ഡിവൈഎസ്പി ബൂട്ട് കൊണ്ട് നെഞ്ചിൽ ചവിട്ടി; ആരോപണം തെളിയിക്കുന്ന ശബ്ദരേഖ പുറത്ത്

പോലീസ് സ്റ്റേഷനില്‍ വച്ച് ഡി വൈ എസ്പി മധ്യവയസ്കനെ ക്രൂരമായി മർദ്ദിച്ചതായി പരാതി. ഇതിന്  തെളിവായി ശബ്ദരേഖ പുറത്തു വന്നു. ഈ കേസിൽ പരാതിക്കാരനായ മലങ്കര സ്വദേശി മുരളിധരനോട് ഡി വൈ എസ്പി എം ആർ  മധുബാബു മോശമായി സംസാരിക്കുന്നതിന്റെയും മർദ്ദനമേറ്റ് മുരളീധരൻ അലറി കരയുന്നതിന്റെയും ഓഡിയോ പുറത്തു വന്ന ക്ലിപ്പിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ ഈ ആരോപണങ്ങൾ ഡി വൈ എസ്പി നിഷേധിച്ചു. കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനിലേക്ക് വിളിപ്പിച്ചപ്പോൾ മുരളീധരൻ സ്റ്റേഷനിലെ കസേരകൾ മറച്ചിടുകയും തന്നോട് പ്രകോപനപരമായി പെരുമാറുകയും ചെയ്തുവെന്നും  തുടർന്ന് ഇയാളെ പുറത്തിറക്കി വിടാൻ മറ്റ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുക മാത്രമാണ് താൻ ചെയ്തത് എന്നുമാണ് ഡി വൈ എസ്പിയുടെ വിശദീകരണം . ഇതിന് ആസ്പദമായ സംഭവം നടന്നത് കഴിഞ്ഞ ബുധനാഴ്ചയാണ്.

ഡിവൈഎസ്പി ബൂട്ട് കൊണ്ട് നെഞ്ചിൽ ചവിട്ടി; ആരോപണം തെളിയിക്കുന്ന ശബ്ദരേഖ പുറത്ത് 1

തൊടുപുഴ എസ് എൻ ഡി പി യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയിലെ വനിതാ നേതാവിനെതിരെ മുരളീധരൻ അപകീർത്തികരമായ പ്രചരണം നടത്തി എന്ന് ആരോപിച്ച് മറ്റു നേതാക്കൾ ഇയല്‍ക്കെതിരെ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാനാണ് മുരളീധരനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയത് . എന്നാൽ തനിക്ക് മൈക്ക് സെറ്റ് വാടകയ്ക്ക് നൽകിയതിന്റെ പണം മുഴുവനായി തന്നു തീർത്തിട്ടില്ല എന്നും അതുകൊണ്ടുതന്നെ ഇത്തരത്തിൽ പോസ്റ്റുകൾ ഇടുന്നത് തുടരുമെന്നും മുരളീധരൻ പോലീസിനോട് പറഞ്ഞു . തുടർന്ന് ഡി വൈ എസ്പി അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന വയർലെസ്സ്  സെറ്റ് വലിച്ചറിയുകയുംതന്‍റെ മുഖത്ത് അടിക്കുകയും ബൂട്ട് കൊണ്ട് നെഞ്ചിൽ ചവിട്ടുകയും ചെയ്തു എന്നുമാണ് ഇദ്ദേഹം പറയുന്നത്.

Exit mobile version