സുശാന്തിനെ തല്ലിക്കൊന്നു കെട്ടിത്തൂക്കിയതാണ്; അത് ആത്മഹത്യയല്ല; തെളിവുകൾ നിരത്തി മോർച്ചറി ജീവനക്കാരന്റെ വെളിപ്പെടുത്തൽ

 പ്രമുഖ ബോളിവുഡ് താരം ആയ സുശാന്ത് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത ഇപ്പോഴും തുടരുകയാണ്. അദ്ദേഹത്തിന്റെ മരണം ആത്മഹത്യയല്ല കൊലപാതകമാണ് എന്ന തരത്തിൽ പലരും സംശയം പ്രകടിപ്പിച്ച് രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പോസ്റ്റ്മോർട്ടത്തിന് സാക്ഷിയായ മോർച്ചറി ജീവനക്കാരൻ നടത്തിയ വെളിപ്പെടുത്തൽ ഏറെ ശ്രദ്ധേയമാവുകയാണ്. സുഷാന്തിന്റെ മരണം ഒരു ആത്മഹത്യ അല്ല മറിച്ച് കൊലപാതകം ആണെന്നും അദ്ദേഹത്തിന്റെ ശരീരം നിറയെ പാടുകൾ കണ്ടിരുന്നതായും രൂപ്പ് കുമാർ ഷാ എന്ന ആശുപത്രി ജീവനക്കാരൻ പറയുന്നു. 

സുശാന്തിനെ തല്ലിക്കൊന്നു കെട്ടിത്തൂക്കിയതാണ്; അത് ആത്മഹത്യയല്ല; തെളിവുകൾ നിരത്തി മോർച്ചറി ജീവനക്കാരന്റെ വെളിപ്പെടുത്തൽ 1

 2020 ജൂൺ പതിനാലിലാണ് സുശാന്ത് ബാന്ദ്രയിൽ ഉള്ള വീട്ടിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.  പ്രഥമദൃഷ്ട്യ ആത്മഹത്യ ആണ് എന്നാണ് നിഗമനം എങ്കിലും ഇതുമായി ബന്ധപ്പെട്ട അന്വേഷണം ഇപ്പോഴും തുടർന്നു വരികയാണ്. ഇതിനിടെയാണ് ആശുപത്രി ജീവനക്കാരന്റെ ഈ വെളിപ്പെടുത്തൽ.

അന്നേ ദിവസം 5 മൃതദേഹങ്ങളാണ് പോസ്റ്റുമോർട്ടത്തിന് ആശുപത്രിയിൽ എത്തിച്ചതെന്ന് ഇദ്ദേഹം പറയുന്നു. അതിൽ ഒരു വിഐപി ഉണ്ടെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. സുശാന്തിന്റെ മൃതദേഹം കണ്ടപ്പോൾ തന്നെ ഇത് ആത്മഹത്യയല്ല കൊലപാതകം ആണെന്ന് മേലാധികാരികളെ അറിയിച്ചിരുന്നു. അപ്പോൾ അവർ പറഞ്ഞത് നിങ്ങൾ നിങ്ങളുടെ ജോലി മാത്രം ചെയ്താൽ മതി എന്നാണ്. ശരീരം മുറിച്ച് തുന്നുക എന്നതായിരുന്നു തന്നോട് പറഞ്ഞിരുന്ന ജോലി. പോസ്റ്റ്മോർട്ടം ചെയ്യുന്നതിന് മുഴുവൻ വീഡിയോ എടുക്കണം എന്നുണ്ടായിരുന്നുവെങ്കിലും ചിത്രം മാത്രം പകർത്തിയാൽ മതി എന്നായിരുന്നു നിർദ്ദേശിച്ചത്. മാത്രമല്ല എത്രയും വേഗം മൃതദേഹം പോസ്റ്റ്മോർട്ടം പൂർത്തിയാക്കി നൽകണമെന്നും അറിയിച്ചു. സുശാന്തിന്‍റെ  ശരീരത്തിൽ നിരവധി പാടുകൾ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ കഴുത്തിൽ മാത്രം ഒന്നിലധികം പാടുകൾ ഉണ്ടായിരുന്നു. സുശാന്തിന്‍റെ  വസ്ത്രം അഴിച്ച് മാറ്റിയപ്പോൾ ശരീരത്തിൽ അടിയേറ്റ പാടുകൾ കണ്ടു. അടികൊണ്ട് അദ്ദേഹത്തിന്റെ കയ്യിലും കാലിലും ഒടിവുകളും മുറിവേറ്റ പാടുകളും ഉണ്ടായിരുന്നുവെന്നും ഇദ്ദേഹം പറയുന്നു .

Exit mobile version