അടുത്തടുത്ത് നാല് കക്കൂസുകൾ; യുപിയിൽ നിന്നുള്ള ദൃശ്യം സമൂഹ മാധ്യമത്തിൽ വൈറൽ; വ്യാപകമായ വിമര്‍ശനം

യുപിയിൽ നിന്നുള്ള പൊതു ശൌചാലയത്തിന്റെ ഒരു വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമത്തിൽ ഏറെ ശ്രദ്ധ നേടി. ഈ പൊതു ശൌചാലയത്തിന് ഒരു വാതിലിന്റെ മറ പോലുമില്ലാതെയാണ് അടുത്തടുത്തായി നാല് കക്കൂസുകൾ സ്ഥാപിച്ചിട്ടുള്ളത്.  വീഡിയോയിൽ ഇത് വ്യക്തമാണ്. സോഷ്യൽ മീഡിയയിൽ ഇതിനെതിരെ വലിയ വിമർശനം ഉയര്‍ന്നതോടെ  അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് അധികൃതർ.

അടുത്തടുത്ത് നാല് കക്കൂസുകൾ; യുപിയിൽ നിന്നുള്ള ദൃശ്യം സമൂഹ മാധ്യമത്തിൽ വൈറൽ; വ്യാപകമായ വിമര്‍ശനം 1

ഈ ശൗചാലയം ഉള്ളത് യുപിയിലെ ബസ്തി ജില്ലയിലെ ധൻസ ഗ്രാമത്തിലാണ്. ഇവിടെ അടുത്തടുത്ത് 4 ക്ലോസറ്റുകളാണ് പ്രത്യേകിച്ച് ചുമരുകളോ മറയോ വാതിലോ ഒന്നുമില്ലാതെ പൊതുശൌചാലയത്തിൽ സ്ഥാപിച്ചിട്ടുള്ളത്. ഇതിൻറെ ദൃശ്യങ്ങൾ പുറത്തു വന്നതോടെ പഞ്ചായത്ത് രാജ് വകുപ്പ് ഉദ്യോഗസ്ഥർ ഈ കക്കൂസുകൾ തകർത്ത് എങ്ങനെയെങ്കിലും മാനം രക്ഷിക്കാനുള്ള ശ്രമം നടത്തിയതായി റിപ്പോർട്ട് ഉണ്ട്.

ഈ ശൗചാലയത്തെ കുറിച്ചുള്ള ചർച്ച സമൂഹ മാധ്യമത്തിൽ വലിയ വിമർശനങ്ങൾ ക്ഷണിച്ചു വരുത്തിയിരുന്നു. ഇതോടെ ഇത്തരത്തിലുള്ള കക്കൂസുകൾ സ്ഥാപിച്ചതിനെതിരെ റിപ്പോർട്ട് ആരാഞ്ഞിരിക്കുകയാണ് പഞ്ചായത്ത് വികസന വകുപ്പ്.

കക്കൂസ് നിർമ്മാണവുമായി ബന്ധപ്പെട്ടു വലിയ വീഴ്ചയാണ് വരുത്തിയിട്ടുള്ളത് എന്നും സംഭവം ജില്ലാ പഞ്ചായത്ത് വിശദമായി അന്വേഷിക്കുമെന്നും ചീഫ് ഓഫീസർ രാജേഷ് പ്രജാപതി അറിയിച്ചു. ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ ശക്തമായ നിയമ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുൻപ് ആണ് ബസ്തിയിലേ തന്നെ ഗൗര ധൂന്ദ എന്ന ഗ്രാമത്തിൽ ഒരു ശുചി മുറിയിൽ അടുത്തടുത്ത് രണ്ട് ക്ലോസറ്റുകൾ സ്ഥാപിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നത്. ഇത് സംസ്ഥാനത്തിനാകമാനം വലിയ നാണക്കേടാണ് ക്ഷണിച്ചു വരുത്തിയത്. ഇതിന് പിന്നാലെയാണ് ഇതേ ജില്ലയില്‍ നിന്നു തന്നെ സമാനമായ മറ്റൊരു സംഭവം റിപ്പോര്ട്ട് ചെയ്യുന്നത്. 

Exit mobile version