ഈ ഭക്ഷണത്തിന്റെ വില കേട്ടാൽ എത്ര കോടീശ്വരനാണെങ്കിലും വാങ്ങുന്നതിനു മുൻപ് ഒന്ന് പരുങ്ങും; ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഭക്ഷണ വിഭവങ്ങൾ

 ചില ഭക്ഷണങ്ങൾ കഴിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടെങ്കിൽപ്പോലും
വില കേൾക്കുമ്പോൾ വേണ്ടെന്ന് വയ്ക്കുന്നവരാണ് നമ്മളിൽ കൂടുതൽ പേരും.
പണം കൂടുതൽ കൊടുക്കേണ്ടി വരുന്നു എന്നതാണ് ഇഷ്ട ഭക്ഷണം ഒഴിവാക്കാനുള്ള കാരണം.  പണമുള്ളവർക്ക് മാത്രം പറഞ്ഞിട്ടുള്ളതാണ് അത്തരം ഭക്ഷണം എന്ന് കരുതി ആശ്വസിക്കുകയാണ് ചെയ്യുന്നത്. എന്നാൽ എത്ര കോടീശ്വരനാണെങ്കിൽ പോലും ചില ഭക്ഷണം വാങ്ങുന്നതിനു മുൻപ് രണ്ടാമത് ഒരിക്കൽ കൂടി ചിന്തിക്കും. കോടീശ്വരന്മാരെ പോലും ഞെട്ടിക്കുന്ന

ഈ ഭക്ഷണത്തിന്റെ വില കേട്ടാൽ എത്ര കോടീശ്വരനാണെങ്കിലും വാങ്ങുന്നതിനു മുൻപ് ഒന്ന് പരുങ്ങും; ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഭക്ഷണ വിഭവങ്ങൾ 1

വിലയുള്ള ചില ഭക്ഷണസാധനങ്ങൾ ലോകത്ത് ഉണ്ട്. അതിസമ്പന്നർക്ക് മാത്രം
 വാങ്ങാൻ കഴിയുന്ന ആ ഭക്ഷണപദാർത്ഥങ്ങൾ എന്തൊക്കെയാണെന്ന് നമുക്കൊന്നു നോക്കാം. മാറ്റ് സുടേക്ക് കൂൺ: ഇത് ജപ്പാനിലെ ഒരു പ്രദേശത്ത് മാത്രം വളരുന്ന ഒരു തരം കൂണുകളാണ്. ജാപ്പനീസ് പാചക വിഭവങ്ങളിൽ ഉൾപ്പെടുത്തുന്ന ഒരു ചേരുവയാണിത്. വളരെ അമൂല്യമുള്ള ഇത്തരം കൂണുകൾ കണ്ടെത്താൻ  പ്രയാസമാണ്. അതുകൊണ്ടുതന്നെ ഇത് ഒരു കിലോയ്ക്ക് ഒന്നരലക്ഷം രൂപ വരെ വിലയുണ്ട്.

ഈ ഭക്ഷണത്തിന്റെ വില കേട്ടാൽ എത്ര കോടീശ്വരനാണെങ്കിലും വാങ്ങുന്നതിനു മുൻപ് ഒന്ന് പരുങ്ങും; ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഭക്ഷണ വിഭവങ്ങൾ 2

അയൺ സെമാനി ബ്ലാക്ക് ചിക്കൻ: ബ്ലാക്ക് ചിക്കൻ എന്ന പേരിലും ഇത് അറിയപ്പെടുന്നു. ഇന്തോനേഷ്യയാണ് ഭക്ഷണത്തിന്റെ ഉത്ഭവസ്ഥാനം. രക്തമൊഴിച്ച് തൂവൽ , മാംസം തുടങ്ങി എല്ലാ അവയവങ്ങളും കറുത്ത നിറമുള്ള ഒരു പ്രത്യേകതരം കോഴിയാണ് ഇത്. വളരെ അപൂർവയിനം കോഴികളായ ഇവയുടെ ഒരു ജോഡിക്ക് നാല് ലക്ഷം രൂപ വരെ വിലയുണ്ട്.

ഈ ഭക്ഷണത്തിന്റെ വില കേട്ടാൽ എത്ര കോടീശ്വരനാണെങ്കിലും വാങ്ങുന്നതിനു മുൻപ് ഒന്ന് പരുങ്ങും; ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഭക്ഷണ വിഭവങ്ങൾ 3

 അൽമാസ് കാവ്യാർ: 60നും 100നുമിടയില്‍ പ്രായമുള്ള പെൺ ആൽബിനോ സ്റ്റാർജ്ജന്റെ മുട്ടകളിൽ നിന്നും ഉല്പാദിപ്പിക്കുന്ന വളരെ വിശിഷ്ടമായ ഒരു വിഭവമാണിത്.  ഇറാന്റെ സമീപത്തുള്ള തെക്കൻ കാസ്പിയൻ കടലിൽ നിന്നാണ് ഇതിന്റെ മുട്ടകൾ ശേഖരിക്കുന്നത്. എന്നാൽ ഇത് കിട്ടാൻ വളരെ പ്രയാസമാണ്. അതുകൊണ്ടുതന്നെ വിലയും വളരെ കൂടുതലാണ്. ഒരു കിലോ അൽമാസ് കാവിയാർ വാങ്ങണമെങ്കിൽ 25 ലക്ഷത്തിലധികം ഇന്ത്യൻ രൂപ നൽകണം.

Exit mobile version