സ്കൂൾ വിദ്യാർഥിനി സബ്ഇൻസ്പെക്ടറിന്‍റെയൊപ്പം ഒളിച്ചോടി; പരാതിയുമായി വിദ്യാർഥിനിയുടെ പിതാവ്

സ്കൂൾ വിദ്യാർഥിനി സബ് ഇൻസ്പെക്ടറിന്റെ ഒപ്പം ഒളിച്ചോടിയതായി പിതാവ് പോലീസ്സില്‍ പരാതി നൽകി. ഉത്തർ പ്രദേശിലെ ലക്കിംപൂർ കേരി ജില്ലയിലെ പാലിയ പോലീസ് സ്റ്റേഷനിൽ ഉള്ള സബ് ഇൻസ്പെക്ടർ ജോകേന്ദ്ര സിംഗിനെതിരെയാണ് പെൺകുട്ടിയുടെ അച്ഛൻ പോലീസ്സില്‍ പരാതി നൽകിയത്. തന്റെ മകൾ എസ് ഐയുടെ ഒപ്പം ഒളിച്ചോടി എന്നാണ് ഇയാൾ പോലീസിനു നൽകിയ പരാതിയിൽ പറയുന്നത്.

സ്കൂൾ വിദ്യാർഥിനി സബ്ഇൻസ്പെക്ടറിന്‍റെയൊപ്പം ഒളിച്ചോടി; പരാതിയുമായി വിദ്യാർഥിനിയുടെ പിതാവ് 1

പാലിയ സ്റ്റേഷൻ പരിധിയിലെ ചെറുകിട കച്ചവടക്കാരൻ ആണ് കുട്ടിയുടെ പിതാവ്. ഇതിന് സമീപത്തുള്ള  ഒരു ഹൈസ്കൂളിൽ പഠിക്കുന്ന തൻറെ മകൾ കഴിഞ്ഞ കുറച്ചു നാളുകളായി സബ് ഇൻസ്പെക്ടറുമായി സൗഹൃദത്തിൽ ആയിരുന്നുവെന്ന് ഇദ്ദേഹം പറയുന്നു. ഇരുവരും പല സ്ഥലങ്ങളിൽ വച്ചും കാണാറുണ്ടായിരുന്നു. ഈ സൌഹൃദം മുതലെടുത്ത് തന്റെ മകളെയും കൊണ്ട് സബ് ഇൻസ്പെക്ടർ കടന്നു കളയുക ആയിരുന്നു എന്ന് പിതാവ് പറയുന്നു.

ഏതായാലും പിതാവിൻറെ പരാതി കേട്ടതോടെ പോലീസുകാർ ശരിക്കും ഞെട്ടി എന്നു തന്നെ പറയാം. കാരണം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സബ് ഇൻസ്പെക്ടർ സ്റ്റേഷനിൽ എത്താറില്ല. അദ്ദേഹം മെഡിക്കൽ ലീവിലാണ് എന്നാണ് സ്റ്റേഷനില്‍ പറഞ്ഞിട്ടുള്ളത്. അതുകൊണ്ടുതന്നെ സുഖമില്ല എന്ന് തന്നെയാണ് പോലീസുകാരും കരുതിയത്. എന്നാൽ സമീപത്തുള്ള ചെറുകിട കച്ചവടക്കാരൻ പോലീസിൽ പരാതി നൽകിയതോടെയാണ് ഇതിൻറെ പിന്നിലുള്ള യഥാർത്ഥ ചിത്രം പുറത്തു വരുന്നത്.

സ്റ്റേഷനിൽ ഉണ്ടായിരുന്ന പോലീസുകാർ എസ്ഐയെ വിളിച്ചു നോക്കിയെങ്കിലും ഇദ്ദേഹത്തിൻറെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. പെണ്‍ കുട്ടിയുടെ തിരോദ്ധാനവുമായി ബന്ധപ്പെട്ട് ഉന്നത അന്വേഷണം
 ആരംഭിച്ചിരിക്കുകയാണ് പോലീസ്. കുറ്റം തെളിയിക്കപ്പെട്ടാൽ എസ് ഐയുടെ  ജോലി വരെ നഷ്ടപ്പെട്ടേക്കാം.

Exit mobile version