എന്റെ അമ്മയ്ക്കും സഹോദരിക്കും ലഭിക്കാത്ത വിദ്യാഭ്യാസം എനിക്കും വേണ്ട; പ്രൊഫസർ തന്റെ സർട്ടിഫിക്കറ്റുകൾ കീറിയെറിഞ്ഞു

അഫ്ഗാനിൽ താലിബാൻ അനുകൂലികൾ ഭരണം ഏറ്റെടുത്തത് മുതൽ വലിയ തോതിലുള്ള മനുഷ്യാവകാശ ലംഘനമാണ് നടന്നു കൊണ്ടിരിക്കുന്നത്. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനു മേലെ കൂച്ചു വിലങ്ങ് അണിയിക്കുന്ന നടപടികളാണ് അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നത്. കഴിഞ്ഞ ദിവസമാണ്  യൂണിവേഴ്സിറ്റിയിലേക്ക് വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചു. ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് അഫ്ഗാനിസ്ഥാനിലെ ഒരു പ്രൊഫസർ.

എന്റെ അമ്മയ്ക്കും സഹോദരിക്കും ലഭിക്കാത്ത വിദ്യാഭ്യാസം എനിക്കും വേണ്ട; പ്രൊഫസർ തന്റെ സർട്ടിഫിക്കറ്റുകൾ കീറിയെറിഞ്ഞു 1

അദ്ദേഹം തന്റെ സർട്ടിഫിക്കറ്റുകൾ കീറി എറിഞ്ഞാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. ഒരു ടെലിവിഷൻ ചാനലിൽ സംഘടിപ്പിച്ച പരിപാടിയിലാണ് സ്ത്രീകൾക്ക് നേരെയുള്ള അനാവശ്യമായ നിയന്ത്രണങ്ങൾക്കെതിരെ ഇദ്ദേഹം പ്രതികരിച്ചത്. ഇനി മുതൽ തനിക്ക് ഈ സർട്ടിഫിക്കറ്റുകൾ ആവശ്യമില്ല. ഈ രാജ്യം വിദ്യാഭ്യാസം നേടാൻ സഹായിക്കുന്ന ഇടമല്ലാതായി മറിയിരിക്കുന്നു.. തന്റെ അമ്മയ്ക്കും സഹോദരിയ്ക്കും പഠിക്കാൻ കഴിയുന്നില്ലെങ്കിൽ ഈ വിദ്യാഭ്യാസ സമ്പ്രദായം തനിക്ക് അംഗീകരിക്കാൻ കഴിയില്ല എന്ന് പറഞ്ഞ്കൊണ്ട് ഇദ്ദേഹം തന്റെ സർട്ടിഫിക്കറ്റുകൾ കീറി എറിയുകയായിരുന്നു.

കാബൂൾ യൂണിവേഴ്സിറ്റിയിലെ ഒരു അധ്യാപകനാണ് ഇയാൾ. വേറിട്ട ഈ പ്രതിഷേധം വലിയ ചർച്ചയായി മാറി. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ വ്യാപകമായി പ്രചരിക്കപ്പെട്ടു. താലിബാൻ രാജ്യത്തിന്റെ ഭരണ നേതൃത്വത്തിൽ എത്തിയതോടെ സ്ത്രീകൾക്കെതിരെ മനുഷ്യത്വ രഹിതമായ നടപടികളാണ് ഉണ്ടാകുന്നത്. സ്കൂളിലേക്ക് പോകുന്നതിന് പെൺകുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി. യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിനികളെയും തടയുകയുണ്ടായി. സ്ത്രീകൾക്ക് നേരെ പലതരത്തിലുള്ള കാടൻ നിയമങ്ങളാണ് നടപ്പിലാക്കുന്നത്. ശിരസ് മുതൽ പാദം വരെ മൂടുന്ന വസ്ത്രം ധരിച്ചുകൊണ്ട് മാത്രമേ സ്ത്രീകൾ പൊതുസ്ഥലത്ത് ഇറങ്ങാൻ പാടുള്ളൂ, കൂടാതെ പാർക്കിലും ജിമ്മിലും സ്ത്രീകൾ  പ്രവേശിക്കാൻ പാടില്ല എന്ന നിയമവും പാസാക്കി. ബന്ധുവായ പുരുഷന്റെ ഒപ്പം മാത്രമേ സ്തീകള്‍ യാത്ര ചെയ്യാൻ പാടുള്ളൂ, എന്നിങ്ങനെ നിരവധി നിബന്ധനകളാണ് അധികാരികൾ മുന്നോട്ടു വച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസമാണ് പ്രൈവറ്റ് സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന എല്ലാ സ്ത്രീകളെയും പിരിച്ചു വിടണമെന്ന് ഉത്തരവിറക്കിയത്. സ്ത്രീകളുടെ എല്ലാ സ്വാതന്ത്ര്യത്തെയും ഹനിക്കുന്ന നടപടികളാണ് ഓരോ ദിവസവും അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നത്. ഇതിനെതിരെ ദേശവ്യാപകമായി പ്രതിഷേധം ഇരുമ്പുകയാണ്.

Exit mobile version