കോലഞ്ചേരി കൂഴൂർ അങ്കണവാടി പ്രവര്‍ത്തിച്ചിരുന്ന പഴയ കെട്ടിടം പാമ്പുകൾ താവളമാക്കിയതോടെ വിദ്യാർത്ഥികളുടെ ജീവന് തന്നെ ഭീഷണിയായി മാറിയിരിക്കുകയാണ്. അപ്പോഴും പഞ്ചായത്ത് അധികൃതർ നിസ്സംഗത തുടരുകയാണ്. അധികൃതരുടെ നടപടിക്കെതിരെ ജന രോഷം ശക്തമാണ്. മുഴുവനൂർ പഞ്ചായത്തിലെ കോഴൂർ 154 ആം നമ്പർ അംഗണവാടിയിലെ കുട്ടികളാണ് ഇഴ ജന്തുക്കളെ ഭയന്ന് കഴിയുന്നത്.
പുതിയ കെട്ടിടത്തിലേക്ക് അങ്കണവാടി മാറ്റി സ്ഥാപിച്ചു ഏങ്കിലും മുൻപ് പ്രവർത്തിച്ചിരുന്ന കെട്ടിടം പൊളിച്ചു മാറ്റാൻ അധികൃതര്‍ തയ്യാറായില്ല. ആളൊഴിഞ്ഞ് തകർന്ന നിലയിലായ ഈ കെട്ടിടം ഇന്ന് ഇഴജന്തുക്കളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. കുട്ടികൾ അങ്കണവാടിയിൽ ഉള്ളപ്പോൾ പോലും പല പ്രാവശ്യം വിഷപ്പാമ്പുകളെ നാട്ടുകാർ കാണുകയും തല്ലിക്കൊല്ലുകയും ചെയ്തിട്ടുണ്ട്. പഴയ അംഗണവാടി കെട്ടിടം സ്ഥിതി ചെയ്യുന്നത് കുഴൂർ പിഎച്ച്എസ്ഇ ക്കും പുതിയ അംഗണവാടിക്കും ഇടയിലാണ്.
ഇവിടെ അംഗണവാടി പ്രവർത്തനം ആരംഭിക്കുന്നത് 2008ലാണ്. സ്വകാര്യ വ്യക്തിയാണ് ഈ കെട്ടിടം പഞ്ചായത്തിന് വിട്ടു നൽകുന്നത്. 2016 അവസാനം വരെ ഈ കെട്ടിടത്തിലാണ് അംഗണവാടി പ്രവർത്തിച്ചിരുന്നത്. പുതിയ കെട്ടിടം നിർമ്മിച്ചു അംഗണവടിയുടെ പ്രവർത്തനം അതിലേക്ക് മാറ്റിയപ്പോൾ പഴയ കെട്ടിടം പൊളിച്ചു മാറ്റാൻ അധികൃതർ തയ്യാറായില്ല. ആളനക്കം ഇല്ലാത്ത ഈ കെട്ടിടം ഏറെക്കുറെ തകർന്നു വീഴാറായ നിലയിലാണ്. പിന്നീട് ഇവിടം ഇഴ ജന്തുക്കൾ താവളമാക്കി മാറ്റി. ഈ കെട്ടിടത്തിന് 32 വർഷത്തിലധികം പഴക്കമാണ് ഉള്ളത്. ഇത് എത്രയും വേഗം പൊളിച്ചു മാറ്റാനായി പഞ്ചായത്തിന് കത്ത് നൽകിയിട്ടുണ്ട് എങ്കിലും പൊളിച്ചുമാറ്റാൻ പഞ്ചായത്ത് അധികൃതർ തയ്യാറാകുന്നില്ലെന്ന് ഒരു പഞ്ചായത്തംഗം പറയുന്നു. ഈ കെട്ടിടം അവിടെ തുടരുന്നത് കുട്ടികളുടെ ജീവനു തന്നെ ഭീഷണിയാണ്. അതുകൊണ്ട് തന്നെ എത്രയും വേഗം ഇത് അവിടെ നിന്നും പൊളിച്ചു മാറ്റണമെന്നു ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.