കഴിഞ്ഞ ദിവസമാണ് കുപ്രസിദ്ധ കുറ്റവാളി ചാൾസ് ശോഭരാജിനെ നേപ്പാൾ ജയിലിൽ നിന്നും മോചിപ്പിച്ചത്. പ്രായവും ആരോഗ്യപരമായ പ്രശ്നങ്ങളും പരിഗണിച്ചാണ് ഇയാളെ ജയിലിൽ നിന്ന് മോചിപ്പിച്ചത്. നേപ്പാളിൽ തന്നെ തുടരാൻ ആയിരുന്നു ശോഭരാജ് ആഗ്രഹിച്ചിരുന്നത് എങ്കിലും ജയിൽ മോചിതനായ ഇയാളെ ഉടൻതന്നെ നേപ്പാൾ ഗവൺമെന്റ് നാടു കടത്തുകയായിരുന്നു. ഇയാളെ പാരീസിലേക്കാണ് നാടു കടത്തിയിരിക്കുന്നത്.
ഫ്ലൈറ്റിൽ ശോഭരാജിന്റെ അരികിൽ ഇരുന്ന് ഒരു സ്ത്രീകളുടെ പ്രതികരണമാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറലായി മാറുന്നത്. ചാൾസിൽ നിന്ന് അകന്നിരിക്കാൻ ശ്രമിക്കുന്നതോടൊപ്പം ഭീതിയോടെ ആ സ്ത്രീ ചാൾസിനെ നിരീക്ഷിക്കുന്നുമുണ്ട്. എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ ശാന്തമായ മുഖഭാവത്തോടെയാണ് ചാൾസ് ഫ്ലൈറ്റില്‍ ഇരിക്കുന്നത് .
മുപ്പതിലധികം പേരെ അതിക്രൂരമായി കൊലപ്പെടുത്തിയ ഒരു സീരിയൽ കില്ലറുടെ അടുത്താണ് ഇരിക്കുന്നതെന്ന തിരിച്ചറിവ് നൽകുന്ന ഭീതി എത്രത്തോളം ഉണ്ടായിരിക്കും എന്നാണ് ഈ ചിത്രം പങ്ക് വച്ചുകൊണ്ട് ഒരാള്‍ ട്വിറ്ററിൽ കുറിച്ചത്. ശോഭരാജ് അടുത്തിരുന്നാൽ ആ സ്ത്രീയെ പോലെ നിങ്ങൾക്ക് നെഞ്ച് പിടയാതെ ഇരിക്കാൻ കഴിയുമോ എന്ന് മറ്റൊരാൾ ചോദിക്കുന്നു.
1972 ലും 76 ഇടയിലാണ് ശോഭരാജ് കൊലപാതകങ്ങൾ എല്ലാം നടത്തിയത്. ഇന്ത്യയിലും നേപ്പാളിലുമായി ജീവിതത്തിന്റെ വലിയൊരു പങ്കും ജയിലിനുള്ളില്‍ തന്നെ ആയിരുന്നു ശോഭരാജിന്റെ ജീവിതം. ഇന്ത്യയില്‍ മാത്രം ഇയാള്‍ 20 വര്‍ഷത്തോളം ജയിലില്‍ കിടന്നു. 2003ലാണ് ഇയാള്‍ നേപ്പാളില്‍ ജയിലില്‍ ആകുന്നത്. ബിക്കിനി കില്ലർ എന്നും സർപ്പന്റ് എന്നും ശോഭരാജിനു വിളിപ്പേരുണ്ട്. ചാൾസ് ശോഭരാജിന്റെ പിതാവ് ഇന്ത്യക്കാരനും മാതാവ് വിയറ്റ്നാം സ്വദേശിയുമാണ്.