ഇനി സംഗീത തന്നെപ്പോലെ ആരെയും പ്രണയിച്ച് ചതിക്കരുത് എന്ന് കരുതിയാണ് താൻ അവളെ കൊലപ്പെടുത്തിയതെന്ന് അറസ്റ്റിലായ ഗോപു പോലീസിൽ മൊഴി നൽകി. സംഗീതയുമായി താൻ മാസങ്ങളോളം പ്രണയത്തിലായിരുന്നു എന്നും വീട്ടുകാർ പറഞ്ഞതനുസരിച്ച് സംഗീത പ്രണയത്തിൽ നിന്ന് പിന്മാറിയതാണ് കൊല ചെയ്യാൻ തന്നെ പ്രേരിപ്പിച്ചതെന്ന് ടാപ്പിംഗ് തൊഴിലാളിയായ ഗോപു പറഞ്ഞു.
പ്രണയത്തില്‍ ആയിരുന്നപ്പോൾ ഇരുവരും പല സ്ഥലങ്ങളിൽ വച്ച് കണ്ടിട്ടുണ്ട്. സംഗീതയെ കാണാൻ താൻ വീട്ടിൽ ചെന്നിട്ടുണ്ടെന്നും ഗോപു പറയുന്നു. എന്നാല്‍ ഈ ബന്ധത്തിനു സംഗീതയുടെ വീട്ടുകാര്‍ എതിര് നിന്നു. ഗോപുവുമായി അടുക്കരുതെന്ന് വീട്ടുകാർ സംഗീതയോട് പറഞ്ഞു. ഇതോടെ സംഗീത ഗോപൂവിനെ അകറ്റി നിർത്തി. ഇത് വൈരാഗ്യത്തിന് കാരണമായി.
തുടർന്ന് അഖില്‍ എന്ന പേരിൽ ഗോപു സംഗീതയുമായി അടുത്തു. കള്ളപ്പേരിൽ ഗോപു നടത്തിയ പ്രണയാഭ്യര്‍ത്ഥനയില്‍ സംഗീത വീണതോടെ എങ്ങനെയും വക വരുത്തുക എന്ന ചിന്ത ഗോപുവിന്റെ മനസ്സിൽ ഉടലെടുത്തു. ഇതിന്‍റെ ഭാഗമായി ആഴ്ചകളോളം ഗോപു സംഗീതയുമായി ചാറ്റ് ചെയ്തു. നിരവധി തവണ ഫോണിൽ സംസാരിച്ചു സമ്ങ്ഗീതയുടെ വിശ്വാസം നേടിയെടുത്തു. ഇതിനിടെയാണ് കൊലപാതകം നടത്താനുള്ള പദ്ധതി തയ്യാറാക്കിയത്. കൊല ചെയ്യുന്നതിന് വേണ്ടി ബട്ടൺ പ്രസ് ചെയ്താൽ വായ്ത്തല പുറത്തേക്ക് വരുന്ന കത്തിയും ഇയാൾ കണ്ടെത്തി.
സംഭവ ദിവസം രാത്രി ഭക്ഷണം കഴിച്ചതിനു ശേഷം കിടന്ന സംഗീതയുമായി അഖിൽ എന്ന പേരിൽ അര്‍ദ്ധ രാത്രി വരെ ചാറ്റ് ചെയ്തു. ഇതിനിടെ നേരില്‍ കാണണമെന്ന ആഗ്രഹം സംഗീത പ്രകടിപ്പിച്ചു. പറ്റില്ലെന്ന് പറയുന്നതിനുള്ള അവസരം നൽകിയില്ല. തുടര്‍ന്നു നേരില്‍ കണ്ടപ്പോൾ കൃത്യം നിർവഹിക്കുക ആയിരുന്നു.