മഞ്ഞിൽ തണുത്തുറഞ്ഞു അമേരിക്ക; 100 വർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ അതിശൈത്യം; രാജ്യത്തിന്റെ പല ഭാഗത്തും ജനങ്ങള്‍ ഒറ്റപ്പെട്ടു

കഴിഞ്ഞ കുറച്ചു നാളുകളായി അമേരിക്ക , ജപ്പാൻ , കാനഡ തുടങ്ങിയ രാജ്യങ്ങളിൽ അതിശക്തമായ ശീതക്കാറ്റും മഞ്ഞു വീഴ്ചയും തുടരുകയാണ്. ഇതിനോടകം അമേരിക്കയിലെ മരണ സംഖ്യ 48 ആയി എന്നാണ് ഔദ്യോഗിക വിവരം. അതിശൈത്യത്തെ തുടർന്ന് 17 പേരാണ് ജപ്പാനിൽ മരിച്ചത്. മഞ്ഞു വീഴ്ചയും ശീത കൊടുങ്കാറ്റും ഏറ്റവും കൂടുതൽ നാശം ലഭിച്ചത് അമേരിക്കയിലാണ്. ഇവിടുത്തെ റോഡ് , റെയിൽ , വ്യോമഗതാഗതം എല്ലാം ഇതോടുകൂടി പൂര്‍ണമായി തടസ്സപ്പെട്ടു. കഴിഞ്ഞ 100 വര്‍ഷത്തിനിടെ ഇത്രയും ശക്തമായ ഒരു മഞ്ഞുവീഴ്ച രാജ്യത്ത് ഇത് ആദ്യമാണ്. മൈനസ് 50 ഡിഗ്രിയാണ് അമേരിക്കയിലെ നിലവിലത്തെ താപനില.

മഞ്ഞിൽ തണുത്തുറഞ്ഞു അമേരിക്ക; 100 വർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ അതിശൈത്യം; രാജ്യത്തിന്റെ പല ഭാഗത്തും ജനങ്ങള്‍ ഒറ്റപ്പെട്ടു 1

മഞ്ഞുവീഴ്ചയുടെ ഭാഗമായി   അമേരിക്കയിൽ ആയിരത്തിലധികം വിമാന സർവീസുകൾ റദ്ദ് ചെയ്തു. ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത് ന്യൂയോര്‍ക്കിലാണ്. ന്യൂയോർക്കിൽ മാത്രം രണ്ടര ലക്ഷത്തോളം വീടുകളിൽ വൈദ്യുതിയില്ല. ഇവിടുത്തെ പല വീടുകളുടെയും വാഹനങ്ങളുടെയും മുകളിൽ ആറടിയിൽ അധികം ഉയരത്തിൽ മഞ്ഞ് മൂടിയിരിക്കുകയാണ്. പതിനായിരക്കണക്കിന് പേർ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. ഇനിയും കൂടുതൽ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടേക്കാം എന്ന ആശങ്കയിലാണ് അധികൃതർ.

കാനഡയിലും സ്ഥിതിഗതികൾ വ്യത്യസ്തമല്ല. ജനജീവിതം ഏറെക്കുറെ സ്തംഭിച്ച നിലയിലാണ്. അടിയന്തര സർവീസുകളെ പോലും സമീപിക്കാൻ കഴിയാത്ത സ്ഥിതിയിലാണ് പൊതുജനങ്ങൾ. വരുംദിവസങ്ങളിൽ തണുപ്പിന് ശമനം ഉണ്ടാകും എന്നാണ് പരിസ്ഥിതി ഗവേഷകർ പറയുന്നത്. എന്നാല്‍ കൂടുതൽ തണുപ്പിലേക്ക് നീങ്ങുകയാണെങ്കിൽ സ്ഥിതിഗതികൾ  കൂടുതൽ സങ്കീർണമാകും. ജനജീവിതം താറുമാറാവുകയും നിയന്ത്രണാതീതമാവുകയും ചെയ്തേക്കാം. അതുകൊണ്ടുതന്നെ അധികൃതർ വലിയ ആശങ്കയിലാണ്.

Exit mobile version