ആരോഗ്യപരിപാലനവും സൗജന്യ ബസ് ടിക്കറ്റും; ഇത് വളരെ  വ്യത്യസ്തമായ ആശയം; ഏറ്റെടുത്ത് ലോക രാജ്യങ്ങള്‍

യാത്രകൾക്കായി പൊതു ഗതാഗത്തെ ആശ്രയിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. ലോകത്തിൻറെ വിവിധ കോണുകളിൽ നിന്നുള്ള പല ആളുകളും പോത്തുഗതാകതം കൂടുതൽ കാര്യക്ഷമമാക്കുന്നതിനു നവീനമായ പല ആശയങ്ങളുമായി മുന്നോട്ട് വരാറുണ്ട്. എങ്കിലും സ്വന്തമായി വാഹനം ഉള്ളവർ കഴിവതും പൊതുഗതാഗതത്തെ ഉപേക്ഷിച്ച് സ്വന്തം വാഹനത്തില്‍ യാത്ര ചെയ്യുന്നതും കുറവല്ല. റൊമാനിയയിൽ പൊതുഗതാതാഗതം ജനങ്ങളുടെയിടയില്‍ പ്രചാരത്തിലാക്കുന്നതിന് വേണ്ടി ഒരു പുതിയ ആശയം മുന്നോട്ട് വക്കുകയുണ്ടായി. ഇത് ഏറെ മാതൃകാപരമാണ്. ലോകരാജ്യങ്ങൾ ഇവരുടെ ഈ ആശയത്തെ അഭിനന്ദിക്കുകയും ചെയ്തു. ജനങ്ങളുടെ ആരോഗ്യം കൂടി മെച്ചപ്പെടുത്തുന്ന രീതിയിലാണ് ഈ ആശയം എന്നത് കൊണ്ട് തന്നെ വലിയ സ്വീകാര്യതയാണ് ഇതിന് ലഭിക്കുന്നത്.

ആരോഗ്യപരിപാലനവും സൗജന്യ ബസ് ടിക്കറ്റും; ഇത് വളരെ  വ്യത്യസ്തമായ ആശയം; ഏറ്റെടുത്ത് ലോക രാജ്യങ്ങള്‍ 1

സൗജന്യമായി ബസ് ടിക്കറ്റ് ലഭിക്കുന്നതിന് വേണ്ടി വളരെ വ്യത്യസ്തമായ ഒരു വഴിയാണ് ഇവിടെ നടപ്പിലാക്കിയിട്ടുള്ളത്. ടിക്കറ്റ് ബുക്കിംഗ് ബൂത്തിന് മുന്നിൽ നിന്ന് സ്ക്വാർട്ടുകൾ ചെയ്താൽ ഫ്രീയായി ടിക്കറ്റുകൾ കിട്ടും എന്നാണ് ഇവിടുത്തെ പ്രത്യേകത. ഇങ്ങനെ ഫ്രീയായി ടിക്കറ്റ് ലഭിക്കുന്നതിന്‍റെ വീഡിയോ സമൂഹ മാധ്യമത്തിൽ അലീന എന്ന യുവതി പങ്കു വയ്ക്കുകയുണ്ടായി.

ഇവർ ടിക്കറ്റ് ബുക്കിംഗ് ബൂത്തിന് മുന്നിൽ നിന്ന് 20 സ്ക്വാർട്ടുകൾ എടുക്കുന്നത് വീഡിയോയിൽ കാണാം. ഇത് നിരീക്ഷിക്കുന്നതിനു വേണ്ടി ബൂത്തിൽ ഒരു ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. യുവതി എടുക്കുന്ന ഓരോ സ്ക്വാര്‍ട്ടിന്റെ എണ്ണവും  കണക്കും ബൂത്തിലെ മോണിറ്ററിൽ വ്യക്തമായി കാണാൻ കഴിയും. ഇങ്ങനെ
 20 സെറ്റ് പൂർത്തിയായി കഴിയുമ്പോൾ മെഷീനിൽ നിന്നും ഇവർക്ക് സൗജന്യമായി ബസ് ടിക്കറ്റ് ലഭിക്കും. കഴിഞ്ഞ മാസം പുറത്തു വന്ന ഈ വീഡിയോ അടുത്തിടെയാണ് സമൂഹ മാധ്യമത്തിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്.

Exit mobile version