പിടിക്കപ്പെടാതിരിക്കാന്‍ പ്രതി കാണിച്ച അതി ബുദ്ധി ഇങ്ങനെ; നടന്നത് ആസൂത്രിത കൊലപാതകം; കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട്  പോലീസ്

 17 കാരിയായ കാരിയായ സംഗീതയെ ഗോപു  കൊലപ്പെടുത്തിയത് ആസൂത്രിതമായ  നീക്കത്തിലൂടെ. സംഗീതയെ ക്രൂരമായി കൊന്നതിനു ശേഷം പോലീസിനെ വഴി തെറ്റിക്കാനും ഇയാൾ ശ്രമം നടത്തി. സംഗീതയുടെ അവസാനത്തെ ഫോൺ കോളും whatsapp ചാറ്റും പിന്തുടർന്ന് അന്വേഷണസംഘം എത്തുമെന്ന് പ്രതി നേരത്തെ തന്നെ മുൻകൂട്ടി കണ്ടിരുന്നു. ഇതിനാൽ കൊല നടത്തിയതിനു ശേഷം സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ട ഇയാള്‍  വാട്സാപ്പിലേക്ക് പിന്നെയും മെസ്സേജുകൾ അയച്ചുകൊണ്ടിരുന്നു. നേരത്തെ സംസാരിച്ച് നിർത്തിയതിന് തുടർച്ചയായിട്ടായിരുന്നു ഇയാള്‍ മെസ്സേജ് അയച്ചത്.

പിടിക്കപ്പെടാതിരിക്കാന്‍ പ്രതി കാണിച്ച അതി ബുദ്ധി ഇങ്ങനെ; നടന്നത് ആസൂത്രിത കൊലപാതകം; കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട്  പോലീസ് 1

വീട്ടിൽ നിന്ന് പുറത്തേക്ക് വരണമെന്നും  വഴിയിൽ താൻ ഉണ്ടാകുമെന്നും  സംഗീത സമ്മതം മൂളിയിരുന്നു. പിന്നീട് കൊല നടത്തിയതിനു ശേഷം അതിന്റെ തുടർച്ചയായി പ്രതി നിരന്തരം മെസ്സേജുകൾ അയച്ചു കൊണ്ടിരുന്നു. ‘നിന്നെ കാത്തു നിന്നു,  നീ എന്നെ പറ്റിച്ചല്ലോ , ഞാൻ പോകുന്നു എന്നിങ്ങനെയായിരുന്നു ഗോപുവിന്റെ  മെസ്സേജുകൾ. ഫോൺകോൾ വിവരങ്ങളോ വാട്സപ്പ് ചാറ്റുകളോ കേന്ദ്രീകരിച്ച് തനിക്ക് നേരെ അന്വേഷണം വരാതിരിക്കാൻ വേണ്ടി ആണ് കൊലപാതകി ഇത്തരമൊരു നീക്കം നടത്തിയത്. കൊല നടത്തിയത് മറ്റാരോ ആണ് എന്ന് വരുത്തി തീർക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നു ഈ നടപടി.

 എന്നാൽ രക്തക്കറ പുരണ്ട ഷർട്ടും ഹെൽമറ്റും പ്രധാന തെളിവുകളായി മാറി. ഒടുവിൽ ഗോപ്പു കുറ്റം സമ്മതിക്കുകയായിരുന്നു. പെൺകുട്ടിയുടെ കഴുത്തറത്തിനു ശേഷം സ്കൂട്ടറിൽ തന്നെയാണ് ഇയാൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത്. കൃത്യം നടത്താനുള്ള കത്തി സമീപത്തുള്ള പറമ്പിൽ നിന്നും പോലീസ് കണ്ടെടുത്തു. സംഗീതയുടെ മൊബൈൽ ഫോണിൽ നിന്നാണ് പ്രതിയെ കുറിച്ചുള്ള സൂചന ലഭിക്കുന്നത്.

അതേസമയം അവൾ ഇനി ആരെയും ചതിക്കരുത് എന്ന് കരുതിയാണ് താൻ കൊലപാതകം നടത്തിയതെന്ന് ഗോപു പോലീസിനോട് പറഞ്ഞു. സംഗീത പ്രണയത്തിൽ നിന്ന് പിന്മാറിയതാണ് വൈരാഗത്തിന് കാരണമെന്നും ഗോപു പോലീസിൽ നൽകിയ മൊഴിയിൽ പറയുന്നുണ്ട്.

Exit mobile version