ലോകത്ത് ഏറ്റവും കൂടുതൽ സമ്പന്നരുള്ള രാജ്യം; അത് അമേരിക്കയല്ല; ഈ കുഞ്ഞു രാജ്യമാണ്; അറിയാം ഈ രാജ്യത്തെക്കുറിച്ച് കൂടുതൽ
ലോകത്ത് തന്നെ ഏറ്റവും കൂടുതൽ സമ്പന്നർ തിങ്ങിപ്പാർക്കുന്ന സ്ഥലം അമേരിക്കയാണ് എന്നാണ് നമ്മൾ പൊതുവേ കരുതുന്നത്.എന്നാൽ ആ വിവരം തെറ്റാണ്. മോണോക്കോ എന്ന രാജ്യമാണ് ലോകത്ത് ഏറ്റവും കൂടുതൽ സമ്പന്നരും പ്രശസ്തരും തിങ്ങി താമസിക്കുന്ന സ്ഥലം. ലോകത്തിലെ തന്നെ ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യമാണ്. വെറും 499 ഏക്കർ മാത്രമാണ് ഈ രാജ്യത്തിന്റെ വിസ്തൃതി. ഈ രാജ്യത്തിന്റെ മൂന്നു വശവും ഫ്രാൻസിനാൽ ചുറ്റപ്പെട്ടതാണ്. ചെറിയ രാജ്യമാണെങ്കിലും ലോകത്തിലെ തന്നെ അതിസമ്പന്നരുടെ കളിത്തൊട്ടിലാണ് മോണോക്കോ.
യൂറോപ്പിൽ തന്നെ ഏറ്റവും കൂടുതൽ കോടീശ്വരന്മാർ തിങ്ങി പാർക്കുന്ന സ്ഥലമാണ് മൊണോക്കോ. ഓരോ വർഷവും ശതകോടീശ്വരന്മാരുടെ എണ്ണം കൂടുതൽ രേഖപ്പെടുത്തുന്ന രാജ്യം കൂടിയാണ് ഇത്. ഇവിടെ ആദായനികുതി ഇല്ല. കോർപ്പറേഷന് നികുതിയും ഈ രാജ്യത്ത് നിലവിലില്ല. ഇതുകൊണ്ടൊക്കെ തന്നെ ലോകത്തിലുള്ള അതിസമ്പന്നർ എല്ലാവരും ഈ രാജ്യത്ത് വന്ന് കുടിയേറി പാർക്കാനാണ് ആഗ്രഹിക്കുന്നത്. താങ്ങളുടെ സമ്പത്ത് ഒരു തരിമ്പ് പോലും നഷ്ടപ്പെടില്ല എന്നതാണ് ഇത്തരക്കാരെ ഇങ്ങോട്ടേക്ക് കടന്നു വരാൻ പ്രേരിപ്പിക്കുന്നത്. ഇവിടെ 38,000 പേരാണ് സ്ഥിരമായി താമസിക്കുന്നത്. ആളോഹരിയിൽ കൂടുതൽ പോലീസ് ഉദ്യോഗസ്ഥർ ഉള്ള രാജ്യം കൂടിയാണ് മൊണോക്കോ.
ലോകത്തെ തന്നെ ഏറ്റവും പ്രശസ്തമായ ചൂതാട്ട രാജ്യങ്ങളിൽ ഒന്നു കൂടിയാണ് ഇത്. ഇവിടെ ചൂതാട്ടം നടത്തുന്നതിന് വേണ്ടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ ഇവിടം സന്ദർശിക്കാറുണ്ട്. ഈ രാജ്യത്തെ പൗരന്മാർക്ക് ഇവിടുത്തെ ചൂതാട്ടം നടക്കുന്ന ക്യാസിനോകളിൽ പ്രവേശിക്കാൻ അനുവാദമില്ല. ലോകത്തിലെ ഏറ്റവും പ്രശസ്തമായ മോട്ടോർ കാർ റേസുകളിൽ ഒന്ന് നടക്കുന്നത് ഇവിടെ വച്ചാണ്.
മൊണോക്കോ ലോകത്തിലെ തന്നെ ഏറ്റവും കുറച്ച് തീരപ്രദേശമുള്ള രാജ്യമാണ്. 3 . 8 മയിൽ മാത്രമാണ് ഇവിടുത്തെ തീരപ്രദേശം. ഈ രാജ്യത്തിന് സ്വന്തമായി വിമാനത്താവളം ഇല്ല. ഫ്രാൻസിൽ നിന്നും ഹെലികോപ്റ്ററിൽ ആണ് ഈ രാജ്യത്തേക്ക് ആളുകൾ എത്തുന്നത്.