ആത്മാവിൽ വേരുറച്ചു പോയ സ്വപ്നങ്ങൾ പൂർത്തീകരിക്കുക എന്നത് ജീവിത ലക്ഷ്യമാക്കി മാറ്റിയ ചിലരെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. അവർക്ക് ഊർജ്ജം പകരുന്നത് ചില സംഭവങ്ങളോ പ്രത്യേക അനുഭവങ്ങളോ ഒക്കെ ആകാം. തന്റെ അമ്മയുടെ ചിരകാല അഭിലാഷം വളരെ വർഷങ്ങൾക്കു ശേഷം നിറവേറ്റിയ ഒരു മകനെ കുറിച്ചുള്ള വാർത്ത സമൂഹ മാധ്യമത്തിൽ ഏറെ ശ്രദ്ധേ നേടി. മകൻ സ്കൂളിൽ പഠിക്കുമ്പോൾ മുതൽ തന്നെ അമ്മ ഒരു ആഗ്രഹം മകനോട് പറയുമായിരുന്നു. അമ്മയുടെ ആ ആഗ്രഹം നിറവേറ്റിയതിനെക്കുറിച്ച് മകൻ സമൂഹ മാധ്യമത്തിൽ കുറിപ്പ് പങ്കു വെച്ചപ്പോൾ അത് സോഷ്യൽ മീഡിയ ഇരുകയ്യും നീട്ടി സ്വീകരിച്ചു.
സ്കൂളിൽ പഠിക്കുമ്പോൾ മുതൽ തന്നെ തന്റെ മകൻ ഒരു പൈലറ്റ് ആയി കാണണമെന്ന് ആ അമ്മയ്ക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. മകനോട് ഇതേക്കുറിച്ച് പറയുകയും ചെയ്തിട്ടുണ്ട്. പൈലറ്റ് ആകുമ്പോൾ തന്നെ മക്കയിൽ കൊണ്ടുപോകണമെന്ന് മകനോട് അമ്മ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഉറപ്പായും അമ്മയുടെ ആഗ്രഹം സാധിച്ചു തരും എന്ന് മകൻ അമ്മയ്ക്ക് വാക്ക് കൊടുത്തിട്ടുണ്ട്. വളരെ വർഷങ്ങൾക്കു ശേഷം മകൻ ആ വാക്ക് പാലിച്ചു. അമ്മ ആദ്യമായി മക്കയിലേക്ക് പോയത് മകൻ പറത്തിയ വിമാനത്തിലിരുന്നാണ്.
അമീർ റാഷിദ് വാണി എന്നയാളാണ് തന്റെ അമ്മയുടെ സ്വപ്നം സാക്ഷാത്കരിച്ച കഥ സമൂഹ മാധ്യമത്തിലൂടെ ലോകത്തോട് വിളിച്ചു പറഞ്ഞത്. സ്കൂളിൽ പഠിക്കുമ്പോൾ അമ്മ തന്റെ ഏറ്റവും വലിയ സ്വപ്നത്തെക്കുറിച്ച് തനിക്ക് ഒരു കത്തെഴുതിയിരുന്നു. അതിൽ താൻ പൈലറ്റ് ആകുമ്പോൾ ആ ഫ്ലൈറ്റിൽ കയറ്റി അമ്മയെ മക്കയിൽ കൊണ്ടുപോകണം എന്ന് എഴുതിയിരുന്നു. ആ കത്തും അമീർ പങ്കു വെച്ചു. മക്കയിലേക്ക് കൊണ്ടുപോകുന്ന യാത്രക്കാരിൽ തന്റെ അമ്മയുമുണ്ട് എന്ന് അയാൾ കുറച്ചു.
മകന്റെ കഥ നിറഞ്ഞ ആവേശത്തോടെയാണ് സമൂഹ മാധ്യമം ഒന്നാകെ സ്വീകരിച്ചത്.അടുത്തകാലത്ത് കണ്ട ഏറ്റവും മികച്ച സോഷ്യൽ മീഡിയ കുറിപ്പുകളിൽ ഒന്നാണ് ഇത് എന്ന് ചിലർ കമന്റ് ചെയ്തു. അതേസമയം ഇത് ദൈവം കാത്തുവെച്ച നിധിയാണ് എന്നായിരുന്നു ചിലരുടെ അഭിപ്രായം. നിമിഷനേരം കൊണ്ട് തന്നെ അമീറിന്റെ ട്വിറ്റ് സമൂഹമാധ്യമത്തിൽ ശ്രദ്ധ നേടി.