഇതിന്റെ ഒപ്പം നായകൾക്ക് കളിക്കാൻ കളിപ്പാട്ടുകളും അദ്ദേഹം നൽകി. വീഡിയോ സമൂഹ മാധ്യമത്തിൽ വലിയ തോതിൽ വൈറലായി മാറി.

ലോകത്താകമാനം ഉള്ള തെരുവ് നായ്ക്കളും വളരെ പ്രയാസം നിറഞ്ഞ ജീവിതമാണ് നയിച്ചു കൊണ്ടിരിക്കുന്നത്. തായ്‌ലൻഡിൽ ഉള്ള നൂറോളം തെരുവ് നായ്ക്കളെ സന്തോഷിപ്പിക്കണമെന്നത് തന്റെ ആഗ്രഹമായിരുന്നു എന്ന് അദ്ദേഹം പറയുന്നു. ഇതിനായി പുലർച്ചെ 4.30നു എഴുന്നേറ്റ് അവർക്ക് ആവശ്യത്തിന് ഭക്ഷണം വച്ച് നൽകി. നിരവധി പേർ നായകൾക്ക് നൽകാനായി കളിപ്പാട്ടവും മറ്റും അയച്ചു തന്നു. ആ നായകൾ ഒന്നും തന്നെ ഇവയൊന്നും തന്നെ തങ്ങളുടെ ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ല എന്ന കുറിപ്പോയാണ് അദ്ദേഹം ഈ പുണ്യപ്രവർത്തിയുടെ വീഡിയോ സമൂഹ മാധ്യമത്തിൽ പങ്കു വച്ചത്.

Exit mobile version