ശസ്ത്രക്രിയയ്ക്ക് ശേഷം പഴയ ഹൃദയം പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിക്കുന്നു; ഇതിന് അവർ പറഞ്ഞ കാരണം ഇങ്ങനെ

കഴിഞ്ഞ ദിവസം tiktok ൽ ഒരു വീഡിയോ വൈറലായി മാറിയിരുന്നു. ന്യൂസിലൻഡ് സ്വദേശിയായ ജെസ്സിക്ക മാനിംഗ് എന്ന 29 കാരിയാണു ടിക് ടോക്കിലൂടെ വീഡിയോ പങ്ക് വച്ചത്.  പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ചിരിക്കുകയായിരുന്നു ഇവര്‍ തന്റെ പഴയ ഹൃദയം.

ശസ്ത്രക്രിയയ്ക്ക് ശേഷം പഴയ ഹൃദയം പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിക്കുന്നു; ഇതിന് അവർ പറഞ്ഞ കാരണം ഇങ്ങനെ 1

നന്നേ ചെറുപ്പത്തിൽ തന്നെ  ഹൃദയസംബന്ധമായ അസുഖമുള്ള സ്ത്രീയാണ് ജെസിക. ഇവരുടെ ഹൃദയം പിന്നീട് നടത്തിയ ശസ്ത്രക്രിയയിലൂടെ മാറ്റി വച്ചു. എങ്കിലും തന്റെ ആദ്യത്തെ ഹൃദയം ഒരു പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ചിരിക്കുകയാണ് ഇവർ. ഈ വീഡിയോ ഇവർ tik ടോകിലൂടെ  പങ്കു വച്ചതോടെ നിരവധി പേരാണ് ഈ വീഡിയോയ്ക്ക് താഴെ പ്രതികരണങ്ങളുമായി എത്തുന്നത്.

 ജനിച്ചപ്പോൾ മുതൽ തന്നെ ജെസ്സിക്കയുടെ ഹൃദയത്തിന് പല വൈകല്യങ്ങളും ഉണ്ടായിരുന്നു. കൗമാര കാലഘട്ടം ഹൃദയ സംബന്ധമായ രോഗങ്ങളിൽ വലഞ്ഞതായിരുന്നു അവളുടെ ജീവിതം. കൂടുതൽ സമയവും അവൾ ചെലവഴിച്ചത് ആശുപത്രിയിലാണ്. ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് മുന്പ് തന്നെ  വലതും ചെറുതുമായ നിരവധി ഹൃദയ ശസ്ത്രക്രിയകൾ അവരിൽ നടത്തിയിരുന്നു. മൂന്നു വയസ്സ് പ്രായമുള്ളപ്പോൾ തന്നെ ഹൃദയം തുറന്നുള്ള രണ്ട് ശസ്ത്രക്രിയകൾ നടത്തി.

 ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കുള്ള  തയ്യാറെടുപ്പുകൾ നേരത്തെ തന്നെ തുടങ്ങിയിരുന്നുവെങ്കിലും യോജിച്ച ഒരു ഹൃദയം ലഭിക്കുന്നത് അവൾക്ക് 25 വയസ്സ് ആയപ്പോഴാണ്. ആ ശസ്ത്രക്രിയ വിജയമായതോടെയാണ് ആഗ്രഹിച്ച ഒരു ജീവിതത്തിലേക്ക് ജെസ്സിക്കക്കു കടക്കാൻ കഴിഞ്ഞത്. ഇത് തന്റെ രണ്ടാം ജന്മനാണെന്ന് അവൾ പറയുന്നു. ഇതിന് ഏറ്റവും കൂടുതൽ കടപ്പാട് ഉള്ളത് തനിക്ക് ഹൃദയം തന്ന ഡോണറോടും അവരുടെ കുടുംബത്തിലെ അംഗങ്ങളോടുമാണ്.

ആ വ്യക്തിയോടുള്ള നന്ദി പ്രകാശിപ്പിക്കുന്നതിന് വേണ്ടിയാണ് പഴയ ഹൃദയം ഇപ്പോഴും സൂക്ഷിക്കുന്നത് എന്ന് ജെസ്സിക്ക് പറയുന്നു. സ്വന്തമായി ഒരു വീട് വച്ചതിനു ശേഷം  അതിനോട് ചേർന്ന് ഈ ഹൃദയം കുഴിച്ചിട്ട് അതിനു മുകളിൽ ഒരു വൃക്ഷത്തൈ  നട്ടു വളര്‍ത്താനാണ് ജെസിക്ക പ്ലാൻ ചെയ്യുന്നത്. അതിലൂടെ തനിക്ക് ഹൃദയം തന്ന വ്യക്തിയെ എന്നും  ഓർമ്മയിൽ സൂക്ഷിക്കണമെന്ന് അവൾ പറയുന്നു.

Exit mobile version