യുവതിയുടെ പക്കൽ നിന്നും പിടികൂടിയത് 1884 ഗ്രാം സ്വർണം; സ്വർണ്ണം കലർത്തിയ മിശ്രിതം തുന്നി പിടിപ്പിച്ചിരുന്നത് അടിവസ്ത്രത്തിൽ; യുവതിയുടേത് കൂസ്സലില്ലാത്ത പെരുമാറ്റം; ഭര്‍ത്താവിന്‍റെ നിര്‍ബന്ധപ്രകാരമെന്ന് മൊഴി

കഴിഞ്ഞ ദിവസമാണ് കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ 19കാരിയെ പോലീസ് എയർപോർട്ടിന് പുറത്തു വച്ച് പിടികൂടിയത്. ഭർത്താവിന്റെ നിർബന്ധപ്രകാരമാണ് താൻ സ്വർണ്ണം കടത്തിയത് എന്നാണ് കാസർഗോഡ് സ്വദേശിനിയായ ഷെഹ്ല പോലീസിന് നൽകിയ മൊഴി. ഭർത്താവ് ഒരുപാട് നിർബന്ധിച്ചുവെന്നും അങ്ങനെയാണ് താൻ ഇതിന് തയ്യാറായത് എന്നും ഷഹല പറയുന്നു.

യുവതിയുടെ പക്കൽ നിന്നും പിടികൂടിയത് 1884 ഗ്രാം സ്വർണം; സ്വർണ്ണം കലർത്തിയ മിശ്രിതം തുന്നി പിടിപ്പിച്ചിരുന്നത് അടിവസ്ത്രത്തിൽ; യുവതിയുടേത് കൂസ്സലില്ലാത്ത പെരുമാറ്റം; ഭര്‍ത്താവിന്‍റെ നിര്‍ബന്ധപ്രകാരമെന്ന് മൊഴി 1

അതേസമയം ഇവർ ആദ്യമായിട്ടാണ് സ്വർണം കടത്തുന്നതെങ്കിലും വളരെ പരിചയസമ്പന്നനായ ഒരാളെ പോലെയാണ് ഇവരുടെ പെരുമാറ്റമെന്ന് പോലീസ് പറയുന്നു. പോലീസിന്റെ എല്ലാ ചോദ്യങ്ങൾക്കും വളരെ വ്യക്തമായ മറുപടി ഇവർ നൽകി. പലയാവൃർത്തി തിരിച്ചും മറിച്ചും ചോദിച്ചപ്പോഴും ഷഹല നേരത്തെ പറഞ്ഞ ഉത്തരത്തിൽ തന്നെ ഉറച്ചു നിന്നു.

കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെയാണ് ഷഹല കരിപ്പൂർ വിമാനത്താവളത്തിൽ എത്തുന്നത്. കസ്റ്റംസിന്റെ പരിശോധനയിൽ ഇവരുടെ പക്കല്‍ നിന്നും സ്വർണം ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ചെക്കിംഗും മറ്റും പൂർത്തിയായി 11 മണിയോടെ ഇവർ വിമാനത്താവളത്തിന് പുറത്തിറങ്ങി. എന്നാൽ യുവതി സ്വർണം കടത്തുന്നു എന്ന വിവരം ലഭിച്ച പോലീസ് വിമാനത്താവളത്തിന് പുറത്തു വച്ച് ഇവരെ വിശദമായി പരിശോധിച്ചു. മണിക്കൂറുകൾ ചോദ്യം ചെയ്യുകയും ചെയ്തു. പക്ഷേ അപ്പോഴും സംശയാസ്പദമായ ഒന്നും ഇവരിൽ നിന്ന് പോലീസിന് ലഭിച്ചില്ല. താൻ സ്വർണ്ണ ക്കടത്തുകാരി അല്ലെന്നും ആരുടെയും ക്യാരിയർ അല്ലെന്നുമുല്ല വാദത്തില്‍ ഇവർ ഉറച്ചു നിന്നു. ശരീരത്ത് കോടികളുടെ സ്വർണമുണ്ട് എന്ന യാതൊരു ഭാവ വ്യത്യാസവും ഇവരുടെ പെരുമാറ്റത്തിൽ ഉണ്ടായിരുന്നില്ല. വളരെ കൃത്യമായ വിവരം വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇവരെ ദേഹ പരിശോധനയ്ക്ക് വിധേയമാക്കിയത്.

ഇവർ മിശ്രിത രൂപത്തിൽ പാക്കറ്റുകളിൽ ആക്കിയാണ് സ്വർണ്ണം അടിവസ്ത്രത്തിൽ സൂക്ഷിച്ചിരുന്നത്. ഈ പാക്കറ്റുകൾ അടിവസ്ത്രത്തിൽ തുന്നിച്ചേർത്ത നിലയിലായിരുന്നു. 1884 ഗ്രാം സ്വർണമാണ് ഇവരിൽ നിന്നും കണ്ടെടുത്തത്. ഇതിന് വിപണി വില ഒരു കോടിയേലധികം വരും.

Exit mobile version